Just In
- 6 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 7 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 7 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 8 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
അച്ചായന് ലുക്കില്‍ പൃഥ്വിരാജിന്റെ മാസ് എന്‍ട്രി ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് സുപ്രിയ
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുക്കിയ GS 310 മോഡലുകളുടെ ഡെലിവറി ഒക്ടോബർ 10-ന് ആരംഭിക്കുമെന്ന് ബിഎംഡബ്ല്യു
പരിഷ്ക്കരണവുമായി വിപണിയിലേക്ക് എത്തുകയാണ് ബവേറിയൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ GS 310 ഇരട്ടകൾ. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ പുതുക്കുന്നതിനു പുറമെ രൂപത്തിലും ചെറിയൊരു മാറ്റം കമ്പനി അവതരിപ്പിക്കും.

പുതിയ G310 R, G310 GS മോട്ടോർസൈക്കിളുകൾ ഒക്ടോബർ ആദ്യ വാരത്തിൽ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കും. അതോടൊപ്പം അടുത്തമാസം 10-ാം തീയതിയോടെ മോഡലുകൾക്കായുള്ള ഡെലിവറികളും ആരംഭിക്കുമെന്നും ബിഎംഡബ്ല്യു മോട്ടോറാഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കമ്പനി ഇതിനകം തന്നെ GS 310 ഇരട്ടകൾക്കായുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ടിവിഎസിന്റെ സഹായത്തോടെ പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന GS 310 R, G 310 GS എന്നിവ ബിഎംഡബ്ല്യുവിൽ നിന്നുള്ള എൻട്രി ലെവൽ ഓഫറുകളാണ്.
MOST READ: 650 ഇരട്ടകൾക്കും വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഡിസൈൻ, എഞ്ചിൻ നവീകരണം എന്നിവ കൂടാതെ മോട്ടോർസൈക്കിളുകളിലെ പ്രധാന ആകർഷണമായിരിക്കും വില നിർണയം. കാരണം ബിഎസ്-IV മോഡലുകളെ അപേക്ഷിച്ച് വില കുറവായിരിക്കും പരിഷ്ക്കരിച്ച് എത്തുന്ന ബിഎംഡബ്ല്യു പ്രീമിയം മോട്ടോർസൈക്കിലുകൾക്ക്.

2015 ലെ ആഗോള അവതരണത്തിനു ശേഷം രണ്ട് മോഡലികൾക്കും ലഭിക്കുന്ന ആദ്യത്തെ സമഗ്രമായ പരിഷ്ക്കരണമാണിത്. ടീസറുകൾ സൂചിപ്പിക്കുന്നത് പോലെ എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം പുനർരൂപകൽപ്പന ചെയ്ത ഹെഡ്ലാമ്പ് ക്ലസ്റ്ററും പുനർനിർമിച്ച ടെയിൽ ലൈറ്റ് യൂണിറ്റും ബൈക്കുകൾ അവതരിപ്പിക്കും.

എക്സ്ഹോസ്റ്റ് യൂണിറ്റ് പരിഷ്ക്കരിക്കുന്നതും ശ്രദ്ധേയമാണ്. മോട്ടോർസൈക്കിളുകൾ പുതിയ കളർ ഓപ്ഷനുകളും ഗ്രാഫിക്സുമാകും പരിചയപ്പെടുത്തുക. എൽസിഡി യൂണിറ്റിന് പകരമായി ഇൻസ്ട്രുമെന്റ് കൺസോളിനായി ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ ടിഎഫ്ടി സ്ക്രീൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതോടൊപ്പം ബ്ലൂടൂത്ത് അധിഷ്ഠിത സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, നാവിഗേഷൻ, വെഹിക്കിൾ ടെലിമാറ്റിക്സ് എന്നീ സവിശേഷതകളും ബ്രാൻഡ് വാഗ്ദാനം ചെയ്യും. 313 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റാണ് ബിഎംഡബ്ല്യു G 310 ഇരട്ടകൾക്ക് കരുത്തേകുക.
MOST READ: ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR"

ബിഎസ്-IV അവതാരത്തിൽ ഈ എഞ്ചിൻ 34 bhp പവറും 28 Nm torque ഉം വികസിപ്പിക്കും. ആറ് സ്പീഡാണ് ഗിയർബോക്സ്. സ്ലിപ്പർ-ക്ലച്ച്, റൈഡ്-ബൈ-വയർ ഉപയോഗിച്ച് സവാരി മോഡുകൾ എന്നിവ പോലുള്ള സവിശേഷതകൾ മോട്ടോർസൈക്കിളുകളിൽ ഉൾപ്പെടുത്തിയാൽ അത് രസകരമായിരിക്കും.

നിലവിലുണ്ടായിരുന്ന മോഡലുകൾക്ക് 2.99 ലക്ഷം രൂപയും 3.49 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടിയിരുന്നത്. എന്നാൽ ഇത്തവണ എത്തുമ്പോൾ പുതുക്കിയ GS 310 R, G 310 GS മോഡലുകൾക്ക് 20,000 മുതൽ 25,000 രൂപ വരെ വില കുറവ് പ്രതീക്ഷിക്കാം.