സെപ്റ്റംബറിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച് യമഹ

2019 സെപ്റ്റംബറിലെ വിൽപ്പനയിൽ വർധനവുണ്ടാക്കി ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ മോട്ടോർസൈക്കിൾസ്. കഴിഞ്ഞ മാസം യമഹ ഇന്ത്യയുടെ മൊത്തം വിൽപ്പന 53,724 യൂണിറ്റായി ഉയർന്നു.

സെപ്റ്റംബറിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച് യമഹ

2019 ഓഗസ്റ്റിൽ വിറ്റ 52,704 യൂണിറ്റുകളെ അപേക്ഷിച്ച് 1.94 ശതമാനം വർധനവാണ് കമ്പനിക്ക് കൈവരിക്കാനായത്. ഇത് കാര്യമായ വർധനവ് അല്ലെങ്കിലും നിലവിലെ വിപണി സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഭേദപ്പെട്ട നേട്ടമാണ് യമഹയുടെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.

സെപ്റ്റംബറിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച് യമഹ

FZ, ഫാസിനോ, റേ എന്നിവയാണ് വിൽപ്പനയുടെ കാര്യത്തിൽ പ്രധാന പങ്കുവഹിച്ചത്. കഴിഞ്ഞ മാസത്തിൽ 16,100 യൂണിറ്റായിരുന്നു FZ വിൽപ്പന. 2019 ഓഗസ്റ്റിൽ വിറ്റ 15,368 യൂണിറ്റിനെ അപേക്ഷിച്ച് 4.76 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ 2018 സെപ്റ്റംബറിൽ വിറ്റ 21,205 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 24.07 ശതമാനം അഥവാ 5,105 യൂണിറ്റിന്റെ ഇടിവും സംഭവിച്ചിട്ടുണ്ട്.

സെപ്റ്റംബറിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച് യമഹ

ഫാസിനോയുടെ വിൽപ്പന 2019 സെപ്റ്റംബറിൽ 13,124 യൂണിറ്റായി കുറഞ്ഞു. 2019 ഓഗസ്റ്റിൽ വിറ്റ 14,652 യൂണിറ്റിനെ അപേക്ഷിച്ച് 10.43 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018 സെപ്റ്റംബറിൽ വിറ്റ 20,268 യൂണിറ്റിനെ അപേക്ഷിച്ച് 35.25 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

സെപ്റ്റംബറിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച് യമഹ

ബി‌എസ്‌-VI കംപ്ലയിന്റ് യമഹ ഫാസിനോ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കും. അതിന്റെ ഭാഗമായി സ്കൂട്ടറിന്റെ പരീക്ഷണ ഓട്ടം നടത്തിവരികയാണ് കമ്പനി. പരിഷ്ക്കരിച്ച എഞ്ചിന് പുറമെ ചില ഡിസൈൻ മാറ്റങ്ങളും വാഹനത്തിന് ലഭിക്കും. കൂടാതെ ഇപ്പോൾ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അലോയ് വീലുകളും വാഹനത്തിൽ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

സെപ്റ്റംബറിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച് യമഹ

2019 ഓഗസ്റ്റിൽ വിറ്റ 9,924 യൂണിറ്റുകളുടെയും 6,004 യൂണിറ്റിന്റെയും വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ യമഹ റേ, R15 എന്നിവയുടെ വിൽപ്പന 2019 ഓഗസ്റ്റിലെ വിൽപ്പനയേക്കാൾ യഥാക്രമം 10,208, 6,880 യൂണിറ്റായി ഉയർന്നു.

സെപ്റ്റംബറിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച് യമഹ

യമഹ സല്യൂട്ടോ RX110, സല്യൂട്ടോ 125 മോട്ടോർസൈക്കിളുകളുടെ 3,220 യൂണിറ്റുകൾ 2019 സെപ്റ്റംബറിൽ വിറ്റഴിച്ചു. ഈ മോഡലുകളുടെ 2019 ഓഗസ്റ്റിൽ വിറ്റ 2,424 യൂണിറ്റുകളെ അപേക്ഷിച്ച് 32.84 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് ഇത്തവണ മികച്ച വളർച്ച കൈവരിക്കാനായ കമ്പനി നിരയിലെ ഒരേയൊരു ഇരുചക്ര വാഹനവുമിതാണ്.

Most Read: XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

സെപ്റ്റംബറിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച് യമഹ

ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച യമഹ MT15 കഴിഞ്ഞ മാസം 1,524 യൂണിറ്റ് വിൽപ്പന നടത്തി. 2014 ഓഗസ്റ്റിൽ വിറ്റ 1,456 യൂണിറ്റിനെ അപേക്ഷിച്ച് 4.67 ശതമാനം വർധനവും ഉണ്ടായി. പുതിയ MT15-ന് കോംപാക്റ്റ് ഫ്രെയിം ലഭിക്കുന്നു. അതിനാൽ സുഗമമായ യാത്ര വാഹനം വാഗ്ദാനം ചെയ്യുന്നു.

Most Read: ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450; ഒരു താരതമ്യം

സെപ്റ്റംബറിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച് യമഹ

2019 സെപ്റ്റംബർ 1,564 യൂണിറ്റുകളുടെയും 820 യൂണിറ്റിന്റെയും വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ യമഹ ആൽഫ, FZ25 എന്നിവയുടെ വിൽപ്പന യഥാക്രമം 10.49 ശതമാനവും 11.22 ശതമാനവും കുറഞ്ഞു.

Most Read: ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകൾ നേടി ബെനലി ഇംപെരിയാലെ 400

സെപ്റ്റംബറിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച് യമഹ

ഓഗസ്റ്റ് മാസത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസത്തെ വിൽപ്പനയും യഥാക്രമം 34.91 ശതമാനവും 59.65 ശതമാനവും കുറഞ്ഞു.2018 സെപ്റ്റംബറിൽ ആൽഫയുടെ 2,151 യൂണിറ്റും FZ25-ന്റെ വിൽപ്പന 1,804 യൂണിറ്റുമായിരുന്നു.

സെപ്റ്റംബറിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച് യമഹ

2019 ഡിസംബർ 19-ന് ബി‌എസ്-VI കംപ്ലയിന്റ് യമഹ R3-യെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. കഴിഞ്ഞ മാസം 32 യൂണിറ്റുകൾ മാത്രമായിരുന്നു ഈ മോഡലിന്റെ വിൽപ്പന. 2019 ഓഗസ്റ്റിൽ വിറ്റ 36 യൂണിറ്റിനെ അപേക്ഷിച്ച് 11.11 ശതമാനം ഇടിവാണിത്. R3-യെ കൂടാതെ യമഹ ബി‌എസ്-VI കംപ്ലയിന്റ് FZ, R15 എന്നിവയും ഉടൻ പുറത്തിറക്കും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha sep-2019 sales report. Read more Malayalam
Story first published: Monday, October 28, 2019, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X