വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യമഹ MT-15

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യമഹ ഇന്ത്യയുടെ ഏറ്റവും പുതിയ മോഡലായ MT-15 നേക്കഡ് സ്ട്രീറ്റ് ബൈക്ക്. ഈ വർഷം മാർച്ചിൽ ഇന്ത്യൻ വിപണിയിലെത്തിയ MT-15 ആദ്യ ആറുമാസത്തിനുള്ളിൽ 15,000 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യമഹ MT-15

വിപണിയിലെത്തിയതിനുശേഷം ഇന്ത്യയിൽ 15,298 യൂണിറ്റ് വിൽപ്പനയാണ് കമ്പനി രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് ബ്രാൻഡിന്റെ ഉൽപ്പന്ന നിരയിലെ ഏറ്റവും പുതിയ മോട്ടോർസൈക്കിളായ യമഹ MT-15 ന് 1.36 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യമഹ MT-15

ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യതയാണ് ഈ നേക്കഡ് സ്ട്രീറ്റ് മോഡലിന് ലഭിക്കുന്നത്. വിപണിയിലെത്തിയ ആദ്യ മാസത്തിനുള്ളിൽ 5000 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്യാനും യമഹയ്ക്ക് സാധിച്ചു. എന്നിരുന്നാലും, വാഹന വ്യവസായത്തിലെ മാന്ദ്യം MT-15 ന്റെ വിൽപ്പനയിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ബാധിച്ചു.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യമഹ MT-15

മോഡലിന്റെ കൂടിയ പതിപ്പായ MT-09 ൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് MT-15 ന്റെ രൂപകൽപ്പന. ബ്രാൻഡിന്റെ തന്നെ സപോർട്സ് മോഡൽ ബൈക്കായ R15 V3.0 ക്ക് കരുത്ത് പകരുന്ന അതേ 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് യമഹ MT-15 ലും വാഗ്ദാനം ചെയ്യുന്നത്.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യമഹ MT-15

ഇത് 10,000 rpm-ൽ 19.1 bhp കരുത്തും 8,500 rpm-ൽ 14.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വേരിയബിൾ വാൽവ് ആക്യുവേഷനൊപ്പം (VVA) ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ അസിസ്റ്റും സ്ലിപ്പർ ക്ലച്ചും മോട്ടോർ സൈക്കിളിൽ യമഹ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യമഹ MT-15

2020 ഏപ്രിലിൽ വരാനിരിക്കുന്ന ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി തങ്ങളുടെ മുഴുവൻ ഉൽ‌പന്നങ്ങളും പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണെന്ന് യമഹ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം നവംബർ മുതൽ ഉൽ‌പ്പന്നങ്ങളുടെ ബി‌എസ്- VI പതിപ്പുകൾ അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യമഹ MT-15

നിരവധി സവിശേഷതകളാണ് MT-15 ൽ യമഹ വാഗ്ദാനം ചെയ്യുന്നത്. ബൈ-ഫംഗ്ഷണൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽസിഡി ഡിസ്‌പ്ലേ, ഷോർട്ട് റൈസിംഗ് ടെയിൽ, റേഡിയേറ്റർ സൈഡ് ഫിനുകൾ, ഫ്രണ്ട് വിംഗ്‌ലെറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Most Read: ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യമഹ MT-15

എങ്കിലും വിദേശ പതിപ്പുകളിൽ‌ കാണുന്ന ഇൻവേർട്ടഡ് ഫ്രണ്ട് ഫോർ‌ക്കുകൾ‌ ഒഴിവാക്കിയാണ് ഇന്ത്യയിൽ മോട്ടോർ‌സൈക്കിളിനെ കമ്പനി ‌പരിചയപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ മോഡൽ MT-15 ന്റെ മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: 2020 YZF-R15 V3 പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് യമഹ

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യമഹ MT-15

ഇരുവശത്തും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സ്റ്റാൻഡേർഡായി എബിഎസും പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ 150 സിസി വിഭാഗത്തിലെ ജനപ്രിയ ബൈക്കാണ് ഇപ്പോൾ യമഹ MT-15.

Most Read: തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി -വീഡിയോ

വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യമഹ MT-15

ആക്രമണാത്മക രൂപകൽപ്പനയുള്ള മോട്ടോർ സൈക്കിൾ വളരെ സ്‌പോർടിയും മസ്കുലർ രൂപവും നൽകുന്നു. ബജാജ് പൾസർ NS200, ടിവി‌എസ് അപ്പാച്ചെ RTR 200 4V, സുസുക്കി ജിക്സെർ 155, കെടിഎം ഡ്യൂക്ക് 125 എന്നിവയാണ് യമഹ MT-15 ന്റെ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha MT-15 Sales Crosses 15,000 Units Within Six Months Of Its Launch In India. Read more Malayalam
Story first published: Monday, September 23, 2019, 9:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X