വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

ഉത്സവ സീസണിനോട് അനുബന്ധിച്ച് വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുമായി പിയാജിയോ. 10,000 രൂപയുടെ ആനുകൂല്യങ്ങളാണ് സ്‌കൂട്ടറുകള്‍ക്ക് കമ്പനി നല്‍കുന്നത്. ഇരുമോഡലുകളിലും വിശാലമായ ശ്രേണിയാണ് ഇന്ത്യയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

മോഡലുകളെ ആശ്രയിച്ചായിരിക്കും ഉപഭോക്താക്കള്‍ക്ക് 10,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. 4,000 രൂപ വരെ വരുന്ന സൗജന്യ ഇന്‍ഷുറന്‍സ്, 5 വര്‍ഷത്തെ സൗജന്യ വാറണ്ടി, 6,000 രൂപ വരെ വിലയുള്ള പേടിഎം ആനുകൂല്യങ്ങള്‍ എന്നിവയാണ് കമ്പനി നല്‍കുന്നത്.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

125 സിസി 150 സിസി ശ്രേണിയിലാണ് പിയാജിയോ വെസ്പ, അപ്രീലിയ സ്‌കുട്ടറുകളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകടനക്ഷമത കൂടിയ സ്‌പോര്‍ടി സ്‌കൂട്ടറുകളില്‍ അപ്രീലിയ ഊന്നല്‍ നല്‍കുമ്പോള്‍, ക്ലാസിക്ക് ചാരുതയുള്ള സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിലാണ് വെസ്പയുടെ ശ്രദ്ധ മുഴുവന്‍.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

നിലവില്‍ എട്ടു മോഡലുകളുണ്ട് വെസ്പയ്ക്ക് ഇന്ത്യയില്‍ ഉള്ളത്. LX 125, SXL 125, നോട്ടെ 125, VXL 125, റെഡ് 125, SXL 150, VXL 150, എലഗാന്‍ഡെ 150 സ്‌കൂട്ടറുകള്‍ വെസ്പ നിരയില്‍ ഉള്‍പ്പെടുന്നു.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

അതേസമയം മൂന്ന് മോഡലുകളായിരുന്നു അപ്രീലിയ നിരയില്‍ ഉണ്ടായിരുന്നത്. അടുത്തിടെ അപ്രീലിയ സ്റ്റോം 125 എന്നൊരു പതിപ്പിനെയും വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

അപ്രീലിയ SR125, SR 150 എന്നിവയുടെ അതേ അടിസ്ഥാനത്തിലാണ് അപ്രീലിയ സ്റ്റോം 125 വിപണിയില്‍ എത്തുന്നത്. കളര്‍ കോമ്പിനേഷന്‍, ബോഡി ഗ്രാഫിക്സ് എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

അപ്രീലിയ സ്റ്റോം 125 എത്തിയതോടെ കഴിഞ്ഞ മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ രണ്ട് സ്‌കൂട്ടറുകളുടെയും പൊതുസവിശേഷതയാണ്.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

സാധാരണ മീറ്ററില്‍ നല്‍കുന്ന വിവരങ്ങളെക്കാള്‍ അടുത്തുള്ള പെട്രോള്‍ പമ്പ്, സര്‍വ്വീസ് സെന്റര്‍ എന്നിവയുടെയും വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. സുരക്ഷ കൂട്ടിയാണ് ഇരുസ്‌കൂട്ടറുകളെയും അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ചത്.

Most Read: അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം, കോമ്പി ബ്രേക്കിങ് സംവിധാനം തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ നല്‍കിയാണ് മോഡലുകളെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 125 സിസിയില്‍ മുകളിലുള്ള വാഹനങ്ങളില്‍ ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമായിരിക്കുകയാണ്.

Most Read: 150 സിസി ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

അതുപോലെ തന്നെ 125 സിസിയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിങ് സംവിധാനവും അനിവാര്യമായിരിക്കുകയാണ്. ഇതോടെയാണ് വെസ്പ, അപ്രീലിയ സ്‌കൂട്ടര്‍ നിര കമ്പനി പൂര്‍ണമായും പുതുക്കിയിരിക്കുന്നത്.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് ഓഫറുകളുമായി പിയാജിയോ

അടുത്തിടെ മോഡലുകള്‍ക്ക് കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. 1,033 രൂപ മുതല്‍ 2,724 രൂപ വരെയാണ് മോഡലുകളില്‍ വില വര്‍ധിപ്പിച്ചത്. സെപ്തംബര്‍ ഒന്നു മുതല്‍ പുതുക്കിയ വിലയിലാണ് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Vespa and Aprilia announce the fantabulous festive offer. Read more in Malayalam.
Story first published: Wednesday, September 25, 2019, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X