Just In
Don't Miss
- News
സിംഘുവിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവെയ്പ്പെന്ന് റിപ്പോർട്ട്, 3 റൗണ്ട് വെടിയുതിര്‍ത്തതായി കർഷകർ
- Sports
IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Lifestyle
ലോക വനിതാ ദിനത്തില്‍ അണ്മോഡ ആര്‍ത്തവ അടിവസ്ത്രം അവതരിപ്പിക്കും
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എബിഎസ് സുരക്ഷയില്‍ ടിവിഎസ് അപാച്ചെ RTR 160
ഏപ്രില്‍ മുതല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുന്നത് പ്രമാണിച്ച് അപാച്ചെ RTR 160 എബിഎസ് എഡിഷനുമായി ടിവിഎസ് വിപണിയില്‍. 84,710 രൂപ പ്രാരംഭ വിലയില്‍ പുതിയ ബൈക്ക് ഷോറൂമുകളിലെത്തി. ഒറ്റ ചാനല്‍ എബിഎസ് സംവിധാനമാണ് അപാച്ചെ RTR 160 -യ്ക്ക് ലഭിക്കുന്നത്. എബിഎസില്ലാത്ത പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ എബിഎസ് പതിപ്പിന് 6,000 രൂപ കൂടുതലാണ്.

റിയര്‍ ഡ്രം ബ്രേക്ക്, റിയര്‍ ഡിസ്ക്ക് ബ്രേക്ക് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ മോഡലിലുണ്ട്. അപാച്ചെ RTR 160 ഡ്രം ബ്രേക്ക് വകഭേദം 84,710 രൂപ വില കുറിക്കുമ്പോള്‍, റിയര്‍ ഡിസ്ക്ക് ബ്രേക്ക് പതിപ്പ് 87,719 രൂപ വിലയില്‍ വില്‍പ്പനയ്ക്ക് അണിനിരക്കും. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി.

പുതിയ എബിഎസ് എഡിഷന് വന്നെങ്കിലും എബിഎസില്ലാത്ത അപാച്ചെ RTR 160 മോഡല്‍ വില്‍പ്പനയില്‍ തുടരും. നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കാന്‍ വേണ്ടിയാണിത്. ഏപ്രില്‍ മുതല്‍ എബിഎസ്, സിബിഎസ് സംവിധാനങ്ങളില്ലാതെ ഇരുചക്ര വാഹനങ്ങള്‍ വില്ക്കാന് നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല. 125 സിസിയില്‍ താഴെങ്കില് കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് മോഡലുകളില്‍ ഒരുങ്ങേണ്ടത്.

എബിഎസ് സുരക്ഷയുണ്ടെന്നതൊഴിച്ചാല്‍ വലിയ പരിഷ്കാരങ്ങളൊന്നും പുതിയ ബൈക്കിന് സംഭവിച്ചിട്ടില്ല. മുന്‍ മോഡലിലെ അക്രമണോത്സുക ഭാവം എബിഎസ് എഡിഷന് അപാച്ചെ RTR 160 -യും വരിക്കുന്നു. വെട്ടിവെടിപ്പാക്കിയ ഇന്ധനടാങ്ക് ശൈലി ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും.

നീണ്ട എഞ്ചിന് കൗളും സിഗ്നേച്ചര്‍ അപാച്ചെ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും മോഡലിന്റെ സവിശേഷതകളാണ്. 160 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് അപാച്ചെ RTR 160 -യുടെ ഹൃദയം. എയര്‍ കൂളിംഗ് ശേഷി സംവിധാനം മാത്രമെ എഞ്ചിനിലുള്ളൂ.
Most Read: രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

15 bhp കരുത്തും 13 Nm torque ഉം എഞ്ചിന് പരമാവധി കുറിക്കും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ട്യൂബ് ഗ്യാസ് ഷോക്ക് യൂണിറ്റ് സസ്പെന്ഷന് വേണ്ടി മോഡലില്‍ ഒരുങ്ങുന്നുണ്ട്.

270 mm പെറ്റല്‍ ഡിസ്ക്ക് മുന്‍ ടയറില്‍ ബ്രേക്കിംഗ് നിര്‍വഹിക്കും. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി 130 mm ഡ്രം, 200 mm ഡിസ്ക്ക് യൂണിറ്റുകളാണ് പിന് ടയറില്‍ ഇടംപിടിക്കുക. ഒറ്റ ചാനല്‍ എബിഎസ് സംവിധാനം മുന്‍ ഡിസ്ക്ക് ബ്രേക്കില്‍ സമയോജിതമായി പ്രവര്‍ത്തിക്കും.

മുന്‍ ടയര്‍ അളവ് 90/90 R-17. പിന് ടയര്‍ അളവ് 110/80 R-17. അലോയ് വീലുകള്‍ക്ക് 17 ഇഞ്ച് വലുപ്പമുണ്ട്. വിപണിയില്‍ കെടിഎം 125 ഡ്യൂക്ക്, 200 ഡ്യൂക്ക്, യമഹ FZ 1250, ബജാജ് പള്‍സര്‍ NS200, വരാനിരിക്കുന്ന യമഹ MT-15 മോഡലുകളുമായി ടിവിഎസ് അപാച്ചെ RTR 160 മത്സരിക്കും.