ജുപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനെ ടിവിഎസ് നിര്‍ത്തി, പകരം കൂടുതല്‍ ഫീച്ചറുകളുമായി ZX എത്തി

വിപണിയില്‍ നിന്നും ജുപിറ്റര്‍ ഗ്രാന്‍ഡെ പതിപ്പിനെ ടിവിഎസ് പിന്‍വലിച്ചു. പകരം കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമായി പരിഷ്‌കരിച്ച ജുപിറ്റര്‍ ZX വകഭേദം നിരയില്‍ അണിനിരക്കും. 56,093 രൂപയാണ് ടിവിഎസ് ജുപിറ്റര്‍ ZX ഡ്രം ബ്രേക്ക് മോഡലിന് വില. സ്‌കൂട്ടറിന്റെ ഡിസ്‌ക്ക് ബ്രേക്ക് പതിപ്പ് 58,645 രൂപ വില കുറിക്കും (ദില്ലി ഷോറൂം).

ജുപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനെ ടിവിഎസ് നിര്‍ത്തി, പകരം കൂടുതല്‍ ഫീച്ചറുകളുമായി ZX എത്തി

എല്‍ഇഡി ഹെഡ്‌ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ക്രമീകരിക്കാവുന്ന മോണോഷോക്ക് എന്നിവയെല്ലാം 2019 ജുപിറ്റര്‍ ZX -ന്റെ വിശേഷങ്ങളാണ്. നേരത്തെ ജുപിറ്റര്‍ ഗ്രാന്‍ഡെയില്‍ മാത്രമാണ് ഇവ ഒരുങ്ങിയിരുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുമ്പോഴും ഗ്രാന്‍ഡെ പതിപ്പിനെ അപേക്ഷിച്ച് ജുപിറ്റര്‍ ZX -ന് വില കുറവാണ്.

ജുപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനെ ടിവിഎസ് നിര്‍ത്തി, പകരം കൂടുതല്‍ ഫീച്ചറുകളുമായി ZX എത്തി

ഇതേസമയം, ഗ്രാന്‍ഡെ പതിപ്പിലെ ഫീച്ചറുകള്‍ മുഴുവനും ZX വകഭേദത്തിലേക്ക് കമ്പനി പകര്‍ത്തിയിട്ടില്ല. പുറംമോടിയിലെ ക്രോം അലങ്കാരം, അലോയ് വീലുകള്‍, വേറിട്ട സീറ്റ് കവര്‍ തുടങ്ങിയവ ജുപിറ്റര്‍ ZX -ന് ലഭിക്കുന്നില്ല. എന്നാല്‍ സ്‌കൂട്ടറിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കാന്‍ പുതിയ രണ്ടു നിറഭേദങ്ങള്‍ ടിവിഎസ് അവതരിപ്പിച്ചിട്ടുണ്ട്.

ജുപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനെ ടിവിഎസ് നിര്‍ത്തി, പകരം കൂടുതല്‍ ഫീച്ചറുകളുമായി ZX എത്തി

ഇനി മുതല്‍ സ്റ്റാര്‍ലൈറ്റ് ബ്ലു, റോയല്‍ വൈന്‍ നിറങ്ങളും ജുപിറ്റര്‍ ZX -ല്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ ഫീച്ചറുകള്‍ ലഭിച്ചെന്നതൊഴിച്ചാല്‍ എഞ്ചിന്‍ മുഖത്തേക്ക് മാറ്റങ്ങള്‍ വന്നിട്ടില്ല. ഇപ്പോഴുള്ള 109 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ ജുപിറ്റര്‍ ZX -ലും തുടരുന്നു. എയര്‍ കൂളിങ് സംവിധാനമുള്ള എഞ്ചിന്‍ 8 bhp കരുത്തും 8.4 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ജുപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനെ ടിവിഎസ് നിര്‍ത്തി, പകരം കൂടുതല്‍ ഫീച്ചറുകളുമായി ZX എത്തി

ഡ്രം ബ്രേക്ക് പതിപ്പില്‍ 130 mm ഡ്രം യൂണിറ്റുകളാണ് മുന്നിലും പിന്നിലും ബ്രേക്കിങ് നിര്‍വഹിക്കുക. മറുഭാഗത്ത് ഡിസ്‌ക്ക് ബ്രേക്ക് പതിപ്പില്‍ 220 mm ഡിസ്‌ക്ക് യൂണിറ്റുകള്‍ ഇതേ കര്‍ത്തവ്യം നിറവേറ്റും. 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിങ് സംവിധാനം കര്‍ശനമായതിനാല്‍ സിങ്ക്രണൈസ്ഡ് ബ്രേക്കിങ് ടെക്‌നോളജി സ്‌കൂട്ടറിന് ടിവിഎസ് നല്‍കുന്നുണ്ട്.

Most Read: ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍, ബാറ്ററി ഇ-സ്‌കൂട്ടര്‍ വിപണിയില്‍

ജുപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനെ ടിവിഎസ് നിര്‍ത്തി, പകരം കൂടുതല്‍ ഫീച്ചറുകളുമായി ZX എത്തി

12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളാണ് ടിവിഎസ് ജുപിറ്റര്‍ ZX -ല്‍ ഇടംപിടിക്കുന്നത്. നിലവില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സ്‌കൂട്ടറുകളില്‍ ഒന്നാണ് ജുപിറ്റര്‍. ടിവിഎസിന്റെ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ജുപിറ്റര്‍ നിര്‍ണായക സംഭാവനയേകുന്നുണ്ട്.

Most Read: ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

ജുപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനെ ടിവിഎസ് നിര്‍ത്തി, പകരം കൂടുതല്‍ ഫീച്ചറുകളുമായി ZX എത്തി

നിരയില്‍ നിന്നും ഗ്രാന്‍ഡെ പതിപ്പ് പിന്‍മാറിയ സാഹചര്യത്തില്‍ ഇനി മൂന്നു വകഭേദങ്ങള്‍ മാത്രമേ ജുപിറ്ററില്‍ ലഭ്യമാവുകയുള്ളൂ — സ്റ്റാന്‍ഡേര്‍ഡ്, ZX, ക്ലാസിക്ക്. വിപണിയില്‍ ഹോണ്ട ആക്ടിവ 5G, ഹീറോ ഡ്യുവറ്റ് 110 സ്‌കൂട്ടറുകളുമായാണ് ടിവിഎസ് ജുപിറ്ററിന്റെ മത്സരം.

Most Read Articles

Malayalam
English summary
TVS Discontinues Jupiter Grande Variant. Read in Malayalam.
Story first published: Monday, June 10, 2019, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X