ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനും, നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട് അനുഭവം നല്‍കുന്നതിനുമായി പുതിയ പദ്ധതിയുമായി ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ.

ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

'യമഹ ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയാണ് ഇതിന്റെ ഭാഗമായി കമ്പനി ഒരുക്കിയിരിക്കുന്നത്. കോള്‍ ഓഫ് ദി ബ്ലു സീസണ്‍ 2 (Call of the Blue Season 2) ന്റെ ഭാഗമായിട്ടാണിതെന്നും കമ്പനി അറിയിച്ചു. പുതിയ പദ്ധതിയുടെ കീഴില്‍ നിരവധി സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

റോഡ് സൈഡ് സഹായം, വിപുലീകൃത വാറന്റി, വാര്‍ഷിക അറ്റകുറ്റപ്പണി കരാറുകള്‍ (AMC) എന്നിവയും കമ്പനി വാഗ്ദാനം ചെയ്യും. അതോടൊപ്പം പുതിയ പുതിയ പദ്ധതിയുടെ കീഴില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ 90 മിനിറ്റിനുള്ളില്‍ ചെയ്തുകൊടുക്കുമെന്നും കമ്പനി അറിയിച്ചു.

ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

മികച്ച തൊഴില്‍ പരിശീലനം ലഭിച്ച യമഹ ടെക്‌നീഷ്യന്‍മാര്‍ വഴിയാകും അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ തീര്‍ത്തുകൊടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഉള്ള ഉപഭോക്താക്കള്‍ക്കും പുതിയ വാഹനം എടുക്കുന്ന ഉപഭോക്താക്കള്‍ക്കും പദ്ധിയുടെ ഭാഗമാക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ഏതാനും മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. യമഹ YZF-R3 2020 അടുത്തിടെയാണ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. അധികം വൈകാതെ തന്നെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഐക്കണ്‍ ബ്ലൂ എന്നീ രണ്ട് നിറങ്ങളില്‍ ബൈക്ക് ലഭ്യമാകും.

ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

മെച്ചപ്പെട്ട സ്‌റ്റൈലിംഗ്, സസ്‌പെന്‍ഷന്‍ നവീകരണം, പുതിയ സവിശേഷതകള്‍ എന്നിവ ചേര്‍ന്നതാണ് പുതിയ 2020 R3. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

മോട്ടോജിപി YZR-M1 -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സ്പോര്‍ട്ടി ഡിസൈനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 2020 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതിനാല്‍ എല്ലാ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ ശ്രേണിയിലെ മോഡലുകളെല്ലാം പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്.

Most Read: XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

പുതിയ നിയമങ്ങള്‍ നിലവില്‍ വരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ബിഎസ് VI -ലേക്ക് നവീകരിച്ച ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ കുറവാണ്. എന്നാല്‍ നവംബര്‍ മുതല്‍ തങ്ങളുടെ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ബിഎസ് VI -ലേക്ക് പരിഷ്‌ക്കരിക്കാന്‍ ആരംഭിക്കുമെന്ന് യമഹ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Most Read: ലെക്ട്രോ ഇലക്ട്രിക്കിന്റെ നിർമ്മാണം പ്രാദേശികവൽക്കരിക്കാൻ ഹീറോ

ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

അതായത് പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്ന സമയപരിധിക്ക് മുമ്പായി യമഹ തങ്ങളുടെ മോഡലുകളുടെ പരിവര്‍ത്തനം പൂര്‍ത്തിയാക്കും. ഘട്ടംഘട്ടമായി തങ്ങളുടെ ബിഎസ് VI പതിപ്പുകള്‍ യമഹ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Most Read: ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഉടന്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

അതിന്റെ ഭാഗമായി 2020 യമഹ R3 ബിഎസ് VI മോഡലിനെ കമ്പനി ഡിസംബറില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ മോഡലില്‍ നിന്നും നേരിയ വിലവര്‍ധനവും മോട്ടോര്‍സെക്കിളിനുണ്ടാകുമെന്നാണ് സൂചന.

ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

മോഡലിനെ ആശ്രയിച്ച് ശരാശരി 10 മുതല്‍ 15 ശതമാനം വില വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത. 2020 യമഹ R3 ബിഎസ് VI -നായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha announced the launch of the new ‘Yamaha Lifetime Quality Care’ program. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X