പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

ബ്രിട്ടീഷ് സൂപ്പർ മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് പുതുക്കിയ ബിഎസ്-VI 2020 ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ പുറത്തിറക്കി.

പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

രാജ്യത്ത് നിലവിൽ വന്ന പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃമായി പരിഷ്ക്കരിച്ച മോഡലിന് 11.33 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതായത് മുമ്പത്തെ ബി‌എസ്-IV കംപ്ലയിന്റ് പതിപ്പിന് സമാനമാണ് വിലയെന്ന് ചുരുക്കം.

പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

മോഡൽ ഇയർ പരിഷ്ക്കരണത്തിന്റെ ഭാഗമായി സ്പീഡ് മാസ്റ്ററിന് ജെറ്റ് ബ്ലാക്കിനൊപ്പം ഒരു കോബാൾട്ട് ബ്ലൂ കളർ ഓപ്ഷനും ലഭിക്കുന്നു. ജെറ്റ് ബ്ലാക്ക് ഓപ്ഷനിലും ഡ്യുവൽ-ടോൺ ഫ്യൂഷൻ വൈറ്റ്, ബ്ലാക്ക് എന്നിവയിലും 2020 ബോണവില്ലെ സ്പീഡ് മാസ്റ്റർ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: മിനുക്കിയ രൂപം, പുത്തൻ ഭാവം; ആഘോഷമായി 2020 മഹീന്ദ്ര ഥാർ വിപണിയിൽ

പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

ഹാർലി ഡേവിഡ്സൺ 1200 കസ്റ്റം ബോബറിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ബോണവില്ലെ സ്പീഡ് മാസ്റ്റർ നിർമിച്ചിരിക്കുന്നത്. മാത്രമല്ല അതിന്റെ മിക്ക സൈക്കിൾ ഭാഗങ്ങളും പങ്കിടുകയും ചെയ്യുന്നു. എന്നിരുന്നാലും സ്പീഡ് മാസ്റ്ററിന് മറ്റൊരു സബ്ഫ്രെയിം, സസ്പെൻഷൻ സജ്ജീകരണം, പില്യൺ സീറ്റ് എന്നിവ ലഭിക്കുന്നത് ശ്രദ്ധേയമാണ്.

പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

1200 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് 2020 സ്പീഡ് മാസ്റ്ററിന്റെ ഹൃദയം. ഇത് 6100 rpm-ൽ 76 bhp കരുത്തും 4000 rpm-ൽ 106 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

മുൻവശത്ത് ബ്രെംബോയിൽ നിന്നുള്ള ഡിസ്ക്കാണ് ബ്രേക്കുകൾക്കായി ഘടിപ്പിച്ചിരിക്കുന്നത്. പിന്നിൽ നിസിനിൽ നിന്ന് സിംഗിൾ ഡിസ്ക്കും ട്രയംഫ് 2020 ബോണവില്ലെ സ്പീഡ് മാസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നു.

പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

മോട്ടോർസൈക്കിളിൽ റോഡ്, റെയ്ൻ എന്നീ രണ്ട് ഡ്രൈവ് മോഡുകളും ലഭ്യമാകും. അതോടൊപ്പം സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷൻ കൺട്രോൾ, എബി‌എസിനൊപ്പം ക്രൂയിസ് കൺട്രോൾ എന്നീ സവിശേഷതകളും ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

2020 ബോണവില്ലെ സ്പീഡ് മാസ്റ്ററിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നും ഇന്ത്യയിലുടനീളം ഈ മാസം അവസാനത്തോടെ മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ തുടങ്ങുമെന്നും പ്രതീക്ഷിക്കാം.

പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

ഇതോടൊപ്പം സ്ട്രീറ്റ് ട്വിന്‍ ബിഎസ് VI പതിപ്പിനെയും ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 7.45 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. അതേസമയം മോഡലുകൾക്ക് വില വർധനവ് നടപ്പിലാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
2020 BS6 Triumph Bonneville Speedmaster Launched In India. Read in Malayalam
Story first published: Monday, August 17, 2020, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X