Just In
- 7 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 10 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 11 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 11 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന് — വില 54,682 രൂപ മുതല്‍
ഏപ്രില്‍ മുതല്‍ ഇരുചക്ര വാഹനങ്ങളില്‍ എബിഎസ്, സിബിഎസ് സംവിധാനങ്ങള്‍ കര്‍ശനമാവാനിരിക്കെ, കമ്മ്യൂട്ടര്‍ ബൈക്ക് വിക്ടറിനെ ടിവിഎസ് വിപണിയില്‍ പുതുക്കി. 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടത്. ഇക്കാരണത്താല്‍ 2019 വിക്ടര്‍ പതിപ്പ് ടിവിഎസിന്റെ സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി ഉപയോഗപ്പെടുത്തും.
54,682 രൂപ പ്രാരംഭ വിലയിലാണ് പുതിയ ടിവിഎസ് വിക്ടര്‍ SBT (സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി) എഡിഷന് വില്‍പ്പനയ്ക്ക് വരുന്നത്. മോഡലിന്റെ ഇടത്തരം ഡിസ്ക്ക് ബ്രേക്ക് വകഭേദം 90,978 രൂപ വിലയ്ക്ക് ഷോറൂമില്‍ അണിനിരക്കും. 89,785 രൂപ വിലയിലാണ് ഏറ്റവും ഉയര്‍ന്ന വിക്ടര്‍ SBT പ്രീമിയം എഡിഷന് വിപണിയില്‍ ലഭ്യമാവുക. വിലസൂചിക ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി.
പുതിയ സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജിയുടെ പശ്ചാത്തലത്തില്‍ 2019 വിക്ടറിന്റെ ബ്രേക്കിംഗ് മികവ് വര്‍ധിക്കുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. പെട്ടെന്നുള്ള ബ്രേക്കിംഗില്‍ സ്ഥിരത നഷ്ടപ്പെടാതെ ബൈക്കിനെ അതിവേഗം നിശ്ചലമാക്കാന്‍ SBT ടെക്നോളജിക്ക് കഴിയും. സുരക്ഷ കൂടിയതൊഴിച്ചാല്‍ വിക്ടറിന് മറ്റു മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
നിലവിലെ 110 സിസി മൂന്നു വാല്‍വ് എഞ്ചിന് 2019 വിക്ടര്‍ SBT പതിപ്പിലും തുടരുന്നു. ഓയില്‍ കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 7,500 rpm -ല്‍ 9.37 bhp കരുത്തും 6,000 rpm -ല്‍ 9.4 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. നാലു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്.
മൈലേജ് 72 കിലോമീറ്റര്‍. 110 സിസി കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് വിക്ടറിനാണെന്ന് ടിവിഎസ് അവകാശപ്പെടുന്നു. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബര്‍ യൂണിറ്റുകളും ബൈക്കില്‍ സസ്പെന്ഷന് നിറവേറ്റും.
Most Read: മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്കൗണ്ട്
മുന്‍, പിന് യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പുവരുത്താനായി നീണ്ട സീറ്റ് ഘടനയാണ് വിക്ടറിന് കമ്പനി നിശ്ചയിക്കുന്നത്. ട്യൂബ്ലെസ് ടയറുകളുള്ള അലോയ് വീലുകളും മോഡലിന്റെ സവിശേഷതയാണ്. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഡ്രം, ഡിസ്ക്ക് യൂണിറ്റുകള്‍ ബ്രേക്കിംഗ് വിഭാഗം കൈകാര്യം ചെയ്യും.
നിരയില്‍ ഏറ്റവും ഉയര്‍ന്ന വിക്ടര്‍ പ്രീമിയം എഡിഷന് കൂടുതല്‍ കാഴ്ച്ചപ്പകിട്ടുകള് ടിവിഎസ് നല്‍കുന്നുണ്ട്. ക്രോം ആവരണമുള്ള സൈഡ് കവറുകള്‍, സ്വര്‍ണ നിറമുള്ള എഞ്ചിന് കെയ്സ് കവര്‍, ഗ്രാഫിക്സ്, ഇരട്ടനിറമുള്ള സീറ്റുകള്‍ തുടങ്ങിയ ഒരുപിടി പ്രത്യേകതകള്‍ ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷനില്‍ കാണാം.
Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം
ബ്ലാക്ക് ഗോള്‍ഡ്, റെഡ് ഗോള്‍ഡ്, മാറ്റ് ബ്ലു, മാറ്റ് സില്‍വര്‍ നിറങ്ങള്‍ ബൈക്കില്‍ തിരഞ്ഞെടുക്കാം. വിപണിയില്‍ ഹീറോ പാഷന് എക്സ്പ്രോയുമാണ് ടിവിഎസ് വിക്ടറിന്റെ പ്രധാന മത്സരം.
TVS Victor SBT (Drum) | Rs 54,682 |
TVS Victor SBT (Disc) | Rs 90,978 |
TVS Victor SBT (Disc) Premium Edition | Rs 89,785 |