അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

ബെംഗളൂരു ആസ്ഥാനമായുള്ള അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ആദ്യ ഉൽപ്പന്നമായ F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. F77 ലൈറ്റ്നിംഗ്, F77 ഷാഡോ, F77 ലേസർ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയത്.

അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

മൂന്ന് ലക്ഷം രുപ മുതൽ 3.25 ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക്ക് മോട്ടോർസൈക്കിളുകളുടെ ഓൺ റോഡ് വില. ഇന്ത്യയിലെ ആദ്യത്തെ പെർഫോമൻസ് അധിഷ്ഠിത ഇലക്ട്രിക്ക് മോട്ടോർസൈക്കിളാണ് F77. തീർത്തും മികച്ച സവിശേഷതകളാണ് മോഡലുകളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

ഈ വർഷം ഫെബ്രുവരിയിലാണ് അൾട്രാവയലറ്റിന്റെ പ്രോട്ടോടൈപ്പിനെ കമ്പനി പ്രദർശിപ്പിച്ചത്. എങ്കിലും ഇലക്ടിക്ക് ബൈക്കുകളുടെ സാങ്കേതിക വിശദാംശങ്ങളൊന്നും‌ ഇന്നുവരെ അൾട്രാവയലറ്റ് പുറത്തുവിട്ടിട്ടില്ല. എങ്കിലും എയർ കൂൾഡ് മോട്ടോറാണ് F77-ന് കരുത്തുപകരുന്നത്.

അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

ഇത് 2,250 rpm-ൽ പരമാവധി 33.5 bhp( 25 കിലോവാട്ട് ) കരുത്തും 90 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. 2.7 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത, 7.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത എന്നിങ്ങനെ കൈവരിക്കാൻ F77-നെ പ്രാപ്തമാക്കുന്നുവെന്നും പരമാവധി 147 കിലോമീറ്റർ വേഗത കൈവരിക്കാൻ ബൈക്കിന് കഴിയുമെന്ന് കമ്പനി പറയുന്നു.

അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

ഇതോടൊപ്പം ഇക്കോ, സ്പോർട്, ഇൻസെയിൻ എന്നിങ്ങനെ മൂന്ന് പവർ മോഡുകളും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു. പരമാവധി 4.2 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് മോട്ടോർ പവർ ചെയ്യുന്നത്. ഇത് മൂന്ന് സ്ലിം ലിഥിയം അയൺ ബാറ്ററി പായ്ക്കുകൾ ഉപയോഗിക്കുന്നു. കൂടാതെ മുഴുവൻ യൂണിറ്റും സ്റ്റാൻഡേർഡ് ചാർജർ വഴി പൂർണ്ണമായും ചാർജ് ചെയ്യാൻ 5 മണിക്കൂർ മതിയാകും.

അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

അതേസമയം ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 1.5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാകും. F77 പ്രവർത്തിപ്പിക്കാൻ മൂന്ന് ബാറ്ററി പായ്ക്കുകളും ആവശ്യമില്ലെന്ന് അൾട്രാവയലറ്റ് വെളിപ്പെടുത്തി. പൂർണ്ണ ചാർജിൽ, F77-ന് 130-150 കിലോമീറ്റർ മൈലേജ് ലഭിക്കും. സുരക്ഷ, താപ, ബാറ്ററി മാനേജ്മെന്റ് സവിശേഷതകളുടെ സമഗ്രമായ ഒരു ലിസ്റ്റും ബാറ്ററി സിസ്റ്റത്തിൽ അടങ്ങിയിരിക്കുന്നു, അവയിൽ ചിലത് പേറ്റന്റ് നേടിയ സാങ്കേതികവിദ്യകളാണ്.

അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

USD ഫോർക്ക്, പ്രീ-ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് എന്നിവയിൽ അലുമിനിയം ഹെഡ് സസ്പെൻഡ് ചെയ്ത സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലാണ് F77-ന്റെ നിർമ്മാണം പൂർത്തിയാക്കിയിരുന്നത്. 320 mm ഫ്രണ്ട് ഡിസ്കും 230 mm റിയർ ഡിസ്ക്കിനൊപ്പം ഡ്യുവൽ ചാനൽ എബിഎസും ഈ മോട്ടോർ സൈക്കിളുകളിൽ അൾട്രാവയലറ്റ് വാഗ്ദാനം ചെയ്യുന്നു.

Most Read: EICMA 2019 മോട്ടോർഷോയിൽ G325 സ്കൂട്ടറിനെ അവതരിപ്പിച്ച് ലാംബ്രെട്ട

അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

ബൈക്കുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഉദ്ദേശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇതിന് സ്റ്റീൽ-ബ്രെയ്ഡ് ബ്രേക്ക് ലൈനുകളും 110/70 R17 ഫ്രണ്ട്, 150/60 R17 റിയർ ടയറുകളും ലഭിക്കുന്നു. ഈ കോൺഫിഗറേഷൻ ഈ വിഭാഗത്തിലെ മറ്റ് ചില സ്പോർട്ടി ICE ബൈക്കുകളിലും കാണപ്പെടുന്നു.

Most Read: CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

അൾട്രാവയലറ്റിന് ഒരു ടിഎഫ്ടി ഡിസ്പ്ലേ സ്റ്റാൻഡേർഡായി ലഭിക്കുന്നു. മാത്രമല്ല ഇത് നിങ്ങൾക്ക് ധാരാളം വിവരങ്ങൾ നൽകുന്നതിനോടാപ്പം ഭേദഗതി വരുത്താൻ അനുവദിക്കുന്നതുമായ ഒരു അപ്ലിക്കേഷനുമായി കണക്റ്റുചെയ്യാനും സാധിക്കുന്നു.

Most Read: ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഉടന്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

F77 ഒരു 9 DOF (ഡിഗ്രി ഓഫ് ഫ്രീഡം) നിഷ്ക്രിയ മെഷർമെന്റ് യൂണിറ്റ് (IMU) അവതരിപ്പിക്കും. കൂടാതെ ഏത് സമയത്തും എത്രത്തോളം ഊർജ്ജവും ടോർഖും കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്ലിക്കേഷനുമായി പങ്കിടാൻ കഴിയും.

അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

പോർട്ടബിൾ ഫാസ്റ്റ് ചാർജർ, ക്രാഷ് ഗാർഡുകൾ, പന്നിയേഴ്‌സ്, വൈസർ തുടങ്ങിയ ആക്‌സസറികളുമായി F77 എത്തുമെന്നും കമ്പനി വെളിപ്പെടുത്തി. 158 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. കൂടാതെ 800 മില്ലീമീറ്ററാണ് സീറ്റ് ഉയരം.

അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

വാഹനത്തിനായുള്ള ബുക്കിംഗ് ഇന്ന് ആരംഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. 2020 മൂന്നാം പാദത്തിൽ അൾട്രാവയലറ്റ് F77-ന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രാരംഭ വിൽപ്പന ബെംഗളൂരുവിൽ മാത്രമായിരിക്കും ഉണ്ടാവുക.

Most Read Articles

Malayalam
English summary
Ultraviolette F77 electric motorcycle unveiled. Read more Malayalam
Story first published: Wednesday, November 13, 2019, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X