ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളെ കൂടെക്കൂട്ടി ഹീറോ മോട്ടോകോർപ്

രാജ്യത്ത് പത്ത് ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളുമായി ഒപ്പുവെച്ച് ഹീറോ മോട്ടോകോർപ്. നിലവിലെ ഡീലർ ശൃംഖല 2020 ഡിസംബർ 31 വരെ പ്രവർത്തനം തുടരുമെന്ന് അമേരിക്കൻ ക്രൂയിസർ ബ്രാൻഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളെ കൂടെക്കൂട്ടി ഹീറോ മോട്ടോകോർപ്

അതിനുശേഷം രാജ്യത്ത് ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോവാനാണ് കമ്പനിയുടെ പദ്ധതി. ഹീറോ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പുതിയ കരാറുകൾ 2021 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളെ കൂടെക്കൂട്ടി ഹീറോ മോട്ടോകോർപ്

ഹാര്‍ലി ബൈക്കുകളുടെ സർവീസിംഗ്, പാര്‍ട്‌സുകൾ, ആക്സെസറികൾ, റൈഡിംഗ് ഗിയറുകൾ എന്നിവ ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെയാകും ഇനി ലഭിക്കുക. അതേസമയം പുതിയ ഡീലർ നെറ്റ്‌വർക്കിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ഹാർലി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; വിപണിയിലേക്ക് ഉടന്‍

ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളെ കൂടെക്കൂട്ടി ഹീറോ മോട്ടോകോർപ്

എന്നാൽ തങ്ങളുടെ നഷ്ടപരിഹാര വിഷയത്തിൽ ഹാർലി-ഡേവിഡ്‌സൺ ഡീലേഴ്‌സ് അസോസിയേഷൻ അമേരിക്കൻ ബ്രാൻഡിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളെ കൂടെക്കൂട്ടി ഹീറോ മോട്ടോകോർപ്

നിലവിലുള്ള ഉടമകൾക്ക് സുഗമമായ സേവനം തുടർന്നും ഉറപ്പാക്കുന്നതിന് കമ്പനി ഹീറോയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഹാർലി പത്രക്കുറിപ്പിലൂടെ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.

MOST READ: എക്‌സ്റ്റെക് നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹീറോ മോട്ടോകോർപ്

ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളെ കൂടെക്കൂട്ടി ഹീറോ മോട്ടോകോർപ്

ഇതിന്റെ ഭാഗമായ പുതിയ മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ ഹീറോയുടെ സഹായത്തോടെ കൊണ്ടുവരുമെന്നും സൂചനകളുണ്ട്. അതോടൊപ്പം ഹാർലി ഓണേഴ്‌സ് ഗ്രൂപ്പ് (HOG) പ്രവർത്തനങ്ങളും പുനരാരംഭിക്കും.

ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളെ കൂടെക്കൂട്ടി ഹീറോ മോട്ടോകോർപ്

കൂടാതെ, അപ്‌ഡേറ്റുകൾ ലഭ്യമാകുമ്പോൾ റൈഡേഴ്‌സിനെ അറിയിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള അമേരിക്കൻ ബ്രാൻഡിന്റെ തീരുമാനത്തിനെതിരെ ഇന്ത്യയിൽ ഹാർലി ഡീലർമാർ ശക്തമായി പ്രതിഷേധിച്ചിരുന്നു.

MOST READ: ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളെ കൂടെക്കൂട്ടി ഹീറോ മോട്ടോകോർപ്

പതിനൊന്ന് വർഷത്തെ പ്രവർത്തനത്തിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ആഗോള പുനസംഘടനാ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിൽപ്പനയും ഉത്പാദന പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയാണെന്നാണ് ഹാർലി വ്യക്തമാക്കിയിരുന്നത്.

ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളെ കൂടെക്കൂട്ടി ഹീറോ മോട്ടോകോർപ്

കാര്യമായി സ്വാധീനമില്ലാത്ത രാജ്യങ്ങളിൽ നിന്നും പുറത്തുകടന്ന് അമേരിക്കയിലും യൂറോപ്പിലും കൂടുതൽ ശ്രദ്ധകൊടുക്കാനുള്ള ശ്രമമാണ് കമ്പനിയുടേത്.

Most Read Articles

Malayalam
English summary
10 Harley-Davidson Dealerships Signed By Hero MotoCorp. Read in Malayalam
Story first published: Saturday, December 5, 2020, 15:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X