വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

പിയാജിയോയുടെ സ്‌കുട്ടറുകളായ വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചതായി കമ്പനി. 1,033 രൂപ മുതല്‍ 2,724 രൂപ വരെയാണ് മോഡലുകള്‍ വില വര്‍ധിപ്പിക്കുന്നത്. സെപ്തംബര്‍ ഒന്നു മുതല്‍ പുതുക്കിയ വിലയിലാണ് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നതെന്ന് കമ്പനി അറിയിച്ചു.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

അപ്രീലിയ SR 125 ന് 1,033 രൂപയും അപ്രീലിയ സ്റ്റോമിന് 1,674 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വെസ്പയുടെ പതിപ്പിന് 1,034 രൂപയും വെസ്പ SLX 150 ന് 2,424 രൂപയുമാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധിപ്പിച്ചതിനൊപ്പം വെസ്പ സ്‌കൂട്ടറുകള്‍ക്ക് ഉത്സവ കാലത്തേക്കുള്ള ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

തെരഞ്ഞെടുത്ത വെസ്പ സ്‌കൂട്ടറുകള്‍ക്ക് 10,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. 4,000 രൂപ വരെ വരുന്ന സൗജന്യ ഇന്‍ഷുറന്‍സ്, 5 വര്‍ഷത്തെ സൗജന്യ വാറണ്ടി, 6,000 രൂപ വരെ വിലയുള്ള പേടിഎം ആനുകൂല്യങ്ങള്‍ എന്നിവയാണ് വെസ്പയ്ക്ക് കമ്പനിനല്‍കുന്നത്.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

125 സിസി 150 സിസി ശ്രേണിയിലാണ് പിയാജിയോ വെസ്പ, അപ്രീലിയ സ്‌കുട്ടറുകളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകടനക്ഷമത കൂടിയ സ്പോര്‍ടി സ്‌കൂട്ടറുകളില്‍ അപ്രീലിയ ഊന്നല്‍ നല്‍കുമ്പോള്‍, ക്ലാസിക്ക് ചാരുതയുള്ള സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിലാണ് വെസ്പയുടെ ശ്രദ്ധ മുഴുവന്‍.

Model Old Price New Price
Aprilia Storm 125 Rs 66,268 Rs 67,942
Aprilia SR 125 Rs 72,658 Rs 73,691
Aprilia SR 150 Standard Rs 83,766 Rs 85,058
Aprilia SR Carbon Rs 86,837 Rs 88,129
Aprilia SR 150 Race Rs 92,742 Rs 94,305
Vespa Urban Club 125 Rs 73,462 Rs 74,496
Vespa ZX 125 Rs 81,564 Rs 82,856
Vespa VXL 125 Rs 91,350 Rs 92,642
Vespa SXL 125 (Matte Black, White, Orange, Blue) Rs 94,651 Rs 95,943
Vespa SXL 125 (Matte red Dragon, Matte Yellow) Rs 95,724 Rs 98,141
Vespa VXL 150 Rs 101,740 Rs 103,394
Vespa SXL 150 (Matte Black, White, Orang, Blue) Rs 105,792 Rs 108,516
Vespa SXL 150 (Matte Red Dragon, Matte Yellow) Rs 106,862 Rs 108,516
Vespa VXL 150 (Elegante) Rs 112,263 Rs 113,917
വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

നിലവില്‍ എട്ടു മോഡലുകളുണ്ട് വെസ്പയ്ക്ക് ഇന്ത്യയില്‍ ഉള്ളത്. LX 125, SXL 125, നോട്ടെ 125, VXL 125, റെഡ് 125, SXL 150, VXL 150, എലഗാന്‍ഡെ 150 സ്‌കൂട്ടറുകള്‍ വെസ്പ നിരയില്‍ ഉള്‍പ്പെടുന്നു. അതേസമയം മൂന്ന് മോഡലുകളായിരുന്നു അപ്രീലിയ നിരയില്‍ ഉണ്ടായിരുന്നത്.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

അടുത്തിടെ അപ്രീലിയ സ്‌റ്റോം 125 എന്നൊരു പതിപ്പിനെയും വിപണിയില്‍ അവതരിപ്പിച്ചിരുന്നു. അപ്രീലിയ SR125, SR 150 എന്നിവയുടെ അതേ അടിസ്ഥാനത്തിലാണ് അപ്രീലിയ സ്റ്റോം 125 വിപണിയില്‍ എത്തുന്നത്.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

കളര്‍ കോമ്പിനേഷന്‍, ബോഡി ഗ്രാഫിക്‌സ് എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

അപ്രീലിയ സ്‌റ്റോം 125 എത്തിയതോടെ കഴിഞ്ഞ മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ രണ്ട് സ്‌കൂട്ടറുകളുടെയും പൊതുസവിശേഷതയാണ്.

Most Read: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

സാധാരണ മീറ്ററില്‍ നല്‍കുന്ന വിവരങ്ങളെക്കാള്‍ അടുത്തുള്ള പെട്രോള്‍ പമ്പ്, സര്‍വ്വീസ് സെന്റര്‍ എന്നിവയുടെയും വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. സുരക്ഷ കൂട്ടിയാണ് ഇരുസ്‌കൂട്ടറുകളെയും അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ചത്.

Most Read: ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം, കോമ്പി ബ്രേക്കിങ് സംവിധാനം തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ നല്‍കിയാണ് മോഡലുകളെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 125 സിസിയില്‍ മുകളിലുള്ള വാഹനങ്ങളില്‍ ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമായിരിക്കുകയാണ്.

വെസ്പ, അപ്രീലിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് പിയാജിയോ

അതുപോലെ തന്നെ 125 സിസിയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിങ് സംവിധാനവും അനിവാര്യമായിരിക്കുകയാണ്. ഇതോടെയാണ് വെസ്പ, അപ്രീലിയ സ്‌കൂട്ടര്‍ നിര കമ്പനി പൂര്‍ണമായും പുതുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Vespa and Aprilia price hike up to Rs 2700 along with festive offers. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X