പുത്തനായി യമഹ FZ, FZ-S ബൈക്കുകള്‍ — വില 95,000 രൂപ മുതല്‍

ഇന്ത്യയില്‍ പ്രചാരമേറിയ FZ ബൈക്കുകളുടെ പുത്തന്‍ പതിപ്പ് അവതരിപ്പിച്ച് യമഹ മോട്ടോര്‍സ്. മൂന്നാംതലമുറ FZ, FZ-S മോഡലുകള്‍ വിപണിയില്‍ പുറത്തിറങ്ങി. 95,000 രൂപയാണ് 2019 യമഹ FZ V3.0 -ക്ക് വില. പുതിയ FZ-S V3.0 വില്‍പ്പനയ്ക്ക് വരിക 97,000 രൂപയ്ക്കും. മുന്‍തലമുറയെക്കാള്‍ 13,000 രൂപയും 9,000 രൂപയുമാണ് പുതിയ മോഡലുകള്‍ക്ക് യഥാക്രമം കൂടിയിരിക്കുന്നത്.

പുത്തനായി യമഹ FZ, FZ-S ബൈക്കുകള്‍ — വില 95,000 രൂപ മുതല്‍

ഇരു ബൈക്കുകള്‍ക്കും എബിഎസ് പിന്തുണയുണ്ട്. പുറംമോടിയില്‍ സംഭവിച്ച പരിഷ്‌കാരങ്ങള്‍ FZ, FZ-S ബൈക്കുകള്‍ക്ക് പുതുമ സമര്‍പ്പിക്കുന്നു. മൂന്നാംതലമുറ FZ ബൈക്കുകളുടെ ഡിസൈനില്‍ മുതിര്‍ന്ന FZ25 നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പുതിയ ഹെഡ്‌ലാമ്പ് ശൈലിയാണ് പുതിയ യമഹ FZ മോഡലുകളുടെ മുഖ്യാകര്‍ഷണം.

പുത്തനായി യമഹ FZ, FZ-S ബൈക്കുകള്‍ — വില 95,000 രൂപ മുതല്‍

ഹൈ ബീ, ലോ ബീം ലൈറ്റുകള്‍ക്കായി പ്രത്യേക ഹെഡ്‌ലാമ്പ് കവറുകള്‍ ഇക്കുറി കാണാം. ഇന്‍ഡിക്കേറ്ററുകള്‍ പുത്തനാണ്. മഡ്ഗാര്‍ഡിലും പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്നു. വാലറ്റം വരെയുള്ള സിംഗിള്‍ പീസ് യൂണിറ്റാണ് സീറ്റ്. പിന്നഴകിലും എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍ ശൈലിയിലും FZ25 -ന്റെ പ്രഭാവം അനുഭവപ്പെടും.

പുത്തനായി യമഹ FZ, FZ-S ബൈക്കുകള്‍ — വില 95,000 രൂപ മുതല്‍

പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലുകളില്‍ എടുത്തുപറയണം. മുന്‍വശത്ത് പ്രത്യേകം ഒരുങ്ങുന്ന എയര്‍ വെന്റുകള്‍ കാഴ്ച്ചഭംഗി മാത്രമാണ് ലക്ഷ്യമിടുന്നത്. പുതിയ അലോയ് വീലുകളും എഞ്ചിന്‍ കവറും FZ ബൈക്കുകള്‍ക്ക് പുതുതലമുറ ഭാവം കല്‍പ്പിക്കുന്നു.

പുത്തനായി യമഹ FZ, FZ-S ബൈക്കുകള്‍ — വില 95,000 രൂപ മുതല്‍

അക്രമണോത്സുക ശൈലി ഉയര്‍ത്തിക്കാട്ടുന്നതില്‍ വലുപ്പം കൂടിയ ഇന്ധനടാങ്കിന് കാര്യമായ പങ്കുണ്ട്. ബോഡി ഗ്രാഫിക്‌സ്, സെന്‍ട്രല്‍ പാനല്‍, ബെല്ലി പാന്‍ എന്നീ ഘടകങ്ങള്‍ FZ, FZ-S മോഡലുകളെ തമ്മില്‍ വേര്‍തിരിക്കും. അതേസമയം പരിഷ്‌കാരങ്ങള്‍ പുറംമോടിയില്‍ മാത്രമായി ഇത്തവണ ഒതുങ്ങിപ്പോവുകയാണ്.

പുത്തനായി യമഹ FZ, FZ-S ബൈക്കുകള്‍ — വില 95,000 രൂപ മുതല്‍

നിലവിലെ 149 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ തന്നെ മൂന്നാംതലമുറ FZ ബൈക്കുകളിലും തുടരുന്നു. എഞ്ചിന് 8,000 rpm -ല്‍ 13 bhp കരുത്തും 6,000 rpm -ല്‍ 12.8 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read: 'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

പുത്തനായി യമഹ FZ, FZ-S ബൈക്കുകള്‍ — വില 95,000 രൂപ മുതല്‍

മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കുകള്‍ വേഗം നിയന്ത്രിക്കും. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഒറ്റ ചാനല്‍ എബിഎസ് സംവിധാനത്തിന്റെയും പിന്തുണയും ബൈക്കുകള്‍ക്കുണ്ട്. മൂന്നു നിറങ്ങളാണ് FZ-S -ല്‍ തിരഞ്ഞെടുക്കാനാവുക.

പുത്തനായി യമഹ FZ, FZ-S ബൈക്കുകള്‍ — വില 95,000 രൂപ മുതല്‍

ബ്ലാക്ക് - ഗ്രെയ്, ബ്ലൂ - ഗ്രെയ്, സിയാന്‍ - ഗ്രെയ് എന്നിങ്ങനെയാണ് നിറപ്പതിപ്പുകള്‍. ബ്ലാക്ക്, ബ്ലൂ എന്നീ രണ്ടു നിറപ്പതിപ്പുകള്‍ മാത്രമെ FZ -യിലുള്ളൂ. ഇന്ത്യന്‍ വിപണിയില്‍ ബജാജ് പള്‍സര്‍ NS160, സുസുക്കി ജിക്‌സര്‍, ഹോണ്ട CB ഹോര്‍ണറ്റ് 160R, TVS അപാച്ചെ RTR 160 4V മോഡലുകളുമായാണ് യമഹ FZ മോഡലുകളുടെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha #new launches
English summary
2019 Yamaha FZ & FZ-S V3.0 Models Launched In India With ABS; Prices Start At Rs Rs 95,000. Read in Malayalam.
Story first published: Monday, January 21, 2019, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X