2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ തങ്ങളഉടെ പുതിയ സ്പോർട്സ് ടൂറർ മോട്ടോർസൈക്കിളായ 2020 ട്രേസറിനെ ആഗോളതലത്തിൽ അവതരിപ്പിച്ചു. മിലാനിൽ നടക്കുന്ന EICMA 2019 മോട്ടോർ സൈക്കിൾ ഷോയിലാണ് വാഹനത്തെ യമഹ പ്രദർശിപ്പിച്ചത്.

2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

യമഹ MT-07 അധിഷ്ഠിത സ്‌പോർട്‌സ് ടൂററിന് സമഗ്രമായ സ്റ്റൈലിംഗ് രൂപകൽപ്പനയുമാണ് 2020 ട്രേസർ എത്തുന്നത്. പരിഷ്ക്കരിച്ച മോട്ടോർസൈക്കിളിന് ഇപ്പോൾ YZF-R1, MT ശ്രേണി മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ലഭിക്കുന്നു.

2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

നിലവിലുളള മോഡലിന്റെ സ്പ്ലിറ്റ് ഹാലൊജെൻ ഹെഡ്‌ലാമ്പ് സജ്ജീകരണത്തിനു പകരം YZF-R1-ന് സമാനമായ ഒരു പുതിയ ഇരട്ട പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകളാണ് 2020 ട്രേസർ 700-ൽ അവതരിപ്പിക്കുന്നത്. മുൻ പ്രൊഫൈലിന് പുതിയ എൽഇഡി ഡിആർഎൽ ലൈറ്റുകൾ ലഭ്യമാക്കുന്നതിനോടൊപ്പം എളുപ്പത്തിൽ ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീനും യമഹ വാഗ്ദാനം ചെയ്യുന്നു.

2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

വായൂ-കാലാവസ്ഥാ പരിരക്ഷ എന്നിവ വാഗ്ദാനം ചെയ്യുന്ന ഹാൻഡ്‌ഗാർഡും യമഹ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. മോട്ടോർസൈക്കിളിന് വിശാലമായ ഹാൻഡിൽബാറും വലിയ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും.

2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

റൈഡറിന്റെയും പില്യന്റെയും സുഖസൗകര്യത്തിനായി ട്രേസർ 700-ന് സിംഗിൾ പീസ് സീറ്റുമാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം മോട്ടോർസൈക്കിളിന്റെ പുതിയ സ്റ്റൈലിംഗുമായി പൊരുത്തപ്പെടുന്ന രീതിയിൽ പുനർരൂപകൽപ്പന ചെയ്ത ടെയിൽ‌ലാമ്പും വാഹനത്തിൽ ഇടംപിടിക്കുന്നു.

2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

നവീകരിച്ച യൂറോ-V കംപ്ലയിന്റ് 689 സിസി, പാരലൽ-ഇരട്ട CP2 എഞ്ചിനാണ് മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. കർശനമായ യൂറോപ്യൻ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് യമഹ വായു ഉപഭോഗം, ഇഗ്നിഷൻ ക്രമീകരണം, ഫ്യുവൽ ഇഞ്ചക്ഷൻ, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.

2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

പരിഷ്കരിച്ച എക്‌സ്‌ഹോസ്റ്റ്, ട്വീക്ക്ഡ് ഗിയർ അനുപാതങ്ങളും മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നു. ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 8,750 rpm-ൽ 72.4 bhp കരുത്തും 6,500 rpm-ൽ 68 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read: ഒക്ടോബറിൽ 600 ബുക്കിംഗുകൾ നേടി ബിഎംഡബ്ല്യു മോട്ടോറാഡ് G 310 ഇരട്ടകൾ

2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

196 കിലോഗ്രാം ഭാരം വഹിക്കുന്ന ട്രേസർ 700 അതിന്റെ ക്ലാസിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോർസൈക്കിളാണ്. നവീകരിച്ച 2020 ട്രേസർ 700 പുതിയ 41 mm കാർട്രിഡ്ജ്-ടൈപ്പ് ഫോർക്കിനെ ആശ്രയിച്ചിരിക്കുന്നു.

Most Read: ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

മുൻവശത്ത് പുതിയ സ്പ്രിംഗ് റേറ്റും ക്രമീകരിക്കാവുന്ന പ്രീലോഡും റീബൗണ്ട് ഡാമ്പിംഗും നൽകിയപ്പോൾ പിൻവശത്ത് ഒരു മോണോഷോക്ക് സജ്ജീകരണവും ക്രമീകരിക്കാവുന്ന പ്രീലോഡും റീബൗണ്ടും വാഗ്ദാനം ചെയ്യുന്നു.

Most Read: സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

ഫ്രണ്ട് ഫോർക്കുകൾ 130 mm ട്രാവലും പിന്നിലെ മോണോഷോക്ക് 142 mm ട്രാവലും വാഗ്ദാനം ചെയ്യുന്നു. മുൻവശത്ത് 282 mm ഡ്യുവൽ ഡിസ്ക് ബ്രേക്കും പിന്നിൽ 245 mm ഡിസ്ക് ബ്രേക്കും മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. 2020 യമഹ ട്രേസർ 700 യൂറോപ്പിലെയും യുഎസിലെയും വിപണിയിൽ ഉടൻ അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Unveils 2020 Tracer Sports Tourer At EICMA. Read more Malayalam
Story first published: Monday, November 11, 2019, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X