പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഷവോമി, ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ — വില 32,000 രൂപ

വാഹന വിപണിയിലും അത്ഭുതങ്ങള്‍ കാട്ടാന്‍ ഷവോമി. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചടക്കിയതിന് പിന്നാലെ വൈദ്യുത വാഹന ലോകത്തും ഒരുകൈനോക്കാന്‍ ചൈനീസ് കമ്പനിയായ ഷവോമി ഇറങ്ങിയിരിക്കുകയാണ്. കുറഞ്ഞ വിലയില്‍ കൂടുതല്‍ മൂല്യമുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കാനുള്ള ഷവോമിയുടെ കഴിവ് വാഹന ലോകം മുമ്പൊരിക്കല്‍ കണ്ടിരുന്നു.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഷവോമി, ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ — വില 32,000 രൂപ

375 ഡോളര്‍ വിലയില്‍ (ഏകദേശം 26,000 രൂപ) ഹിമോ C20 ഇലക്ട്രിക്ക് സൈക്കിളിനെ അവതരിപ്പിച്ച കമ്പനി, വരാന്‍പോകുന്ന ഷവോമി മാജിക്കിന്റെ സൂചന നല്‍കുകയുണ്ടായി. ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ ദൂരമോടാനുള്ള ശേഷിയുണ്ട് ഷവോമിയുടെ ഹിമോ C20 -ക്ക്. ഇപ്പോള്‍ ഇതേ നിരയില്‍ പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍, ഹിമോ T1 -മായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് കമ്പനി. വില 450 ഡോളര്‍.

Most Read: ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഷവോമി, ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ — വില 32,000 രൂപ

ഇന്ത്യയില്‍ ഷവോമി ഹിമോ T1 സ്‌കൂട്ടറിന് നികുതിയുള്‍പ്പെടെ 31,477 രൂപ വില വരും. നൂതനമായ ഫീച്ചര്‍ വിശേഷങ്ങള്‍ക്കൊപ്പമാണ് പുതിയ ഷവോമി സ്‌കൂട്ടറിന്റെ കടന്നുവരവ്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പും പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹിമോ T1 -ന്റെ സവിശേഷതയാണ്. ബാറ്ററി നില, വേഗം, സമയം മുതലായ ഒട്ടനവധി വിവരങ്ങള്‍ സ്‌കൂട്ടറിലെ ഡിസ്‌പ്ലേയില്‍ തെളിയും.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഷവോമി, ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ — വില 32,000 രൂപ

672 Wh ഊര്‍ജ്ജം സംഭരിക്കാന്‍ കഴിവുള്ള 14 Ah ബാറ്ററി സംവിധാനമാണ് സ്‌കൂട്ടറില്‍ ഒരുങ്ങുന്നത്. ഇതേസമയം, ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ 28 Ah ശേഷിയുള്ള ബാറ്ററി യൂണിറ്റ് തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരമോടാന്‍ സ്റ്റാന്‍ഡേര്‍ഡ് 14 Ah ബാറ്ററി യൂണിറ്റിന് സാധിക്കും.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഷവോമി, ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ — വില 32,000 രൂപ

28 Ah ബാറ്ററി യൂണിറ്റെങ്കില്‍ ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ ഹിമോ T1 പ്രാപ്തമാണ്. സാധാരണ സ്‌കൂട്ടറുകളില്‍ കണ്ടുവരുന്നതുപോലെ സമകാലിക ഫോര്‍ക്കുകളാണ് ഷവോമി ഹിമോ T1 -ന് മുന്നില്‍. പിറകില്‍ ഇരട്ട കോയില്‍ഓവറുകള്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും.

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഷവോമി, ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ — വില 32,000 രൂപ

മുന്‍ ടയറില്‍ ഡിസ്‌ക്ക് യൂണിറ്റുണ്ടെങ്കിലും പിന്‍ ടയറില്‍ ഡ്രം യൂണിറ്റ് മാത്രമാണ് സ്‌കൂട്ടറിന് ലഭിക്കുന്നത്. റീജനറേറ്റീവ് ബ്രേക്കിങ് ശേഷി സ്‌കൂട്ടറിനുണ്ട്. അതായത്, ബ്രേക്കിങ് വേളയില്‍ സൃഷ്ടിക്കപ്പെടുന്ന ഊര്‍ജ്ജം ബാറ്ററി യൂണിറ്റില്‍ സംഭരിക്കപ്പെടും. ഹിമോ T1 -ന്റെ പരമാവധി വേഗമോ, ഭാരമോ ഷവോമി വെളിപ്പെടുത്തിയിട്ടില്ല.

Most Read: ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഷവോമി, ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ — വില 32,000 രൂപ

വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്ക് കുറഞ്ഞത് 25 കിലോമീറ്റര്‍ വേഗവും 55 കിലോ ഭാരവും വേണമെന്ന് ചൈനീസ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ മാത്രമേ മോഡലുകള്‍ക്ക് ചൈനയില്‍ വില്‍പ്പനാനുമതി ലഭിക്കുകയുള്ളൂ. നിലവില്‍ ചൈനീസ് വിപണിയിലാണ് മോഡല്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഇതേസമയം, ഷവോമിയുടെ ചൈനയുടെ വെബ്‌സൈറ്റില്‍ നിന്നും ഹിമോ T1 -നെ വാങ്ങാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
This Is Xiaomi's New Electric Scooter. Read in Malayalam.
Story first published: Friday, April 26, 2019, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X