ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ 2019 യമഹ ഫേസര്‍ 25, FZ 25

മോഡല്‍ നിര അടിമുടി പുതുക്കി യമഹ. ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ യമഹ FZ 25, ഫേസര്‍ 25 ബൈക്കുകള്‍ വിപണിയില്‍ പുറത്തിറങ്ങി. 1.33 ലക്ഷം രൂപയാണ് പുത്തന്‍ FZ 25 -ന് വില. ഫേസര്‍ 25 വില്‍പ്പനയ്ക്ക് വരിക 1.43 ലക്ഷം രൂപയ്ക്കും. മൂന്നാംതലമുറ FZ, FZ-S ബൈക്കുകളുടെ അവതരണ വേളയിലാണ് പുതുക്കിയ ഫേസര്‍ 25, FZ 25 മോഡലുകളെ യമഹ കാഴ്ച്ചവെച്ചത്.

ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ 2019 യമഹ ഫേസര്‍ 25, FZ 25 ബൈക്കുകള്‍

2019 ഫേസര്‍ 25, FZ 25 പതിപ്പുകള്‍ക്ക് എബിഎസില്ലാത്ത മുന്‍മോഡലുകളെക്കാള്‍ 12,000 രൂപ അധികമാണ്. നിരയിലേക്ക് കടന്നുവന്ന കൂടുതല്‍ നിറപ്പതിപ്പുകള്‍ പുതിയ 250 സിസി യമഹ ബൈക്കുകളുടെ ആകര്‍ഷണീയത കൂട്ടും. ഡാര്‍ക്ക് ബ്ലൂ, മാറ്റ് ബ്ലാക്ക്, സിയാന്‍ ബ്ലൂ നിറങ്ങള്‍ യമഹ FZ 25 -ല്‍ അണിനിരക്കും.

ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ 2019 യമഹ ഫേസര്‍ 25, FZ 25 ബൈക്കുകള്‍

ഡാര്‍ക്ക് മാറ്റ് ബ്ലൂ, മെറ്റാലിക് ബ്ലൂ നിറങ്ങള്‍ ഫേസര്‍ 25 -ല്‍ തിരഞ്ഞെടുക്കാം. ഫെയേര്‍ഡ് പതിപ്പാണ് ഫേസര്‍ 25; FZ 25 നെയ്ക്കഡ് പതിപ്പും. സ്‌പോര്‍ട്‌സ് ടൂറര്‍ വിശേഷണമുള്ള ഫേസര്‍ 25 -ന് ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ വീതിയേറിയ സീറ്റിംഗ് ഘടനയാണ് ലഭിക്കുന്നത്.

ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ 2019 യമഹ ഫേസര്‍ 25, FZ 25 ബൈക്കുകള്‍

ടയറുകള്‍ക്ക് വീതികൂടി. താഴ്ന്നിറങ്ങിയ ഹെഡ്‌ലാമ്പും തൊട്ടുതാഴെയുള്ള എല്‍ഇഡി പൊസിഷന്‍ ലാമ്പുകളും ബൈക്കിന്റെ മാറ്റു കൂട്ടും. ഇത്തവണ ഇരട്ട ഹോണ്‍ ഫേസര്‍ 25 -ല്‍ കാണാം. ഫെയറിംഗില്‍ പതിപ്പിച്ച ഗ്രാഫിക്‌സിലും പുതുമ ദൃശ്യമാണ്.

Most Read: പുത്തനായി യമഹ FZ, FZ-S ബൈക്കുകള്‍ — വില 95,000 രൂപ മുതല്‍

ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ 2019 യമഹ ഫേസര്‍ 25, FZ 25 ബൈക്കുകള്‍

ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ട്രിപ്പ് മീറ്റര്‍, ശരാശരി മൈലേജ് തുടങ്ങിയ വിവരങ്ങള്‍ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ നല്‍കും. ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറും മോഡലുകളുടെ വിശേഷമായി ചൂണ്ടിക്കാട്ടാം. പിറകില്‍ ടയര്‍ ഹഗ്ഗറിലും സില്‍വര്‍ നിറമുള്ള ഗ്രാബ് റെയിലുകളിലും കമ്പനി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ 2019 യമഹ ഫേസര്‍ 25, FZ 25 ബൈക്കുകള്‍

41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് ഫേസര്‍ 25 -ന് മുന്നില്‍. പിന്നില്‍ ക്രമീകരിക്കാവുന്ന പ്രീലോഡുള്ള മോണോഷോക്ക് അബ്‌സോര്‍ബര്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. FZ 25 -ലും ഇതേ സംവിധാനം തന്നെ. മുന്‍ ടയറില്‍ 282 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 220 mm ഡിസ്‌ക്കും വേഗം നിയന്ത്രിക്കാനായുണ്ട്.

ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ 2019 യമഹ ഫേസര്‍ 25, FZ 25 ബൈക്കുകള്‍

ഇരട്ട ചാനല്‍ എബിഎസ് ഇരു ബൈക്കുകളിലും ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്തും. ഒരേ എഞ്ചിനാണ് ഫേസര്‍ 25, FZ 25 മോഡലുകളിലും. 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 20.9 bhp കരുത്തും 20 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ 2019 യമഹ ഫേസര്‍ 25, FZ 25 ബൈക്കുകള്‍

എയര്‍ കൂളിംഗ് സംവിധാനം മാത്രമെ എഞ്ചിനുള്ളൂ. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കുറിക്കാന്‍ ഫേസര്‍ 25, FZ 25 ബൈക്കുകള്‍ക്ക് പത്തു സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 140 കിലോമീറ്ററാണ് മോഡലുകളുടെ പരമാവധി വേഗം.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha #new launches
English summary
Yamaha FZ 25 And Fazer 25 Launched With Dual Channel ABS In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X