ബി‌എസ്-VI കരുത്തിൽ ബിഎംഡബ്ല്യു G310 ഇരട്ടകൾ എത്തുന്നു, പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിലെ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും താങ്ങാവുന്ന രണ്ട് ഓഫറുകളാണ് G310 GS, G310R എന്നീ മോഡലുകൾ. രണ്ടും പ്രതീക്ഷിച്ചത്ര വിജയം ആഭ്യന്തര തലത്തിൽ നേടില്ല എന്നതാണ് യാഥാർഥ്യം.

ബി‌എസ്-VI കരുത്തിൽ ബിഎംഡബ്ല്യു G310 എത്തുന്നു, പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

എന്നാൽ ചെലവ് കുറക്കുന്നതിനും പ്രാദേശിക ഉത്പാദനത്തിലൂടെ ജനപ്രീതി നേടാനുമായി ബവേറിയൻ വാഹന നിർമാതാവ് ടിവിഎസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. വികസനം ബി‌എം‌ഡബ്ല്യു കൈകാര്യം ചെയ്തപ്പോൾ നിർമാണ വശം കൈകാര്യം ചെയ്തത് ടിവിഎസ് ആണ്.

ബി‌എസ്-VI കരുത്തിൽ ബിഎംഡബ്ല്യു G310 എത്തുന്നു, പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

എന്നാൽ പ്രാദേശിക ഉത്പാദനം ചെലവ് കുറയ്ക്കാൻ സഹായിച്ചില്ല. അതിനാൽ മോട്ടോർസൈക്കിളുകളുടെ ജനപ്രീതി നഷ്ടപ്പെട്ടു. ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വന്നതോടെ ബിഎംഡബ്ല്യു G310 GS, G310R മോഡലുകളുടെ ബിഎസ്-IV പതിപ്പുകളെ നിശബ്ദമായി ഇന്ത്യയിൽ നിന്നും പിൻവലിച്ചു.

MOST READ: പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

ബി‌എസ്-VI കരുത്തിൽ ബിഎംഡബ്ല്യു G310 എത്തുന്നു, പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

എന്നാൽ G310R മോഡലുകമായി എഞ്ചിനും മറ്റ് ഘടകങ്ങളും പങ്കിടുന്ന ടിവിഎസിന്റെ അപ്പാച്ചെ RR310 ഇതിനോടകം തന്നെ പുതിയ ചട്ടങ്ങൾ പാലിച്ച് വിപണിയിൽ എത്തിയിരുന്നു.

ബി‌എസ്-VI കരുത്തിൽ ബിഎംഡബ്ല്യു G310 എത്തുന്നു, പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ബി‌എം‌ഡബ്ല്യു മോട്ടോർ‌സൈക്കിളുകളും ഇത് പിന്തുടരാൻ ഒരുങ്ങുകയാണ്. G310 GS, G310R പ്രീമിയം ബൈക്കുകളുടെ ബി‌എസ്-VI പതിപ്പുകളുടെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി ഇപ്പോൾ.

MOST READ: മുഖംമിനുക്കി ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ, പ്രാരംഭ വില 8.49 ലക്ഷം രൂപ

ബി‌എസ്-VI കരുത്തിൽ ബിഎംഡബ്ല്യു G310 എത്തുന്നു, പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ഇവ ഉടൻ തന്നെ വിപണിയിൽ ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ G310 ഇരട്ടകൾളുടെ രൂപകൽപ്പനയിൽ ഒന്നും മാറ്റമൊന്നും ഇല്ലെങ്കിലും ഹെഡ്‌ലാമ്പിൽ ഇപ്പോൾ എൽഇഡി ഡിആർഎല്ലുകൾ ലഭ്യമാകുന്നുണ്ട്.

ബി‌എസ്-VI കരുത്തിൽ ബിഎംഡബ്ല്യു G310 എത്തുന്നു, പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

എഞ്ചിൻ സമാന 312.2 സിസി, സിംഗിൾ സിലിണ്ടർ യൂണിറ്റ് തന്നെയായിരിക്കുമെങ്കിലും ബിഎസ്-VI കംപ്ലയിന്റായി പരിണാമം സംഭവിക്കും. എഞ്ചിൻ ഔട്ട്‌പുട്ട് അപ്പാച്ചെ RR310 ന് സമാനമായിരിക്കും.

MOST READ: റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ബി‌എസ്-VI കരുത്തിൽ ബിഎംഡബ്ല്യു G310 എത്തുന്നു, പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

അതായത് ഈ എഞ്ചിൻ പരമാവധി 34 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കുമെന്ന് ചരുരുക്കം. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് മോട്ടോർസൈക്കിളുകൾക്കുണ്ടാവുക.

ബി‌എസ്-VI കരുത്തിൽ ബിഎംഡബ്ല്യു G310 എത്തുന്നു, പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ബി‌എം‌ഡബ്ല്യു G310R ഒരു നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ശൈലിയാണ് പിന്തുടരുന്നത്. അതേസമയം G310 GS ഒരു അഡ്വഞ്ചർ ടൂറർ മോഡലാണ്. നിലവിൽ G310R ന് 2.99 ലക്ഷവും G310 GS ന് 3.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. എന്നാൽ അതത് വിഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധനേടാനായി ബിഎസ്-VI നവീകരണത്തിനൊപ്പം ബി‌എം‌ഡബ്ല്യു ബൈക്കുകളുടെ വില കുറയ്‌ക്കുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
2020 BS6 BMW G310 GS And G310R Spied. Read in Malayalam
Story first published: Friday, July 3, 2020, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X