2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

റോയൽ എൻഫീൽഡ് ക്ലാസിക്, തണ്ടർബേർഡ് എന്നിവയുടെ അടുത്ത തലമുറ മോഡലുകൾ കഴിഞ്ഞ നിരവധി മാസങ്ങളായി വിവിധ സന്ദർഭങ്ങളിൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണങ്ങൾ നടത്തുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ അടുത്ത-തലമുറ തണ്ടർബേർഡിന്റെ പൂർണ്ണമായ ഒരു രൂപം വ്യക്തമാക്കുന്നു, ഇത് ബൈക്കിന്റെ രൂപകൽപ്പനയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വെളിപ്പെടുത്തുന്നു.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുനർരൂപകൽപ്പന ചെയ്ത ഫ്യുവൽ ടാങ്കും മുൻ പാനലുകളുമാണ്. അതോടൊപ്പം മോട്ടോർസൈക്കിളിന്റെ പിന്നിൽ പുതിയ ഡിസൈൻ ശൈലിയാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പിൻ ഫെൻഡറിന് പുതിയ ഡിസൈനും സ്റ്റെപ്പ്ഡ് സീറ്റും ലഭിക്കുന്നു. പുതിയ അലോയ് വീലുകളും ബൈക്കിൽ വരുന്നു. സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾക്കൊപ്പം വരാനിരിക്കുന്ന ബൈക്കിന് വൃത്താകൃതിയിലുള്ള ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുമെന്ന് സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

നിലവിൽ, റോയൽ എൻഫീൽഡ് രണ്ട് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളുള്ള തണ്ടർബേർഡ് വാഗ്ദാനം ചെയ്യുന്നു. 346 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ യൂണിറ്റാണ് ചെറിയ എഞ്ചിൻ, ഇത് 5,250 rpm -ൽ 19.8 bhp കരുത്തും 4,000 rpm -ൽ 28 Nm torque ഉം നൽകുന്നു.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തണ്ടർബേർഡിനൊപ്പം വാഗ്ദാനം ചെയ്യുന്ന മറ്റ് എഞ്ചിൻ 499 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റാണ്, ഇത് 5,250 rpm-ൽ 27.2 bhp കരുത്തും, 4,000 rpm-ൽ 41.3 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തണ്ടർബേർഡ്, ക്ലാസിക്, ബുള്ളറ്റ് ശ്രേണികൾക്ക് മൊത്തത്തിൽ കരുത്ത് പകരുന്ന 500 സിസി എഞ്ചിൻ ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കൾ നിർത്തലാക്കാൻ പദ്ധതിയിടുന്നതായും നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ‌ പാലിക്കുന്നതിനായി എഞ്ചിൻ‌ നവീകരിക്കുന്നതിനുള്ള ഉയർന്ന ചിലവും അതുപോലെ വിൽ‌പന കുറഞ്ഞതും നിർമ്മാതാക്കൾ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നതിനുള്ള രണ്ട് കാരണങ്ങളാകാം.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

നിലവിലെ കണക്കനുസരിച്ച്, റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350 -ക്ക് 1,56,658 രൂപ എക്സ്-ഷോറൂം വിലയ്ക്ക് വിൽക്കുന്നു. അതേസമയം 500 സിസി എഞ്ചിൻ ഉള്ള അതേ ബൈക്കിന്റെ എക്സ്-ഷോറൂം വില 1.90 ലക്ഷം രൂപയാണ്.

Most Read: 2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തണ്ടർബേർഡ് 350 എക്‌സിന്റെ ആരംഭ എക്സ്-ഷോറൂം വില 1.63 ലക്ഷം രൂപയാണ്, എന്നാൽ 500 സിസി മോഡലിന് 2.13 ലക്ഷം രൂപയാണ് വില.

Most Read: രണ്ട് പുതിയ സവിശേഷതകളുമായി ബിഎസ്-VI ഹിമാലയൻ എത്തും

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

അടുത്ത വർഷം ബി‌എസ് VI കംപ്ലയിന്റ് എഞ്ചിൻ ഉപയോഗിച്ച് ഒരു പുതിയ തലമുറ മോഡൽ ലഭിച്ചുകഴിഞ്ഞാൽ തണ്ടർബേഡിന്റെ വിലയിൽ നേരിയ വർധന പ്രതീക്ഷിക്കാം.

Most Read: ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ തണ്ടർബേർഡിന് നേരിട്ടുള്ള എതിരാളികളില്ല, എന്നാൽ വിലയുടെ കാര്യത്തിൽ ഇത് ബജാജ് ഡൊമിനാർ 400, ജാവ 42 എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്.

Source: Team BHP

Most Read Articles

Malayalam
English summary
Upcoming Royal Enfield Thunderbird spy pics reveals more features. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X