ടിവിഎസ് എൻടോർഖ് 125 ഫെയ്‌സ്‌ലിഫ്റ്റ്‌ ഉടൻ അവതരിപ്പിക്കും

ടിവിഎസ് മോട്ടോർ കമ്പനിയുടെ ജനപ്രിയ സ്കൂട്ടറുകളിലൊന്നായ എൻടോർഖ് 125 ന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാൻ ഒരുങ്ങി കമ്പനി. സ്കൂട്ടറിനെ ഉടൻ പുറത്തിറക്കുമെന്ന സൂചനയുമായി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ ടിവിഎസ് പുറത്തുവിട്ടു.

ടിവിഎസ് എൻടോർഖ് 125 ഫെയ്‌സ്‌ലിഫ്റ്റ്‌ ഉടൻ അവതരിപ്പിക്കും

നാല് സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ ടീസർ. പുതിയ എൽഇഡി ഹെഡ്‌ലാമ്പ് പ്രദർശിപ്പിക്കുന്നതാണ് വീഡിയോ. ഇന്ത്യയിൽ ഏറ്റവും വിൽപ്പന ലഭിക്കുന്ന സ്കൂട്ടറുകളിൽ ഒന്നാണ് മികച്ച ഫീച്ചറുകളുള്ള എൻടോർഖ് 125.

ടിവിഎസ് എൻടോർഖ് 125 ഫെയ്‌സ്‌ലിഫ്റ്റ്‌ ഉടൻ അവതരിപ്പിക്കും

ഒരു ഉപഭോക്താവിനെ ആകർഷിക്കാനുള്ള എല്ലാ ഘടകങ്ങളും കമ്പനി സ്കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ജുപ്പിറ്ററിന് ശേഷം ടിവിഎസ് ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സ്കൂട്ടർ എന്ന വിശേഷണവും എൻടോർഖിനുള്ളതാണ്.

ടിവിഎസ് എൻടോർഖ് 125 ഫെയ്‌സ്‌ലിഫ്റ്റ്‌ ഉടൻ അവതരിപ്പിക്കും

ടിവിഎസ് പുറത്തിറക്കിയ വാഹനങ്ങളില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഒന്നാണ് എന്‍ടോര്‍ഖ് 125. 2018 ഫെബ്രുവരിയിലാണ് 125 സിസി സ്കൂട്ടറിനെ ടിവിഎസ് വില്‍പ്പനയ്‌ക്കെത്തിച്ചത്.

ടിവിഎസ് എൻടോർഖ് 125 ഫെയ്‌സ്‌ലിഫ്റ്റ്‌ ഉടൻ അവതരിപ്പിക്കും

ഒരു സ്റ്റെൽത്ത് യുദ്ധവിമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്കൂട്ടറിന്റെ രൂപകൽപ്പനയെന്ന് ടിവിഎസ് അവകാശപ്പെടുന്നു. ആക്രമണാത്മകമായ സ്റ്റെലിംഗും മികച്ച ബോഡിയും എൻടോർഖിനെ വ്യത്യസ്തമാക്കുന്നു. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ ഉള്ള വലിയ ക്ലിയർ-ലെൻസ് ഹെഡ്‌ലാമ്പാണ് സ്കൂട്ടറിന് നൽകിയിരിക്കുന്നത്.

ടിവിഎസ് എൻടോർഖ് 125 ഫെയ്‌സ്‌ലിഫ്റ്റ്‌ ഉടൻ അവതരിപ്പിക്കും

ഇന്ത്യൻ വിപണിയിലെ എല്ലാ സ്കൂട്ടറുകൾക്കിടയിലും എൻടോർഖിന്റെ തനതായ അലോയ് വീലുകൾ വേറിട്ടുനിൽക്കുന്നു. സീറ്റിൽ റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, ഫോക്സ് കാർബൺ-ഫൈബർ പാനലുകൾ തുടങ്ങിയവയും ഈ സ്കൂട്ടറിന്റെ സവിശേഷതകളാണ്.

ടിവിഎസ് എൻടോർഖ് 125 ഫെയ്‌സ്‌ലിഫ്റ്റ്‌ ഉടൻ അവതരിപ്പിക്കും

125 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് എൻ‌ടോർഖ് 125 ന് കരുത്തേകുന്നത്. ഇത് പരമാവധി 9.27 bhp പവറും 10.4 Nm torque ഉം ഉത്പാദിപ്പിക്കും. മണിക്കൂറിൽ 95 കിലോമീറ്റിർ വേഗത നേടാനും ഇതിന് സാധിക്കും. കൂടാതെ ആക്‌സിലറേഷന്റെ കാര്യത്തിൽ 125 സിസി സെഗ്‌മെന്റിലെ ഏറ്റവും വേഗമേറിയ സ്‌കൂട്ടറാണിത്.

Most Read: സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

ടിവിഎസ് എൻടോർഖ് 125 ഫെയ്‌സ്‌ലിഫ്റ്റ്‌ ഉടൻ അവതരിപ്പിക്കും

മുന്നിൽ ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് എൻ‌ടോർഖ് 125 ൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. മുന്നിൽ ഒരു പെറ്റൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

ടിവിഎസ് എൻടോർഖ് 125 ഫെയ്‌സ്‌ലിഫ്റ്റ്‌ ഉടൻ അവതരിപ്പിക്കും

പുതിയ ഫെയ്‌സ്‌ലിഫ്റ്റ്‌ സ്കൂട്ടറിന്റെ മുൻ‌വശം പുനർ‌രൂപകൽപ്പന ചെയ്‌തിട്ടുണ്ട്. ഹെഡ്‌ലാമ്പ് യൂണിറ്റ് എല്ലാം പുതിയതും ടി ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുമായാണ് സ്കൂട്ടറിൽ വരുന്നത്. എൽഇഡികൾക്ക് അനുകൂലമായി ഹാലൊജൻ ബൾബ് സജ്ജീകരണം ഹെഡ്‌ലാമ്പ് യൂണിറ്റ് തന്നെ ഒഴിവാക്കി.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ടിവിഎസ് എൻടോർഖ് 125 ഫെയ്‌സ്‌ലിഫ്റ്റ്‌ ഉടൻ അവതരിപ്പിക്കും

ഈ കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ പുതിയ മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ഹോണ്ട ആക്ടിവ 125, അപ്രിലിയ SR125, സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിനി 125 തുടങ്ങിയ സ്കൂട്ടറുകളാണ് ടിവിഎസ് എൻടോർഖിന്റെ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
English summary
TVS NTorq 125 Facelift With LED Headlamp & New Design Teased Through Short Video. Read more Malayalam
Story first published: Wednesday, September 18, 2019, 10:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X