പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

2019 മാര്‍ച്ച് 15-നാണ് പുതിയ MT-15 -നെ യമഹ വിപണിയിലെത്തിച്ചത്. തുടക്കത്തില്‍ ഡാര്‍ക്ക് ബ്ലൂ മാറ്റ്, ബ്ലാക്ക് മാറ്റ് നിറപ്പതിപ്പുകളില്‍ മാത്രമെ MT-15 -നെ കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നുള്ളൂ. എന്നാലിത് ഉപഭോക്താക്കളില്‍ അസംതൃപ്തിയുണ്ടാക്കി. ഉപഭോക്താക്കളുടെ പരാതി ഉള്‍ക്കൊണ്ട് കമ്പനിയിപ്പോള്‍ MT-15 -ന് പുതിയ മൂന്ന് നിറപ്പതിപ്പുകള്‍ കൂടി നല്‍കിയതായാണ് സൂചന.

പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

യമഹ ഡീലര്‍ഷിപ്പില്‍ റെഡ്, വൈറ്റ്, ബ്ലൂ നിറപ്പതിപ്പുകളിലുള്ള പുതിയ MT-15 -ന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള യമഹ R15 V3 -യിലെ നിറപ്പതിപ്പിന് സമാനമാണ് പുതിയ യമഹ MT-15 -ലെ ബ്ലൂ നിറം.

പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

മുമ്പ് ബൈക്കിനുണ്ടായിരുന്ന നിറങ്ങള്‍ മാറ്റ് ഫിനിഷില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മെറ്റാലിക് ഫിനിഷിംഗിലുള്ള നിറങ്ങളാണ്. 'New Arrival' ടാഗില്‍ ഡീലര്‍ഷിപ്പില്‍ കണ്ട നിറപ്പതിപ്പുകള്‍ക്ക് നിലവിലുള്ള MT-15 നിറപ്പതിപ്പുകളുടെ വില തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷ.

പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

എക്‌സ്‌ഷോറൂം കണക്ക് പ്രകാരം 1.36 ലക്ഷം രൂപയാണ് യമഹ MT-15 -ന്റെ വില. ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വിലയിലാണ് പുതിയ MT-15 വില്‍പ്പനയ്‌ക്കെത്തിയത്.

പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

എന്നാല്‍, ഇതൊന്നും ബൈക്കിന്റെ വില്‍പ്പനയെ തെല്ലും ബാധിച്ചില്ലെന്ന് വേണം പറയാന്‍. മാര്‍ച്ചില്‍ 5,203 യൂണിറ്റും ഏപ്രിലില്‍ 3,823 യൂണിറ്റ് വില്‍പ്പനയുമാണ് ബൈക്ക് കുറിച്ചത്. മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ എത്താനിരിക്കുന്നതേയുള്ളൂ.

പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

യമഹ MT-15 -നെക്കാളും 11,000 രൂപ കുറവ് വിലയുള്ള കെടിഎം 125 ഡ്യൂക്കിനെക്കാളും ഉയര്‍ന്ന വില്‍പ്പനയാണ് ബൈക്ക് കുറിച്ചതെന്നും ശ്രദ്ധേയം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ആകെ 9,026 യൂണിറ്റ് വില്‍പ്പന യമഹ MT-15 -ന് സ്വന്തമായുള്ളത്.

Most Read: അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ ഔഡി A3

പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

കെടിഎം 125 ഡ്യൂക്കിനാവട്ടെ 5,268 യൂണിറ്റും. ഇരു ബൈക്കുകളുടെ വില്‍പ്പനയും തമ്മില്‍ 3,758 യൂണിറ്റിന്റെ വ്യത്യാസമുണ്ട്. അമിത വില, ഫീച്ചറുകളുടെയും നിറപ്പതിപ്പുകളുടെയും കുറവ് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ യമഹ MT-15 -ന് ഉപഭോക്താക്കളില്‍ നിന്ന് നേരിടേണ്ടി വന്നത്.

Most Read: വില്‍പ്പന ഇടറി ടൊയോട്ടയും, വിപണിയില്‍ പ്രതിസന്ധി രൂക്ഷം

പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച മോഡലില്‍ നിന്ന് ഒരുപാട് മാറ്റങ്ങളുണ്ട് ഇന്ത്യന്‍ മോഡലിന്. മുന്നിലെ അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, ഇരട്ട ചാനല്‍ എബിഎസ്, സ്‌റ്റൈലിഷ് കളര്‍ഫുള്‍ അലോയ് വീലുകള്‍, സ്‌പോര്‍ടി ഫ്യുവല്‍ ടാങ്ക്, പിരെല്ലി ടയറുകള്‍ ഉള്‍പ്പെടുയുള്ള ഫീച്ചറുകള്‍ ഇന്ത്യയിലേക്കെത്തിയപ്പോള്‍ ബൈക്കിന് നഷ്ടമായി.

Most Read: ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

ഇക്കാരണങ്ങളെല്ലാം തന്നെ ആരാധകരില്‍ പ്രതിഷേധത്തിന് ഇടയാക്കുകയും അവര്‍ 'Empty 15' എന്ന ഹാഷ്ടാഗില്‍ ബൈക്കിനെ സമൂഹ മാധ്യമങ്ങളില്‍ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

എങ്കിലും ഇതെല്ലാം മറികടന്ന് മിന്നുന്ന വിജയമാണ് പോയ രണ്ട് മാസത്തെ വില്‍പ്പനയില്‍ ബൈക്ക് നേടിയത്. 155 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് SOHC എഞ്ചിനാണ് യമഹ MT-15 -ന്റെ ഹൃദയം. ഇത് 19 bhp കരുത്തും 15 Nm torque ഉം കുറിക്കും.

പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

ആറ് സ്പീഡാണ് ബൈക്കിന്റെ ഗിയര്‍ബോക്‌സ്. 138 കിലോയാണ് ഭാരം. 17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കിലുള്ളത്. പിരെല്ലിയ്ക്ക് പകരം എംആര്‍എഫ് ടയറുകളാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. ഇരുവശങ്ങളിലും ഡിസ്‌ക്ക് ബ്രേക്കുകളുണ്ടെങ്കിലും മുന്‍വശത്ത് മാത്രമെ എബിഎസ് സംവിധാനമുള്ളൂ.

Image Courtesy: B4choose

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha MT-15 Gets New Colour Variants Including Red, White And Blue. Read In Malayalam
Story first published: Monday, June 3, 2019, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X