കെടിഎം ഡ്യൂക്കുകളെ അട്ടിമറിച്ച് യമഹ MT-15

ബേബി ഡ്യൂക്കിനെ അട്ടിമറിച്ച് യമഹ MT-15. വില്‍പ്പനയ്‌ക്കെത്തിയ ആദ്യമാസംതന്നെ കെടിഎം 125 ഡ്യൂക്ക്, 200 ഡ്യൂക്ക് മോഡലുകളെ യമഹ MT-15 പിന്നിലാക്കി. പോയമാസം ഇന്ത്യയില്‍ 5,203 MT-15 യൂണിറ്റുകളാണ് യമഹ വിറ്റത്. എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ വീരന്മാരായ 125 ഡ്യൂക്കും 200 ഡ്യൂക്കും യമഹയുടെ പുതിയ നെയ്ക്കഡ് സ്ട്രീറ്റ്‌ഫൈറ്ററിന് മുന്നില്‍ നിറംമങ്ങി.

കെടിഎം ഡ്യൂക്കുകളെ അട്ടിമറിച്ച് യമഹ MT-15

കഴിഞ്ഞമാസം 3,069 യൂണിറ്റുകളാണ് 125 ഡ്യൂക്കില്‍ ഓസ്ട്രിയന്‍ കമ്പനി വിറ്റത്. 200 ഡ്യൂക്ക് വില്‍പ്പന 2,017 യൂണിറ്റുകളില്‍ അവസാനിച്ചു. നിലവില്‍ 125, 200 ഡ്യൂക്കുകളുടെ വില്‍പ്പന ഒരുമിച്ചു കണക്കാക്കിയാല്‍പോലും യമഹ MT-15 -നെ മറികടക്കുന്നില്ല. 1.36 ലക്ഷം രൂപയ്ക്കാണ് യമഹ MT-15 വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്.

കെടിഎം ഡ്യൂക്കുകളെ അട്ടിമറിച്ച് യമഹ MT-15

R15 -ന്റെ നെയ്ക്കഡ് പതിപ്പെന്ന് ബൈക്കിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. MT-15 എഞ്ചിന്‍, ഷാസി, ഘടകങ്ങള്‍ എന്നിവയെല്ലാം മൂന്നാംതലമുറ R15 -ല്‍ നിന്നാണ് കമ്പനി കടമെടുക്കുന്നത്. MT-15 -ല്‍ ഇടംപിടിക്കുന്ന 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 19.3 bhp കരുത്തും 14.7 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

കെടിഎം ഡ്യൂക്കുകളെ അട്ടിമറിച്ച് യമഹ MT-15

ഡിസൈനില്‍ മുതിര്‍ന്ന MT-10 -ന്റെ തന്മയത്വം കുഞ്ഞന്‍ MT-15 പകര്‍ത്തിയിട്ടുണ്ട്. അക്രമണോത്സുകമായ മോഡലിന്റെ നില്‍പ്പിലും ഭാവത്തിലും MT-10 -ന്റെ നിഴലാട്ടം അനുഭവപ്പെടും. പതിവു ബൈക്ക് സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ച് ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പ് ഘടനയാണ് MT-15 -ന്.

Most Read: വാങ്ങാന്‍ ആളില്ലെന്ന് കരുതി ബജാജ് ഡോമിനാര്‍ മോശം ബൈക്കല്ല: രാജീവ് ബജാജ്

കെടിഎം ഡ്യൂക്കുകളെ അട്ടിമറിച്ച് യമഹ MT-15

ഒത്തനടുവില്‍ ഹെഡ്‌ലാമ്പും തൊട്ടുമുകളില്‍ ഇരുവശത്തും ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളും ബൈക്കില്‍ ഒരുങ്ങുന്നു. മിനുക്കി പരുവപ്പെടുത്തിയ ഇന്ധനടാങ്ക് മോഡലിന്റെ മസ്‌കുലീന്‍ ആകാരം എടുത്തുകാട്ടും. രാജ്യാന്തര പതിപ്പിനെ അപേക്ഷിച്ച് ഇന്ത്യയില്‍ എത്തിയ MT-15 -ല്‍ സ്റ്റിക്കറുകള്‍ ധാരാളം കാണാം. പിറകില്‍ നീളമേറിയ മഡ്ഗാര്‍ഡിനൊപ്പം സ്ഥിതിചെയ്യുന്ന എല്‍ഇഡി ടെയില്‍ലാമ്പ് ബൈക്കിന്റെ ഡിസൈന്‍ പൂര്‍ണ്ണമാക്കും.

കെടിഎം ഡ്യൂക്കുകളെ അട്ടിമറിച്ച് യമഹ MT-15

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റുകളുമാണ് സസ്‌പെന്‍ഷന്‍ നിറ്റവേറ്റുക. വിലനിയന്ത്രിക്കുന്നതിനായി കമ്പനി അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ വേണ്ടെന്ന് വെച്ചു. നേരത്തെ മൂന്നാംതലമുറ R15 -ലും സമാന നടപടി യമഹ സ്വീകരിച്ചിരുന്നു.

കെടിഎം ഡ്യൂക്കുകളെ അട്ടിമറിച്ച് യമഹ MT-15

മുന്‍ ടയറില്‍ 282 mm വലുപ്പമുള്ള ഡിസ്‌ക്ക് പ്രവര്‍ത്തിക്കും. പിന്‍ ടയറില്‍ 220 mm ഡിസ്‌ക്ക് യൂണിറ്റാണ് വേഗം നിയന്ത്രിക്കുക. മുന്‍ ടയര്‍ അളവ് 110/70. പിന്‍ ടയര്‍ അളവ് 140/70. 17 ഇഞ്ചാണ് പത്തു സ്പോക്ക് അലോയ് വീലുകളുടെ വലുപ്പം. ഒറ്റ ചാനല്‍ എബിഎസ് യൂണിറ്റ് മോഡലിന്റെ സുരക്ഷ വര്‍ധിപ്പിക്കും.

Most Read: ആനുകൂല്യങ്ങൾ ചുമ്മാ നൽകില്ല, വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്ന കമ്പനികൾക്ക് പുതിയ നിർദ്ദേശം

കെടിഎം ഡ്യൂക്കുകളെ അട്ടിമറിച്ച് യമഹ MT-15

വിപണിയില്‍ കെടിഎം ബൈക്കുകളെ കൂടാതെ ബജാജ് പള്‍സര്‍ NS160, ടിവിഎസ് അപാച്ചെ RTR 160 മോഡലുകളുമായും യമഹ MT-15 മത്സരിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha MT-15 First Month Sales Report. Read in Malayalam.
Story first published: Saturday, April 20, 2019, 14:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X