ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

ഭാരത് സ്‌റ്റേജ് 6 (ബിഎസ് VI) എഞ്ചിന്‍ മാനദണ്ഡങ്ങളോടുകൂടി വാഹനങ്ങളുടെ കാലഘട്ടമാണ് ഇനി നിരത്തുകളില്‍. ഇതിന്റെ ഭാഗമായി നിര്‍മ്മാതാക്കളെല്ലാം തന്നെ ബിഎസ് VI എഞ്ചിനോടുകൂടിയ വാഹനങ്ങളെ വിപണയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

മിക്ക നിര്‍മ്മാതാക്കളും തങ്ങളുടെ നിരയിലെ വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിച്ച് തുടങ്ങി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടിവിഎസ് മോട്ടോർസും ബിഎസ് VI വാഹനങ്ങളെ 2019 നവംബര്‍ മുതല്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

കമ്പനി ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ.എന്‍ രാധാകൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിഎസ് VI എഞ്ചിനോടുകൂടിയ വാഹനങ്ങളുടെ ഒരു സ്‌ഫോറ്റ് ലോഞ്ച് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ച് 31 -ന് മുന്‍പ് തന്നെ തങ്ങളുടെ നിരയിലെ ഇരുചക്ര വാഹനങ്ങള്‍ എല്ലാം ബിഎസ് VI എഞ്ചിനോടെ നിരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം തന്നെ മിക്ക മോഡലുകളുടെയും വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.

ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

ഈ വര്‍ഷം അവസാനത്തോടെ ബിഎസ് IV നിലവാരത്തിലുള്ള തങ്ങളുടെ വാഹനങ്ങുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ മാസം ഏതൊക്കെ വാഹനങ്ങളെ അവതരിപ്പിക്കുമെന്നോ, വാഹനം സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളോ അദ്ദഹം പങ്കുവെച്ചില്ല.

ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

അപാച്ചെ RTR 160, വിഗൊ സ്‌കൂട്ടര്‍ മോഡലുകളാകും ഈ നിരയില്‍ ആദ്യം എത്തുക എന്ന് കരുതാം. അതേസമയം അപാച്ചെ RR 310, ടിവിഎസ് എന്‍ടോര്‍ഖ് 125 മോഡലുകളില്‍ വലിയ മാറ്റങ്ങള്‍ കമ്പനി നല്‍കിയേക്കില്ല. ഈ വര്‍ഷം മോഡലുകളെ പരിഷ്‌ക്കരിച്ചതിനാല്‍ മെക്കാനിക്കല്‍ ഫിച്ചറുകളില്‍ മാത്രമേ മാറ്റങ്ങള്‍ നല്‍കുകയുള്ളു.

ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

നിലവില്‍ വിപണിയില്‍ ഉള്ള മോഡലുകളില്‍ നിന്നും വിലയില്‍ വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിഎസ് VI എഞ്ചിനോടുകൂടിയ വാഹനങ്ങളെ ഉടന്‍ അവതരിപ്പിക്കുമെന്ന് യമഹയും വെളിപ്പെടുത്തി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടിവിഎസും രംഗത്തെത്തിയിരിക്കുന്നത്.

Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ കമ്പനി പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചു. 19 മാസത്തിനുള്ളില്‍ എന്‍ടോര്‍ഖിന്റെ 3.5 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. യുവതലുമറ ഉപഭേക്താക്കളെ ലക്ഷ്യം വെച്ച് 2018 ഫെബ്രുവരിയിലാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 വിപണിയില്‍ അവതരിപ്പിച്ചത്.

Most Read: വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

വിപണിയില്‍ എത്തിയതു മുതല്‍ വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ വാഹനത്തിനായി. 125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ തുടര്‍ച്ചയായി വലിയ സംഖ്യകളില്‍ വില്‍പ്പന നടത്തിയ എന്‍ടോര്‍ഖ് ആരംഭിച്ച് ഏഴുമാസത്തിനുശേഷം ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന മറികടന്നിരുന്നു.

Most Read: ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി കോന ഇലക്ട്രിക്ക്

ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

അടുത്തിടെ ബ്ലുടൂത്ത് സംവിധാനത്തോടുകൂടിയ അപാച്ചെ RTR 200 4V, ജനപ്രിയ സ്‌കൂട്ടറായ ജുപ്പിറ്റര്‍ ഗ്രാന്‍ഡെ, എന്‍ടോര്‍ഖ് 125 മോഡലുകളെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

Most Read Articles

Malayalam
English summary
BS-VI TVS motorcycles to start arriving from early November says TVS. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X