Just In
- 37 min ago ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- 3 hrs ago ഇതൊരു ബൂം ചിക്കാ വാവ മൊമെന്റ്; കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ
- 4 hrs ago ഉന്നം നെക്സോണും ബ്രെസയും തന്നെ, ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്യുവിയുടെ പുത്തൻ ടീസർ
- 4 hrs ago 150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്
Don't Miss
- Movies 'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
- Sports IPL 2024: റണ്ണൗട്ടവസരം പാഴാക്കി, മുകേഷിനെ ചീത്ത വിളിച്ച് കുല്‍ദീപ്! ഇടപെട്ട് റിഷഭ്- വിവാദം
- News ജപ്പാനിലെ എഹിം, കൊച്ചി പ്രവിശ്യകളില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
- Lifestyle രക്തശുദ്ധീകരണം നടത്തുന്ന പ്രധാന ഭക്ഷണം: സ്ഥിരമാക്കണം ഇവയെല്ലാം
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
റോയൽ എൻഫീൽഡ് ക്ലാസിക്, തണ്ടർബേർഡ് എന്നിവയുടെ അടുത്ത തലമുറ മോഡലുകൾ കഴിഞ്ഞ നിരവധി മാസങ്ങളായി വിവിധ സന്ദർഭങ്ങളിൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണങ്ങൾ നടത്തുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ അടുത്ത-തലമുറ തണ്ടർബേർഡിന്റെ പൂർണ്ണമായ ഒരു രൂപം വ്യക്തമാക്കുന്നു, ഇത് ബൈക്കിന്റെ രൂപകൽപ്പനയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വെളിപ്പെടുത്തുന്നു.
പുനർരൂപകൽപ്പന ചെയ്ത ഫ്യുവൽ ടാങ്കും മുൻ പാനലുകളുമാണ്. അതോടൊപ്പം മോട്ടോർസൈക്കിളിന്റെ പിന്നിൽ പുതിയ ഡിസൈൻ ശൈലിയാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.
പിൻ ഫെൻഡറിന് പുതിയ ഡിസൈനും സ്റ്റെപ്പ്ഡ് സീറ്റും ലഭിക്കുന്നു. പുതിയ അലോയ് വീലുകളും ബൈക്കിൽ വരുന്നു. സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾക്കൊപ്പം വരാനിരിക്കുന്ന ബൈക്കിന് വൃത്താകൃതിയിലുള്ള ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുമെന്ന് സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
നിലവിൽ, റോയൽ എൻഫീൽഡ് രണ്ട് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളുള്ള തണ്ടർബേർഡ് വാഗ്ദാനം ചെയ്യുന്നു. 346 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ യൂണിറ്റാണ് ചെറിയ എഞ്ചിൻ, ഇത് 5,250 rpm -ൽ 19.8 bhp കരുത്തും 4,000 rpm -ൽ 28 Nm torque ഉം നൽകുന്നു.
തണ്ടർബേർഡിനൊപ്പം വാഗ്ദാനം ചെയ്യുന്ന മറ്റ് എഞ്ചിൻ 499 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റാണ്, ഇത് 5,250 rpm-ൽ 27.2 bhp കരുത്തും, 4,000 rpm-ൽ 41.3 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു.
തണ്ടർബേർഡ്, ക്ലാസിക്, ബുള്ളറ്റ് ശ്രേണികൾക്ക് മൊത്തത്തിൽ കരുത്ത് പകരുന്ന 500 സിസി എഞ്ചിൻ ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കൾ നിർത്തലാക്കാൻ പദ്ധതിയിടുന്നതായും നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ നവീകരിക്കുന്നതിനുള്ള ഉയർന്ന ചിലവും അതുപോലെ വിൽപന കുറഞ്ഞതും നിർമ്മാതാക്കൾ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നതിനുള്ള രണ്ട് കാരണങ്ങളാകാം.
നിലവിലെ കണക്കനുസരിച്ച്, റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350 -ക്ക് 1,56,658 രൂപ എക്സ്-ഷോറൂം വിലയ്ക്ക് വിൽക്കുന്നു. അതേസമയം 500 സിസി എഞ്ചിൻ ഉള്ള അതേ ബൈക്കിന്റെ എക്സ്-ഷോറൂം വില 1.90 ലക്ഷം രൂപയാണ്.
Most Read: 2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്
തണ്ടർബേർഡ് 350 എക്സിന്റെ ആരംഭ എക്സ്-ഷോറൂം വില 1.63 ലക്ഷം രൂപയാണ്, എന്നാൽ 500 സിസി മോഡലിന് 2.13 ലക്ഷം രൂപയാണ് വില.
Most Read: രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും
അടുത്ത വർഷം ബിഎസ് VI കംപ്ലയിന്റ് എഞ്ചിൻ ഉപയോഗിച്ച് ഒരു പുതിയ തലമുറ മോഡൽ ലഭിച്ചുകഴിഞ്ഞാൽ തണ്ടർബേഡിന്റെ വിലയിൽ നേരിയ വർധന പ്രതീക്ഷിക്കാം.
Most Read: ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
ഇന്ത്യൻ വിപണിയിൽ തണ്ടർബേർഡിന് നേരിട്ടുള്ള എതിരാളികളില്ല, എന്നാൽ വിലയുടെ കാര്യത്തിൽ ഇത് ബജാജ് ഡൊമിനാർ 400, ജാവ 42 എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്.
Source: Team BHP