ആഢംബരം നിറഞ്ഞൊഴുകി ഒരു ബുള്ളറ്റ് മോഡിഫിക്കേഷന്‍

മോഡിഫിക്കേഷന്‍ സംസ്‌കാരത്തിന് പൂര്‍ണ പിന്തുണയര്‍പ്പിക്കുന്ന ബൈക്ക് നിര്‍മ്മാതാക്കളില്‍ ഒരാളാണ് റോയല്‍ എന്‍ഫീല്‍ഡ്. ചെയ്ത ബുള്ളറ്റ് മോഡിഫിക്കേഷന്‍ കൊള്ളാമെന്നു തോന്നിയാല്‍ കമ്പനി പ്രോത്സാഹിപ്പിക്കും. അടുത്തിടെ സിയൂസ് കസ്റ്റം ആവിഷ്‌കരിച്ച 'ദി പ്രൈം പ്രൊജക്ട്' ഇത്തരത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രശംസ നേടിയ ഏറ്റവും പുതിയ അവതാരമാണ്.

ആഢംബരം നിറഞ്ഞൊഴുകി ഒരു ബുള്ളറ്റ് മോഡിഫിക്കേഷന്‍

നടന്നുകൊണ്ടിരിക്കുന്ന 2019 ബാങ്കോക്ക് മോട്ടോര്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡാണ് ദി പ്രൈം പ്രൊജക്ടിനെ വാഹന ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്റര്‍സെപ്റ്റര്‍ 650 മോഡലിനെ സ്വന്തം കൈകളാല്‍ സിയൂസ് കസ്റ്റം പൊളിച്ചെഴുതി. സമര്‍പ്പിച്ച രൂപരേഖ റോയല്‍ എന്‍ഫീല്‍ഡ് അംഗീകരിച്ചതിന് പിന്നാലെയാണ് ദി പ്രൈം പ്രൊജക്ടിന്റെ നിര്‍മ്മാണത്തിലേക്ക് സിയൂസ് കസ്റ്റം മുഴുകിയത്.

ആഢംബരം നിറഞ്ഞൊഴുകി ഒരു ബുള്ളറ്റ് മോഡിഫിക്കേഷന്‍

കൃത്യം 45 ദിവസം. ഇന്റര്‍സെപ്റ്റര്‍ 650 ദി പ്രൈം പ്രൊജക്ടായി റോയല്‍ എന്‍ഫീല്‍ഡിന് മുന്നില്‍ എത്തി. തികഞ്ഞ ആഢംബരമാണ് ദി പ്രൈം പ്രൊജക്ടിനെ മറ്റു ബുള്ളറ്റ് മോഡിഫിക്കേഷനുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. നിയോ റെട്രോ ശൈലി ബൈക്കില്‍ തെളിഞ്ഞുകാണാം.

Most Read: 45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

ആഢംബരം നിറഞ്ഞൊഴുകി ഒരു ബുള്ളറ്റ് മോഡിഫിക്കേഷന്‍

സ്വര്‍ണാലങ്കാരമുള്ള ഇന്ധനടാങ്ക് ആഢംബര സങ്കല്‍പ്പങ്ങളോട് ലയിച്ചു ചേരുന്നു. കസ്റ്റം നിര്‍മ്മിതമാണ് ടാങ്ക്. ഏറെ ഭംഗിയോടെയാണ് പിന്നഴകിലേക്ക് ടാങ്ക് യൂണിറ്റ് ഒഴുകിയിറങ്ങുന്നത്. കറുപ്പും സ്വര്‍ണവും ഇടകലര്‍ന്ന വട്ടത്തിലുള്ള ഹെഡ്‌ലാമ്പ് ബൈക്കിന്റെ സവിശേഷതയാണ്. ഇതേസമയം ഹെഡ്‌ലാമ്പിന്റെ വലുപ്പം അഞ്ചര ഇഞ്ചിലേക്ക് ചുരുങ്ങി.

