വരുന്നൂ പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍

ഇന്ത്യയില്‍ മൂന്നാം തലമുറ R15 -ന് പ്രത്യേക മോട്ടോജിപി എഡിഷന്‍ സമര്‍പ്പിക്കാനൊരുങ്ങി യമഹ. YZF-R15 V3.0 മോട്ടോജിപി എഡിഷന്‍ വിപണിയില്‍ ഉടന്‍ അവതരിക്കും. വിഖ്യാത യമഹ YZR-M1 മോട്ടോജിപി ബൈക്കിനെ അനുസ്മരിപ്പിക്കുംവിധമാണ് മോട്ടോജിപി എഡിഷന്‍ R15 -ന്റെ ആവിഷ്‌കാരം.

വരുന്നൂ പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍

വാലന്റീനോ റോസ്സിയും മാവെറിക്ക് വിനാലെസും ഓടിക്കുന്ന മോട്ടോജിപി ബൈക്കുകളുടെ മാതൃകയില്‍ യമഹയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരുടെ ഗ്രാഫിക്‌സ് R15 മോട്ടോജിപി എഡഷനില്‍ പതിയും. ഇതാദ്യമായല്ല R15 -ന് മോട്ടോജിപി എഡിഷന്‍ കമ്പനി സമര്‍പ്പിക്കുന്നത്. കഴിഞ്ഞവര്‍ഷവും ഇനിയോസ്, മൊവിസ്റ്റര്‍ ലോഗോ പതിപ്പിച്ച R15 മോട്ടോജിപി എഡിഷനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.

വരുന്നൂ പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍

ഈ വര്‍ഷം മോണ്‍സ്റ്റര്‍ എനര്‍ജിയാണ് മോട്ടോജിപി മത്സരങ്ങള്‍ക്കുള്ള യമഹയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍. അതിനാല്‍ പുതിയ R15 മോട്ടോജിപി എഡിഷനില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ലോഗോയാണ് ഇടംപിടിക്കുന്നത്. ബൈക്കിന്റെ പാര്‍ശ്വങ്ങളില്‍ ഇനിയോസ് ലോഗോയും ഇടംപിടിക്കും. 2019 R15 V3.0 മോട്ടോജിപി എഡിഷനെ യമഹ ഔദ്യോഗികമായി അവതരിപ്പിക്കാനിരിക്കുന്നതേയുള്ളൂ.

വരുന്നൂ പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍

യുകെ വിപണിയില്‍ കമ്പനി അടുത്തിടെ അനാവരണം ചെയ്ത YZF-R125 മോട്ടോജിപി എഡിഷന് സമാനമായിരിക്കും വരാന്‍പോകുന്ന R15 മോട്ടോജിപി എഡിഷന്‍. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ പതിവുപോലെ ബൈക്കിന് പല പ്രീമിയം ഘടകങ്ങളും നഷ്ടപ്പെടും. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളോ, Y മാതൃകയിലുള്ള പ്രത്യേക അലോയ് വീലുകളോ ബൈക്കിലുണ്ടാവില്ല.

Most Read: ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

വരുന്നൂ പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍

പകരം സമകാലിക ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ R15 മോട്ടോജിപി എഡിഷനില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. സാധാരണ R15 -ന്റെ അലോയ് വീല്‍ ശൈലി തന്നെയായിരിക്കും മോട്ടോജിപി എഡിഷനും ലഭിക്കുക. പുറംമോടിയില്‍ പതിഞ്ഞ സ്റ്റിക്കറുകളും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളുമൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും മോട്ടോജിപി എഡിഷനില്ല.

Most Read: 18,000 രൂപ സബ്‌സിഡി ഇളവില്‍ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

വരുന്നൂ പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍

ലിക്വിഡ് കൂളിങ് ശേഷിയുള്ള 155 സിസി ഒറ്റ സിലിണ്ടര്‍ VVA എഞ്ചിന്‍ യമഹ R15 മോട്ടോജിപി എഡിഷനില്‍ തുടരും. എഞ്ചിന്‍ 19.3 bhp കരുത്തും 15 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും മോഡലിനുണ്ട്. സാധാരണ R15 -നെക്കാളും മൂവായിരം രൂപയോളം മോട്ടോജിപി എഡിഷന് അധികം വില പ്രതീക്ഷിക്കാം. ലിമിറ്റഡ് എഡിഷനായാകും യമഹ R15 മോട്ടോജിപി വില്‍പ്പനയ്ക്ക് വരിക.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
2019 Yamaha R15 MotoGP Edition To Be Launched Soon. Read in Malayalam.
Story first published: Saturday, June 1, 2019, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X