യുബിഎസ് സുരക്ഷയില്‍ യമഹ സ്‌കൂട്ടറുകള്‍, വില കൂടി

ഏപ്രില്‍ ഒന്നുമുതല്‍ എബിഎസ്, സിബിഎസ് സംവിധാനങ്ങളില്ലാത്ത ഇരുച്ചക്ര വാഹനങ്ങള്‍ വിപണിയില്‍ വില്‍ക്കാന്‍ പാടില്ല. പുതിയ സുരക്ഷാ ചട്ടം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. 125 സിസിക്ക് മുകളിലെങ്കില്‍ എബിഎസും (ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം) താഴെയെങ്കിലും സിബിഎസും (കോമ്പി ബ്രേക്ക് സംവിധാനം) വില്‍പ്പനയ്ക്ക് വരുന്ന ഇരുച്ചക്ര മോഡലുകളില്‍ നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം.

യമഹ സ്‌കൂട്ടറുകള്‍

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത് മാനിച്ച് തങ്ങളുടെ മുഴുവന്‍ സ്‌കൂട്ടര്‍ മോഡലുകളിലും യുബിഎസ് (യുണിഫൈഡ് ബ്രേക്കിംഗ് സംവിധാനം) യമഹ അവതരിപ്പിച്ചിരിക്കുകയാണ്. യുബിഎസ് ലഭിച്ചതോടെ വിപണിയില്‍ യമഹ സ്‌കൂട്ടറുകളുടെ വില നാമമാത്രമായി ഉയര്‍ന്നു. ഡിസ്‌ക്ക് ബ്രേക്കില്ലാത്ത യുബിഎസ് പതിപ്പുകള്‍ക്ക് 400 രൂപയും ഡിസ്‌ക്ക് ബ്രേക്കുള്ള യുബിഎസ് പതിപ്പുകള്‍ക്ക് 600 രൂപയും വിലവര്‍ധിച്ചു.

യമഹ സ്‌കൂട്ടറുകള്‍

'കോള്‍ ഓഫ് ദി ബ്ലൂ' ക്യാമ്പയിന്റെ ഭാഗമായാണ് യുബിഎസ് സംവിധാനമുള്ള സ്‌കൂട്ടറുകളെ കമ്പനി വിപണിയില്‍ കൊണ്ടുവരുന്നത്. പ്രധാനമായും 113 സിസി ശ്രേണിയിലുള്ള മോഡലുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ പുതിയ ക്യാമ്പയിന് കഴിയുമെന്ന് യമഹ പ്രതീക്ഷിക്കുന്നു.

യമഹ സ്‌കൂട്ടറുകള്‍

നിലവില്‍ അഞ്ചു സ്‌കൂട്ടറുകളെയാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. ഫസീനോ, സൈനസ് റെയ് Z, സൈനസ് റെയ് ZR, സൈനസ് റെയ് ZR സ്ട്രീറ്റ് റാലി, സൈനസ് ആല്‍ഫ എന്നിങ്ങനെയാണ് യമഹയുടെ സ്‌കൂട്ടര്‍ നിര. ഇതില്‍ റെയ് ZR, ആല്‍ഫ മോഡലുകളില്‍ ഡിസ്‌ക്ക് ബ്രേക്ക് പതിപ്പ് തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

യമഹ സ്‌കൂട്ടറുകള്‍

113 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറുകളില്‍ മുഴുവന്‍. എഞ്ചിന്‍ 7 bhp കരുത്തും 8 Nm torque ഉം സൃഷ്ടിക്കും. V ബെല്‍റ്റ് ഓട്ടോമാറ്റിക് പവര്‍ട്രെയിന്‍ മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുക.

യമഹ സ്‌കൂട്ടറുകളുടെ പുതുക്കിയ ഷോറൂം വില (ദില്ലി):

  • ഫസീനോ: 55,193 രൂപ
  • റെയ് Z: 51,417 രൂപ
  • റെയ് ZR (ഡ്രം): 54,051 രൂപ
  • റെയ് ZR (ഡിസ്‌ക്ക്): 56,698 രൂപ
  • റെയ് ZR ഡാര്‍ക്ക്‌നൈറ്റ്: 57,698 രൂപ
  • റെയ് ZR സ്ട്രീറ്റ് റാലി: 58,698 രൂപ
  • ആല്‍ഫ (ഡ്രം): 52,272 രൂപ
  • ആല്‍ഫ (ഡിസ്‌ക്ക്): 55,730 രൂപ
യമഹ സ്‌കൂട്ടറുകള്‍

നേരത്തെ FZ, FZ-S, FZ 25, ഫേസര്‍ 25 ബൈക്ക് മോഡലുകളെയും യമഹ ഇന്ത്യയില്‍ പുതുക്കിയിരുന്നു. നിരയിലേക്ക് പുതിയ MT-15 നെയ്ക്കഡ് ബൈക്കിനെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കമ്പനി.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha India’s Scooter Line-Up Gets Safer With CBS/UBS Brake Update. Read in Malayalam.
Story first published: Friday, February 8, 2019, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X