ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ടിവിഎസ് മോട്ടോർ കമ്പനി സ്റ്റാർ സിറ്റി പ്ലസ് എന്ന സ്പെഷ്യൽ എഡിഷൻ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വരാനിരിക്കുന്ന ഉത്സവ സീസണിന്റെ ഭാഗമായിയാണ് പുതിയ പതിപ്പിനെ വിപണിയിലെത്തിക്കുന്നത്. പുതിയ 2019 സ്‌പെഷ്യൽ എഡിഷൻ മോഡലിന് 53,437 രൂപയാണ് എക്‌സ്‌ഷോറൂം വില.

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

സ്റ്റാർ സിറ്റി പ്ലസ് ഡ്യുവൽ-ടോൺ മോഡൽ ഇതിനകം തന്നെ ജനപ്രിയമായ 110 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണ്. പുതിയ കളർ സ്കീം ബൈക്കിന്റെ സ്റ്റൈലിംഗ് ഘടകം വർധിപ്പിക്കുന്നു. എൻട്രി ലെവൽ മാസ്-മാർക്കറ്റ് ശ്രേണിയിലെ ഉപഭോക്താക്കൾക്ക് പുതിയ എന്തെങ്കിലും വാഗ്ദാനം ചെയ്യുകയാണ് സ്പെഷ്യൽ പതിപ്പ് പുറത്തിറക്കുന്നതുവഴി കമ്പനി ഉദ്ദേശിക്കുന്നത്.

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഉത്സവ സീസണിൽ ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് ഡ്യുവൽ-ടോൺ സ്‌പെഷ്യൽ എഡിഷൻ വെള്ളയും കറുപ്പും നിറമടങ്ങിയ ഫിനിഷോടെയാണ് വരുന്നത്.

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് സ്റ്റാർ സിറ്റി പ്ലസിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, മികച്ച രൂപത്തിലുള്ള ഡ്യുവൽ-ടോൺ മിററുകൾ, ചുവപ്പ് നിറത്തിലുള്ള കോൺട്രാസ്റ്റ് കളർ ഷോക്ക് അബ്സോർബർ എന്നിവയും ഡ്യുവൽ-ടോൺ സീറ്റ് സജ്ജീകരണവും വാഹനത്തിന് നൽകുന്നു.

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓൺ സംവിധാനം (AHO), ഹണികോമ്പ് ടെക്സ്ചർഡ് സൈഡ് പാനലുകൾ, സ്റ്റെയിൻ‌ലെസ് സ്റ്റീൽ മഫ്ലർ ഘടകങ്ങൾ, അലുമിനിയം ഗ്രാബ് റെയിലുകൾ, കറുത്ത അലോയ് വീലുകൾ, 3D ചിഹ്നം, സ്പോർട്ടിയായ ടെയിൽ ലാമ്പുകൾ, സോഫ്റ്റ് ടച്ച് സ്വിച്ച്ഗിയറുകൾ, തുടങ്ങിയവയെല്ലാം ഈ സ്പെഷ്യൽ പതിപ്പിന്റെ പ്രത്യേകതകളാണ്.

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

മെക്കാനിക്കൽ ഘടകങ്ങളിൽ പുതിയ സ്റ്റാർ സിറ്റി പ്ലസ് പതിപ്പ് മാറ്റമില്ലാതെ തുടരുന്നു. 110 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് പെട്രോൾ എഞ്ചിനാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. ഇത് 7,000 rpm-ൽ 8.2 bhp കരുത്തും 5,000 rpm-ൽ 8.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. നാല് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

Most Read: 2019 ലെ മികച്ച ഏഴ് 150 സിസി ബൈക്കുകൾ

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് അഞ്ച് തവണ ക്രമീകരിക്കാവുന്ന ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമായാണ് കമ്മ്യൂട്ടർ-സെഗ്മെന്റ് മോട്ടോർസൈക്കിളിൽ ടിവിഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇരുവശത്തും 110 mm ഡ്രം ബ്രേക്കുകളാണ് ബ്രേക്കിംഗ് സംവിധാനം കൈകാര്യം ചെയ്യുന്നത്. 17 ഇഞ്ച് ടയറുകളാണ് മോട്ടോർ സൈക്കിളിന്റെ ഇരുവശത്തും ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ട്യൂബ്‌ലെസ് ടയറുകളുമാണ് ബൈക്കിന് നൽകിയിരിക്കുന്നത്.

Most Read: 650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ ടിവിഎസ് സ്റ്റാർസിറ്റി പ്ലസ് സ്‌പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിന്റെ അവതരണത്തിനു പുറമേ, നിലവിലുള്ള മോഡലുകളെ നവീകരിക്കുന്ന പ്രക്രിയയിലും കമ്പനി പ്രവർത്തിക്കുന്നു. ടിവിഎസ് അപ്പാച്ചെ RTR സീരീസിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

Most Read Articles

Malayalam
English summary
TVS StarCity+ Special Edition Launched In India. Read more Malayalam
Story first published: Monday, September 9, 2019, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X