R15S ഫേസർ 150 എന്നിവയുടെ ഉത്പാദനം നിര്‍ത്തി യമഹ

രാജ്യത്ത് R15S ഫേസർ 150 എന്നീ മോഡലുകളുടെ ഉത്പാദനം നിറുത്താന്‍ യമഹ തീരുമാനിച്ചു. ഡീലര്‍ഷിപ്പുകള്‍ ഇരു മോഡലുകളുടേയും വില്‍പ്പന നിര്‍ത്തിയ സാഹചര്യത്തില്‍ കൂടെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ തീരുമാനം.

R15S ഫേസർ 150 എന്നിവയുടെ ഉത്പാദനം നിര്‍ത്തി യമഹ

ഫെയ്‌സര്‍ 150 -യെ യമഹയുടെ ഒഫീഷ്യല്‍ ബ്രാന്റ് വെബ്‌സൈറ്റില്‍ നിന്നും നൂക്കം ചെയ്തു. എന്നാല്‍ R15S ഇപ്പോളും പട്ടികയിലുണ്ട്. ഇരു മോഡലുകള്‍ക്കും പുതിയ പകരക്കാര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ബൈക്കുകളില്‍ കര്‍ശനമാക്കിയ എബിഎസ് സംവിധാനം യമഹ ഈ രണ്ട് മോഡലുകളില്‍ നവീകരിച്ചിരുന്നില്ല. അതിനാല്‍ തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരു മോഡലുകള്‍ക്കും വില്‍പ്പനയുമില്ല.

R15S ഫേസർ 150 എന്നിവയുടെ ഉത്പാദനം നിര്‍ത്തി യമഹ

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള R15 -ന്റെ പ്രാക്ടിക്കല്‍ പതിപ്പായിരുന്നു R15S. പുതിയ R15 V2.0 -യിലുള്ള എല്ലാ മാറ്റങ്ങളും R15S -ലും പകര്‍ത്തിയിരുന്നു. ഡെല്‍റ്റ ബോക്‌സ് ഫ്രെയിമും, നീളത്തിലുള്ള സിംഗിള്‍ സീറ്റ് സെറ്റപ്പ് എന്നിവയോടൊപ്പം ആദ്യ തലമുറ R15 -ന്റെ രൂപഘടനയായിരുന്നു വാഹനത്തിന്.

R15S ഫേസർ 150 എന്നിവയുടെ ഉത്പാദനം നിര്‍ത്തി യമഹ

യമഹയുടെ മറ്റൊരു ജനപ്രിയ വാഹനമായ FZ -യുെട പ്ലാറ്റ്‌ഫോമില്‍ തന്നെ പിറവി കൊണ്ട് മറ്റൊരു മോഡലാണ് ഫേസർ. നേക്കഡ് ബൈക്കായ FZ -ക്ക് ബോഡി കിറ്റ് കയറ്റിയതാണ് ഫേസർ എന്നാണ് പലരുടേയും അഭിപ്രായം.

R15S ഫേസർ 150 എന്നിവയുടെ ഉത്പാദനം നിര്‍ത്തി യമഹ

R15S, ഫേസർ 150 ഇരു വാഹനങ്ങളിലും ഒരേ 149 സിസി ,സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് വരുന്നത്. R15S -ല്‍ 16 bhp കരുത്തും 15 Nm torque നല്‍കുന്ന എഞ്ചിന്‍ ഫേസർ 150 -ല്‍ 13 bhp കരുത്തും 12 Nm torque ആണ് നല്‍കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് രണ്ട് വാഹനങ്ങള്‍ക്കും.

R15S ഫേസർ 150 എന്നിവയുടെ ഉത്പാദനം നിര്‍ത്തി യമഹ

R15S -നെ നിലവിലുള്ള R15V3.0 -യുമായി താരതമ്യപ്പെടുത്തിയാല്‍ V3.0 -യില്‍ 19.3 bhp കരുത്തും 14.7 Nm torque നല്‍കുന്ന 155 സിസി സിംഗള്‍ സിലണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് V3.0 -ലുമുള്ളത്.

R15S ഫേസർ 150 എന്നിവയുടെ ഉത്പാദനം നിര്‍ത്തി യമഹ

ഇരു മോഡലുകള്‍ക്കും അടുത്തിടെയൊന്നും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിരുന്നില്ല. പഴയ എഞ്ചിന്‍ തന്നെയായിരുന്നു തുടര്‍ന്നിരുന്നത്. വിപണിയില്‍ പഴക്കം വന്ന എഞ്ചിനും ഡിസൈനുമാണ് വില്‍പ്പനയിലും ഒരു പരുധിവരെ ഇടിവുണ്ടാക്കിയത്. യമഹ അടുത്തിടെ പുതിയ ഫേസർ-25, FZ-25 എന്നീ മോഡലുകള്‍ പുറത്തിറക്കിയിരുന്നു. 150 സിസി വിഭാഗത്തില്‍ പുതിയ MT-15 -നെയും കളത്തിലിറക്കി.

R15S ഫേസർ 150 എന്നിവയുടെ ഉത്പാദനം നിര്‍ത്തി യമഹ

യമഹയുെട കരുത്തന്‍ R3 -ക്കും മോശം കാലഘട്ടമാണ്. 2019 മെയ് മാസത്തില്‍ R3 -യുടെ ഒരു യൂണിറ്റ് പോലും വിറ്റ് പോയിട്ടില്ല എന്നത് വളരെ നിരാശാജനകമാണ്. വില്‍പ്പന കുറയുവാനുള്ളതിന്റെ യഥാര്‍ഥ കാരണങ്ങള്‍ അറിയില്ലെങ്കിലും ബൈക്കിന്റെ വിലയാവാം ഒരു കാരണം. അല്ലെങ്കില്‍ ആളുകള്‍ ഒരു ഫെയ്‌സ്‌ലിഫ്റ്റിനായി കാത്തിരിക്കുകയാവാം. R3 -യുടെ പുതിയ പതിപ്പ് അന്താരാഷ്ട്ര വിപണിയില്‍ നേരത്തെ എത്തിയിരുന്നു.

Source: Financial Express

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Shuts down R15S and Fazer 150 Models. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X