യമഹ MT-15 മാര്‍ച്ചില്‍, അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ പുതിയ MT-15 നെയ്ക്കഡ് സ്‌പോര്‍ട്‌സ് ബൈക്കിനെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ മുഴുവന്‍ യമഹ പൂര്‍ത്തിയാക്കി. മാര്‍ച്ച് 15 -ന് യമഹ MT-15 വിപണിയില്‍ വില്‍പ്പനയ്ക്ക്് വരുമെന്നാണ് വിവരം. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ MT-15 ബൈക്കിന്റെ പ്രീബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. 5,000 രൂപ മുന്‍കൂര്‍ പണമടച്ച് ബൈക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ ആദ്യവാരം മോഡല്‍ ലഭിച്ചു തുടങ്ങും.

യമഹ MT-15 മാര്‍ച്ചില്‍, അറിയേണ്ടതെല്ലാം

യമഹ YZF-R15 V3.0 മോഡലിന്റെ നെയ്ക്കഡ് പതിപ്പാണ് വരാനിരിക്കുന്ന MT-15. 150 - 160 സിസി R15, MT-15 ബൈക്കുകള്‍ ചേര്‍ന്ന് നില ഭദ്രപ്പെടുത്തുമെന്ന് യമഹ പ്രതീക്ഷിക്കുന്നു. പരീക്ഷണയോട്ടത്തിനിടെ MT-15 -നെ ആരാധകര്‍ ഒന്നുരണ്ടുതവണ കണ്ടിരിക്കുന്നു.

യമഹ MT-15 മാര്‍ച്ചില്‍, അറിയേണ്ടതെല്ലാം

അടുത്തിടെ ഡീലര്‍മാര്‍ക്ക് മാത്രമായി സംഘടപ്പിച്ച ചടങ്ങില്‍ പുതിയ ബൈക്കിനെ കമ്പനി പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. ഉയര്‍ന്ന ഹാന്‍ഡില്‍ബാറും പിറകിലേക്ക് ചാഞ്ഞ ഫൂട്ട് പെഗുകളും MT-15 മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും.

യമഹ MT-15 മാര്‍ച്ചില്‍, അറിയേണ്ടതെല്ലാം

പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, വിഭജിച്ച സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, സ്ലിപ്പര്‍ ക്ലച്ച്, ഇരട്ട ചാനല്‍ എബിഎസ് എന്നിവയെല്ലാം MT-15 -ന് ലഭിക്കുന്നുണ്ട്. എന്നാല്‍ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ബൈക്കിലുണ്ടായിരിക്കില്ല.

യമഹ MT-15 മാര്‍ച്ചില്‍, അറിയേണ്ടതെല്ലാം

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ തല്‍സ്ഥാനത്ത് ഇടംപിടിക്കും. നേരത്തെ മൂന്നാംതലമുറ R15 -ലും ചിത്രം ഇതുതന്നെയായിരുന്നു. രാജ്യാന്ത മോഡലിലുള്ള പല പ്രീമിയം ഘടകങ്ങളും വില മുന്‍നിര്‍ത്തി കമ്പനി ഉപേക്ഷിക്കും. പിറകിലെ മോണോഷോക്ക് യൂണിറ്റിലും സമാന നടപടികള്‍ പ്രതീക്ഷിക്കാം.

Most Read: പള്‍സര്‍ 220F -ന്റെ കുപ്പായമണിഞ്ഞ് പുതിയ ബജാജ് പള്‍സര്‍ 180F

യമഹ MT-15 മാര്‍ച്ചില്‍, അറിയേണ്ടതെല്ലാം

യമഹ R15 ഉപയോഗിക്കുന്ന അണ്ടര്‍ബോണ്‍ ഷാസി പുതിയ MT-15 ഉം പങ്കിടും. വെട്ടിവെടിപ്പാക്കിയ വലിയ ഇന്ധനടാങ്കും ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് യമഹ MT-15 -ന്റെ ഹൃദയം. ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തുണ എഞ്ചിനുണ്ട്.

യമഹ MT-15 മാര്‍ച്ചില്‍, അറിയേണ്ടതെല്ലാം

10,000 rpm -ല്‍ 19.3 bhp കരുത്തും 8,500 rpm -ല്‍ 15 Nm torque ഉം എഞ്ചിന്‍ പരമാവധി കുറിക്കും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍. 1,335 mm വീല്‍ബേസുള്ള MT-15, 135 കിലോ ഭാരം കുറിക്കും. പ്രധാനമായും പ്രതിദിന കമ്മ്യൂട്ടര്‍ റൈഡുകള്‍ക്ക് ഉചിതമായ വിധമാണ് MT-15 -ന്റെ രൂപകല്‍പ്പന.

യമഹ MT-15 മാര്‍ച്ചില്‍, അറിയേണ്ടതെല്ലാം

ബ്ലൂ, ബ്ലാക്ക്, ഗ്രെയ്-ബ്ലാക്ക്, ബ്ലൂ-ബ്ലാക്ക് നിറങ്ങള്‍ ബൈക്കില്‍ അണിനിരക്കും. വിപണിയില്‍ 1.20 ലക്ഷം മുതല്‍ 1.40 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപാച്ചെ RTR 200 4V, പുതിയ കെടിഎം 125 ഡ്യൂക്ക് മോഡലുകളുമായാകും യമഹ MT-15 -ന്റെ അങ്കം.

Source: ZigWheels

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha MT-15 To Launch In India On March 15. Read in Malayalam.
Story first published: Monday, February 4, 2019, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X