ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ടിവിഎസ് മോട്ടോർ കമ്പനിയുടെ ജനപ്രിയ സ്കൂട്ടറുകളിൽ ഒന്നായ എൻ‌ടോർഖ് 125 ന്റെ റേസ് എഡിഷൻ മോഡലിനെ കമ്പനി കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സ്റ്റാൻഡേർഡ് വകഭേദത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നതിന് കുറച്ച് കോസ്മെറ്റക്ക് പരിഷ്ക്കരണങ്ങളാണ് റേസ് എഡിഷനിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മോഡലിനെക്കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ ഇതാ.

ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. കോസ്മെസ്റ്റിക്ക് പരിഷ്ക്കരണങ്ങൾ

എൻ‌ടോർഖ് റേസ് എഡിഷനിൽ കാണുന്ന ഏറ്റവും വലിയ മാറ്റം സ്കൂട്ടറിന്റെ സ്റ്റോക്ക് ഹാലൊജെൻ‌ യൂണിറ്റിനെ മാറ്റിസ്ഥാപിച്ച പൂർണ്ണ എൽ‌ഇഡി ഹെഡ്‌ലാമ്പാണ്. ഹെഡ്‌ലാമ്പിൽ സംയോജിപ്പിച്ചിരിക്കുന്ന ‘ടി' ആകൃതിയിൽ എൽഇഡി ഡിആർഎൽ സിഗ്‌നേച്ചറും സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കൂടാതെ, ഫ്രണ്ട് ആപ്രോണിൽ ഒരു ചെക്ക് ഫ്ലാഗ് ഗ്രാഫിക്, സ്കൂട്ടറിന്റെ പിൻവശത്തെ പാനലിൽ റേസ് പതിപ്പ് ചിഹ്നം എന്നിവയും ടിവിഎസ് മോട്ടോർ നൽകിയിട്ടുണ്ട്. ഇത് ടിവിഎസ് റേസിംഗ് പാരമ്പര്യത്തെ എടുത്തുകാണിക്കുന്നു.

ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. പുതിയ കളർ ഓപ്ഷനുകൾ

എൻടോർഖ് 125 റേസ് എഡിഷന് ഒരു ഡ്യുവൽ ടോൺ കളർ ഓപ്ഷനാണ് ടിവിഎസ് നൽകിയിരിക്കുന്നത്. ബോഡി പാനലുകൾ റെഡ്, ബ്ലാക്ക്, സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ പെയിന്റ് ചെയ്തിരിക്കുന്നു. ഇത് സ്റ്റാൻഡേർഡ് പതിപ്പിൽ കാണുന്ന കളർ ഓപ്ഷനേക്കാൾ വ്യത്യസ്തമാണ്.

ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഫുട്‌ബോർഡ് ഏരിയയ്‌ക്ക് സമീപമുള്ള കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗുകളും റെഡ് നിറത്തിലാണ് നൽകിയിരിക്കുന്നത്. ഇത് സ്കൂട്ടറിന് ഒരു സ്പോർട്ടി ലുക്ക് ലഭിക്കാൻ സഹായിച്ചിട്ടുണ്ട്.

Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഒഖീനാവ

ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. ഹാസാർഡ് ലാമ്പ്

എൻ‌ടോർഖിന്റെ പുതിയ പതിപ്പിൽ ഒരു ഹാസാർഡ് ലാമ്പ് ഫംഗ്ഷൻ കമ്പനി വാഗ്ദാനം ചെയ്യുന്നു. അത് ഈ ശ്രേണിയിലെ സ്കൂട്ടറുകളിൽ വാഗ്ദാനം ചെയ്യുന്ന ആദ്യ ഫീച്ചറാണ്. സ്വിച്ച് ഗിയറിൽ സ്ഥാപിച്ചിരിക്കുന്ന ചുവന്ന നിറമുള്ള സ്വിച്ച് ഉപയോഗിച്ച് ഹസാർഡ് ലാമ്പ് പ്രവർത്തിപ്പിക്കാനാകും.

Most Read: തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി -വീഡിയോ

ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. എഞ്ചിൻ

സ്റ്റാൻഡേർഡ് മോഡലിൽ വാഗ്ദാനം ചെയ്യുന്ന അതേ 124.79 സിസി 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ, 3-വാൽവ്, എയർ-കൂൾഡ്, SOHC എഞ്ചിൻ തന്നെയാണ് എൻ‌ടോർഖ് റേസ് പതിപ്പിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 7500 rpm-ൽ ഏകദേശം 9.4 bhp കരുത്തും 5,500 rpm-ൽ 10.5 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും.

Most Read: സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

ടിവിഎസ് എൻടോർഖ് റേസ് എഡിഷൻ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. വില

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷന് 62,995 രൂപയാണ് എക്‌സ്‌ഷോറൂം വില. സ്റ്റാൻഡേർഡ് പതിപ്പിന്റെ ഡിസ്ക് ബ്രേക്ക് സജ്ജീകരിച്ച മോഡലിനേക്കാൾ 3,000 രൂപ കൂടുതലാണ് പുതിയ റേസ് എഡിഷന്.

Most Read Articles

Malayalam
English summary
TVS Ntorq Race Edition five Things To Know. Read more Malayalam
Story first published: Saturday, September 21, 2019, 13:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X