യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

ഇന്ത്യയിലെ യു‌എം മോട്ടോർസൈക്കിൾ ഡീലർമാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (FADA) തയ്യാറെടുക്കുന്നു.

യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

ലോഹിയ ഓട്ടോയുമായി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് യു‌എം മോട്ടോർ‌സൈക്കിൾ‌ ഇന്ത്യയിൽ‌ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ കമ്പനി തയ്യാറാകാത്ത സാഹചര്യത്തിൽ യു‌എം മോട്ടോർ‌സൈക്കിൾ‌ ഡീലർ‌മാർ‌ ഡീലർഷിപ്പിൽ നിന്നും പിന്മാറാൻ തയ്യാറാവുകയായിരുന്നു. അതേതുടർന്നാണ് ഈ വിഷയത്തിൽ ഇടപെടാൻ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.

യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ തങ്ങളുടെ അഭിഭാഷകൻ വഴി യു‌എം ലോഹിയയ്ക്കും അതിന്റെ മാനേജ്മെന്റിനും നിയമപരമായ നോട്ടീസ് നൽകി. ആവശ്യമെങ്കിൽ കോടതിയിൽവെച്ച് സാഹചര്യത്തെ നേരിടാനും അസോസിയേഷൻ തയ്യാറാണ്. മാത്രമല്ല വിഷയത്തിൽ സർക്കാർ ഇടപെടണമെന്നുമാണ് FADA-യുടെ ആവശ്യം.

യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

ഇന്ത്യ ആസ്ഥാനമായുള്ള ലോഹിയ ഗ്രൂപ്പും അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ യുഎം മോട്ടോർസൈക്കിളുകളും തമ്മിലുള്ള സംയുക്ത സംരംഭമാണ് യുഎം ലോഹിയ. ഈ സംരംഭം 2015-ലാണ് നിലവിൽ വന്നത്. ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തിൽ 2016-ലാണ് ഇന്ത്യൻ വിപണിയിൽ ആദ്യ മോഡലിനെ അവതരിപ്പിച്ചത്.

യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

ലോഹിയ ഗ്രൂപ്പുമായുള്ള തർക്കത്തെ തുടർന്ന് യുഎം അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുകയായിരുന്നു. തൽഫലമായി കമ്പനിയുടെ ഡീലർമാർക്ക് കനത്ത നഷ്ടം നേരിട്ടു. അതിനെ തുടർന്ന് മിക്ക ഡീലർഷിപ്പുകളും അടച്ചുപൂട്ടുന്ന അവസ്ഥയിലായി. എങ്കിലും സർവ്വീസ് സ്റ്റേഷനുകനുകളുടെ പ്രവർത്തനം ഡീലർമാർ തുടരുകയായിരുന്നു.

യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

യു‌എം ലോഹിയ ഗ്രൂപ്പിന്റെ അതിന്റെ സ്ഥാപകരായ ആയുഷ് കുമാർ ലോഹിയ, ജോസ് മിഗുവൽ വില്ലെഗാസ് എന്നിവർ ഉൾപ്പെടെയുള്ളവരുടെയും മാനേജർ‌മാരുടെയും പ്രൊമോട്ടർ‌മാരുടെയും ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയും വഞ്ചനയും മൂലം തങ്ങൾ കഷ്ടത്തിലാണെന്ന് ഡീലർമാർ ഉന്നയിക്കുന്നു.

യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

അമേരിക്കൻ മോട്ടോർസൈക്കിൾ മോഡലിൽ യു‌എം ലോഹിയ ചൈനീസ് നിർമ്മിത ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉപയോക്താക്കൾ മനസ്സിലാക്കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ചൈനീസ് നിർമ്മിത ഭാഗങ്ങൾ കമ്പനിയുടെ കാശിപൂർ നിർമ്മാണ കേന്ദ്രത്തിൽ സംഭരിച്ചു. തുടർന്ന് മോട്ടോർ സൈക്കിളിന്റെ വിൽപ്പനയിൽ വൻതോതിൽ ഇടിവുണ്ടായി.

Most Read: ബിഎസ്-VI ഹോണ്ട CB ഷൈൻ 125-ന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

യു‌എം ലോഹിയ അവരുടെ പ്ലാന്റിൽ‌‌ ചൈനീസ് നിർമ്മിത ഭാഗങ്ങളാണ് ഉപയോഗിച്ചിരുന്നതെന്ന് ഡീലർ‌മാർ‌ ഉന്നയിക്കുന്നു. അമേരിക്കൻ മോട്ടോർസൈക്കിളുകളുടെ വിലകുറഞ്ഞ ചൈനീസ് പകർപ്പുകൾ വാങ്ങാൻ ഉപഭോക്താക്കൾ ആഗ്രഹിക്കുന്നില്ലെന്ന് ഡീലർമാർ വ്യക്തമാക്കി.

Most Read: ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

അതിനെ തുടർന്നുണ്ടായ ഡീലർമാരുടെ നഷ്ടം നികത്താൻ യു‌എം ലോഹിയ തയ്യാറായില്ല. മാത്രമല്ല ഡീലർമാർ നൽകിയ മുൻകൂർ പേയിമെന്റുകൾ തിരികെ നൽകിയിട്ടുമില്ല. കമ്പനി ഒടുവിൽ പ്രശ്നം അംഗീകരിച്ചെങ്കിലും മോട്ടോർ സൈക്കിൾ സ്റ്റോക്ക് തിരികെ വാങ്ങുകയോ റിട്ടേൺ അഡ്വാൻസുകൾ വാങ്ങുകയോ ചെയ്തില്ല.

Most Read: ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരാനിരിക്കെ

യു‌എം മോട്ടോർസൈക്കിളുകൾ ബി‌എസ്- IV കംപ്ലയിന്റായി തുടരുകയാണ്. അതുകൂടാതെ ഇ‌എഫ്‌ഐ മൊഡ്യൂൾ‌ കൺ‌ട്രോളർ‌, ഗിയർ‌ബോക്സ് തകരാറുകൾ‌ എന്നിവ പോലുള്ള ഘടകങ്ങൾ‌ ഒരു സാധാരണ പ്രശ്നമായി മാറി.

യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

പ്രവർത്തനങ്ങൾ നിലച്ച യു‌എം മോട്ടോർസൈക്കിളുകളിൽ വാറന്റി ക്ലെയിമുകൾ നൽകാൻ ഡീലർമാർക്ക് കഴിഞ്ഞില്ല. കമ്പനി സ്പെയർ പാർട്സ് വെയർഹൗസ്‌ അടച്ചുപൂട്ടിയതോടെയാണ് ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകാൻ കാരണമായത്.

യുഎം മോട്ടോർസൈക്കിൾ ഇന്ത്യ പ്രശ്നത്തിൽ നോട്ടീസ് അയച്ച് ഡീലേഴ്സ് അസോസിയേഷൻ

യു‌എം ലോഹിയയ്ക്കും അതിന്റെ മാനേജ്മെന്റിനും സ്ഥിതിഗതികൾ‌ പരിഹരിക്കുന്നതിൽ‌ താൽ‌പ്പര്യമില്ല. പകരം യു‌എം ലോഹിയ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളിൽ നിക്ഷേപം നടത്തിയതും ഡീലർമാരെ സ്വാഗതം ചെയ്തതും പ്രശ്നങ്ങൾ ഗുരുതരമാക്കി.

Most Read Articles

Malayalam
English summary
UM Motorcycles Issued Legal Notice By Dealer Association. Read more Malayalam
Story first published: Thursday, October 24, 2019, 10:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X