ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് ബൈക്ക് കമ്പനിയാണ് ഹസ്ഖ്വര്‍ണ. ഇന്ത്യന്‍ വിപണിയില്‍ രണ്ട് മോഡലുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹസ്ഖ്‌വര്‍ണ.

ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 എന്നു പേരിട്ടിരിക്കുന്ന ഇരട്ടകളെ ഈ ദിവാലിയോടെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൃത്യമായ ഒരു തിയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുന്ന സ്വാര്‍ട്ട്പിലന്‍ 401 വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.

ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഹസ്‌ക്കികളെന്നു ഇവരുടെ ബൈക്കുകള്‍ പൊതുവെ അറിയപ്പെടുന്നു. ബജാജുമായുള്ള കൂട്ടുകെട്ടു മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ ഹസ്‌ക്കി ബൈക്കുകള്‍ കെടിഎം അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിനായി ബജാജിന്റെ ചകാന്‍ ശാല ഉപയോഗപ്പെടുത്തും. ഇന്ത്യയില്‍ ബജാജായിരിക്കും ഹസ്‌ക്കി ബൈക്കുകളുടെ വില്‍പനയ്ക്കു ചുക്കാന്‍ പിടിക്കുക്കുന്നതും.

ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇരുബൈക്കുകളെയും ഒന്നിച്ചാണോ അവതരിപ്പിക്കുന്നത് എന്നതിലും വ്യക്തതയില്ല. അതേസമയം തെരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകളില്‍ സ്വാര്‍ട്ട്പിലന്‍ 401 -നു വേണ്ടിയുള്ള ബുക്കിങ് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. പുതിയ മോഡലുകളെ കൂടി ഉള്‍ക്കൊള്ളുന്നതിന് ആവശ്യമായ രീതിയില്‍ ഈ ഡീലര്‍ഷിപ്പുകള്‍ നവികരിച്ചേക്കും.

ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകളില്‍ കമ്പനി ഉള്‍പ്പെടുത്തും. കഫെ റേസര്‍ മോഡലാണ് വിറ്റ്പിലന്‍. സ്വാര്‍ട്ട്പിലന്‍ സ്‌ക്രാമ്പ്‌ളറും. കെടിഎം 390 ഡ്യൂക്കിന്റെ അടിത്തറയില്‍ നിന്നും വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകള്‍ വിപണിയില്‍ അണിനിരക്കും.

ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

390 ഡ്യുക്കില്‍ നിന്നുള്ള ഷാസിയും എഞ്ചിനുമാണ് ഹസ്‌കി ബൈക്കുകള്‍ പങ്കിടുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 373 സിസി നാലു സ്‌ട്രോക്ക് എഞ്ചിന്‍ തന്നെ വിറ്റ്പിലനിലും സ്വാര്‍ട്ട്പിലനിലും ഇടംപിടിക്കും. ഈ എഞ്ചിന്‍ 44 bhp കരുത്തും 37 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്.

ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

റെട്രോ കഫെ റേസിംഗ് ശൈലിയാണ് വിറ്റ്പിലന്‍ അവകാശപ്പെടുന്നത്. അതേസമയം യാത്രാസുഖം മുന്‍നിര്‍ത്തി ഒരുങ്ങുന്ന സ്‌ക്രാമ്പ്‌ളര്‍ ബൈക്കാണ് സ്വാര്‍ട്ട്പിലന്‍. വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Most Read: ഒമ്പത് മാസത്തിനിടെ ടാറ്റ വിറ്റത് ഒരു നാനോ മാത്രം

ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കെടിഎം 390 ഡ്യൂക്കിന് സമാനമായ വിലനിലവാരം ഹസ്ഖ്വര്‍ണ വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. ഹസ്‌ക്കി ബൈക്കുകളുടെ വരവോടുകൂടി ബജാജും കെടിഎമ്മും തമ്മിലുള്ള സഖ്യം കൂടുതല്‍ ദൃഢപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

Most Read: എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലുകളായി മാത്രമെ ഹസ്‌ക്കികള്‍ ഇവിടെ അണിനിരക്കുകയുള്ളൂ. വില്‍പനയ്ക്കെത്തി ആറുമാസത്തിനു ശേഷം മാത്രം ഹസ്‌ക്കി ബൈക്കുകളുടെ പ്രാദേശിക ഉത്പാദനം തുടങ്ങിയാല്‍ മതിയെന്നാണ് ബജാജിന്റെ തീരുമാനം.

Most Read: മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അതേസമയം ബജാജാ-കെടിഎം കൂട്ടുകെട്ടില്‍ പുതിയൊരു ഇലക്ട്രിക്ക് ബൈക്കും 2022 -ഓടെ വിപണിയില്‍ എത്തും. ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കുന്നതെന്ന അദ്ദേഹം അറിയിച്ചു.

ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ആഗോള വിപണിയില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന് ഇലക്ട്രിക്ക് സ്‌കൂട്ടറായിരിക്കും ഇന്ത്യന്‍ നിരത്തുകളിലും എത്തുക. കെടിഎം ബൈക്കുകളെ പോലെ തന്നെ സ്‌പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം. എന്നാല്‍, സ്‌കൂട്ടറിന്റെ കരുത്തും വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

Source: Zigwheels

Most Read Articles

Malayalam
English summary
Upcoming Husqvarna Svartpilen 401 spied again. Read more in Malayalam.
Story first published: Wednesday, October 9, 2019, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X