150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത — കാരണമിതാണ്‌

വാഹനങ്ങള്‍ കാരണമുണ്ടാവുന്ന മലിനീകരണത്തിന്റെ തോത് കുറയ്ക്കാനുള്ള പദ്ധതിയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ബിഎസ് V മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടു വരുന്നതിന് പകരം ബിഎസ് VI -ല്‍ നിന്ന് നേരെ ബിഎസ് VI -ലേക്കാണ് സര്‍ക്കാര്‍ എത്തിയത്. ബിഎസ് VI അഥവാ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വാഹന നിര്‍മ്മാതാക്കളെ വെട്ടിലാക്കിക്കൊണ്ട് മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.

150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത — കാരണമിതാണ്‌

2025 ഏപ്രില്‍ 1 മുതല്‍ 150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങളെല്ലാം നിരോധിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത — കാരണമിതാണ്‌

കൂടാതെ 2023 ഏപ്രിലോടെ പെട്രോള്‍/ഡീസല്‍ മുച്ചക്ര വാഹനങ്ങള്‍ നിരോധിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി അത്യന്തം ആശങ്കയോടെയാണ് പുതിയ വാര്‍ത്തയെ നോക്കിക്കാണുന്നത്.

150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത — കാരണമിതാണ്‌

നിലവില്‍ രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാക്കളിലെ വമ്പന്മാരായ ഹീറോയും ഹോണ്ടയും താരതമ്യേന കുറഞ്ഞ വില്‍പ്പനയാണ് പോയ മാസങ്ങളില്‍ രേഖപ്പെടുത്തിയത്. 2019 മാര്‍ച്ചിലെ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ കൂറ്റന്‍ ഇടിവാണ് ഹോണ്ടയ്ക്കുണ്ടായത്.

150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത — കാരണമിതാണ്‌

ഇത് 2012 -ന് ശേഷം ആദ്യമായി മികച്ച വില്‍പ്പന പട്ടികയില്‍ കമ്പനിയ്ക്കുണ്ടായിരുന്ന രണ്ടാം സ്ഥാനം നഷ്ടമാവാനും ഇടയായി. ഹീറോയും വില്‍പ്പനയില്‍ ഇടിവ് നേരിട്ടിരുന്നതായി രേഖപ്പെടുത്തി.

150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത — കാരണമിതാണ്‌

പോയ വര്‍ഷം മാത്രം 2.1 കോടി ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റുപോയത്. ഇത് പാസഞ്ചര്‍ കാര്‍ ശ്രേണി രജിസ്റ്റര്‍ ചെയ്ത കണക്കുകളുടെ പത്ത് മടങ്ങോളം വരുന്നുണ്ടെന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യമാണ്.

Most Read: ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത — കാരണമിതാണ്‌

ഭാരത് സ്റ്റേജ് VI നിലവാരം പാലിക്കാനായി കോടിക്കണക്കിന് രൂപയാണ് വിവിധ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ നിക്ഷേപിക്കുന്നത്. ഇക്കാരണത്താലാണ് നിരോധനം പെട്ടെന്ന് നടപ്പാക്കാതെ അഞ്ച് വര്‍ഷത്തെ ഇടവേള സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കാനുള്ള കാരണവും.

Most Read: മണ്ണുമാന്താൻ കട്ടിലും, പുതിയ കണ്ടുപിടുത്തത്തിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത — കാരണമിതാണ്‌

ഇരുചക്ര വാഹന വിപണിയില്‍ ആക്ടിവ 100 സിസി സ്‌കൂട്ടറിനാണ് ഹോണ്ട നിരയില്‍ മികച്ച വില്‍പ്പനയുള്ളത്. ഹീറോ നിരയിലാവട്ടെ സ്‌പ്ലെന്‍ഡറും.

Most Read: പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത — കാരണമിതാണ്‌

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ മുഖ്യപങ്കും വഹിക്കുന്നത് 150 സിസിയില്‍ താഴെയുള്ള വാഹനങ്ങളാണ്. പുതിയ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ നിലവിലെ ഇരുചക്ര വാഹന വിപണിയുടെ മുഖം തന്നെ ഇത് മാറ്റാനിടയാവും.

150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത — കാരണമിതാണ്‌

എന്നാല്‍, വൈദ്യുത വാഹനരംഗത്തിന് മുതല്‍ക്കൂട്ടാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പെട്രോള്‍ എഞ്ചിന്‍ ഇരുചക്ര വാഹനങ്ങളുടെ വൈദ്യുത വാഹനരംഗത്തെ നിര്‍മ്മാണം കൂട്ടാനിടയാവും. കൂടാതെ വൈദ്യുത വാഹനങ്ങള്‍ക്കായി വന്‍ സബ്‌സിഡികള്‍ നല്‍കാനുള്ള ഒരുക്കത്തിലുമാണ് സര്‍ക്കാര്‍.

*ചിത്രങ്ങള്‍ പ്രതീകാത്മകം

Source: The Times Of India

Most Read Articles

Malayalam
English summary
Only Electric Two Wheelers May Be sold After 2025 In India. Read In Malayalam
Story first published: Thursday, May 23, 2019, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X