ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ വിപണിയില്‍

രാജ്യം കാക്കുന്ന ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പുതിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. 54,399 രൂപയാണ് കാര്‍ഗില്‍ എഡിഷന്‍ സ്റ്റാര്‍ സിറ്റി പ്ലസിന് വില. ശ്രേണിയില്‍ മറ്റൊരും ഇതുവരെ അവതരിപ്പിക്കാത്ത വൈറ്റ് - ഗ്രീന്‍ 'കാമോ' നിറശൈലി സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്റെ മാറ്റു കൂട്ടും.

പൂര്‍ണ്ണമായും മിലിട്ടറി ഗ്രീന്‍ നിറം ഉപയോഗിക്കാന്‍ സൈനിക വാഹനങ്ങള്‍ക്ക് മാത്രമെ ഇന്ത്യയില്‍ അനുവാദമുള്ളൂ. ഇക്കാരണത്താല്‍ ബൈക്കിന്റെ തിരഞ്ഞെടുത്ത ഘടകങ്ങളിലാണ് മിലിട്ടറി ഗ്രീന്‍ നിറമുള്ളത്. ബാക്കി ഭാഗങ്ങള്‍ക്ക് നിറം വെള്ളയാണ്.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ വിപണിയില്‍

ഹെഡ്‌ലാമ്പ്, ഇന്ധനടാങ്ക്, സൈഡ് പാനലുകള്‍ക്ക് മിലിട്ടറി ഗ്രീന്‍ നിറം പ്രൗഢി പകരും. പില്യണ്‍ ഗ്രാബ് റെയിലുകള്‍ക്കും നിറമിതുതന്നെ. സീറ്റിന് തൊട്ടുതാഴെയുള്ള പാനലില്‍ പ്രത്യേക കാര്‍ഗില്‍ ബാഡ്ജ് കമ്പനി പതിപ്പിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ മുഖത്ത് ബൈക്കിന് മാറ്റങ്ങളില്ല. നിലവിലെ 109.7 സിസി ഒറ്റ സിലിണ്ടര്‍ ഇക്കോ ത്രസ്റ്റ് എഞ്ചിന്‍ കാര്‍ഗില്‍ എഡിഷനിലും തുടരുന്നു.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ വിപണിയില്‍

എയര്‍ കൂളിംഗ് ശേഷി മാത്രമെ എഞ്ചിനുള്ളൂ. 8.4 bhp കരുത്തും 8.7 Nm torque -മാണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്‍ ടയറില്‍ 130 mm ഡ്രം ബ്രേക്കും പിന്‍ ടയറില്‍ 110 mm ഡ്രം ബ്രേക്കും മോഡലില്‍ വേഗം നിയന്ത്രിക്കും.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ വിപണിയില്‍

കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനായി സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് സംവിധാനം (കോമ്പി ബ്രേക്കിംഗ് സംവിധാനം) ബൈക്കിലുണ്ട്. ഒരു ബ്രേക്ക് ലെവര്‍ പ്രയോഗിച്ചാല്‍പോലും ഇരു ടയറുകളിലും കാര്യക്ഷമമായ ബ്രേക്കിംഗ് ഉറപ്പുവരുത്താന്‍ ഈ ടെക്നോളജി സഹായിക്കും. ഏപ്രില്‍ ഒന്നുമുതല്‍ 125 സിസിയില്‍ താഴെയുള്ള ഇരുച്ചക്ര വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിംഗ് സംവിധാനം കര്‍ശനമാവും.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ വിപണിയില്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ അഞ്ചു വിധത്തില്‍ ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റാനായുണ്ട്. മികച്ച യാത്രസുഖം കാഴ്ച്ചവെക്കുന്ന ബജറ്റ് ബൈക്കുകളില്‍ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മുന്‍നിരയിലാണ്. മികവും ജനപ്രിയതയും മുന്‍നിര്‍ത്തി ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ സ്റ്റാര്‍ സിറ്റി പ്ലസിനെ തേടിയെത്തിക്കഴിഞ്ഞു.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ വിപണിയില്‍

2018 -ലെ ഏറ്റവും ഇന്ധനക്ഷമതയേറിയ ബൈക്കെന്ന പട്ടവും ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ കൈവശമാണ്. 2017 സെപ്തംബറിലാണ് ബൈക്കിനെ ടിവിഎസ് അവസാനമായി പുതുക്കിയത്. അന്നു മോഡലിന്റെ ഡിസൈന്‍ ശൈലി കമ്പനി പൂര്‍ണ്ണമായി പരിഷ്‌കരിച്ചു. പിന്നീട് കഴിഞ്ഞവര്‍ഷം സ്റ്റാര്‍ സിറ്റി പ്ലസിന് കൂടുതല്‍ ഇരട്ട നിറപ്പതിപ്പുകളും കമ്പനി നല്‍കി.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ വിപണിയില്‍

ബ്ലാക്ക് - റെഡ്, ബ്ലാക്ക് - ബ്ലൂ, റെഡ് - ബ്ലാക്ക്, ഗ്രെയ് - ബ്ലാക്ക് നിറങ്ങളില്‍ സ്റ്റാര്‍ സിറ്റി പ്ലസ് വിപണിയില്‍ ലഭ്യമാണ്. യമഹ സല്യൂട്ടോ RX, ഹോണ്ട ഡ്രീം യുഗ, ബജാജ് ഡിസ്‌കവര്‍ മോഡലുകളുമായാണ് ടിവിഎസ് ബൈക്കിന്റെ അങ്കം.

Most Read Articles

Malayalam
കൂടുതല്‍... #ടിവിഎസ് #tvs motor #new launches
English summary
TVS Star City+ Kargil Edition Launched In India At Rs 54,399. Read in Malayalam.
Story first published: Wednesday, February 13, 2019, 18:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X