ആഢംബരം നിറഞ്ഞൊഴുകി ഒരു ബുള്ളറ്റ് മോഡിഫിക്കേഷന്‍

കറുപ്പഴകുള്ള അലോയ് വീലുകള്‍ക്ക് മാറ്റ് ശൈലി മതിയെന്നാണ് സിയൂസിന്റെ തീരുമാനം. ഫ്‌ളാറ്റ് ട്രാക്ക് ടയറുകള്‍ ബൈക്കിന്റെ ആഢംബര ഭാവത്തോട് ചേര്‍ന്നു നില്‍ക്കും. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറില്‍ കസ്റ്റം നിര്‍മ്മിത ഗ്രിപ്പാണ് ഇടംപിടിച്ചിരിക്കുന്നത്. വടക്കുനോക്കിയന്ത്രം കണക്കെയുള്ള സ്പീഡോമീറ്റര്‍ ഡയല്‍ ദി പ്രൈം പ്രൊജക്ടിന്റെ ചാരുത വെളിവാക്കുന്നു.

ആഢംബരം നിറഞ്ഞൊഴുകി ഒരു ബുള്ളറ്റ് മോഡിഫിക്കേഷന്‍

എക്‌സ്‌ഹോസ്റ്റ് കുഴലിലും കാണാം സിയൂസിന്റെ കരവിരുത്. എഞ്ചിനില്‍ മാറ്റങ്ങളില്ലെങ്കിലും പെര്‍ഫോര്‍മന്‍സ് എയര്‍ ഫില്‍ട്ടറും പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനവും ബൈക്കിന്റെ പ്രകടനത്തെ കാര്യമായി സ്വാധീനിക്കും.

Most Read: കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

ആഢംബരം നിറഞ്ഞൊഴുകി ഒരു ബുള്ളറ്റ് മോഡിഫിക്കേഷന്‍

649 സിസി പാരലല്‍ ട്വിന്‍ എഞ്ചിനിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 പുറത്തിറങ്ങുന്നത്. എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഓയില്‍, എയര്‍ കൂളിങ് സംവിധാനങ്ങള്‍ എഞ്ചിനിലുണ്ട്. ഗിയര്‍ബോക്‌സ് ആറു സ്പീഡ്. റോയല്‍ എന്‍ഫീല്‍ഡ് യുകെ കേന്ദ്രവുമായി ചേര്‍ന്നാണ് പുതിയ ദി പ്രൈം പ്രൊജക്ടിനെ സിയൂസ് കസ്റ്റം ആവിഷ്‌കരിച്ചിരിക്കുന്നത്.

ആഢംബരം നിറഞ്ഞൊഴുകി ഒരു ബുള്ളറ്റ് മോഡിഫിക്കേഷന്‍

നേരത്തെ 836 സിസി KX കോണ്‍സെപ്റ്റ് ബോബര്‍ ബൈക്കിനെയും ബാങ്കോക്ക് മോട്ടോര്‍ ഷോ വേദിയില്‍ റോയല്‍ എന്‍ഫീല്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. 1938 -ല്‍ വില്‍പനയിലുണ്ടായിരുന്ന KX ബുള്ളറ്റാണ് പുതിയ കോണ്‍സെപ്റ്റിന് പ്രചോദനം.

ആഢംബരം നിറഞ്ഞൊഴുകി ഒരു ബുള്ളറ്റ് മോഡിഫിക്കേഷന്‍

1140 സിസി വി-ട്വിന്‍ എഞ്ചിന്‍ തുടിച്ച 1938 മോഡല്‍ KX ബുള്ളറ്റ് കമ്പനിയുടെ മറക്കാനാവാത്ത ഏടുകളില്‍ ഒന്നാണ്. നിയോ ക്ലാസിക്കല്‍, ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ശൈലികളുടെ മികവുറ്റ സമന്വയം പുതിയ റോയല്‍ എന്‍ഫീല്‍ KX കോണ്‍സെപ്റ്റില്‍ കാണാം.

Most Read Articles

Malayalam
English summary
Royal Enfield Interceptor 650 Modified By Zeus Customs. Read in Malayalam.
Story first published: Saturday, March 30, 2019, 19:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X