പുതിയ കളറിൽ അണിഞ്ഞൊരുങ്ങി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S

റെഡ് കളറിന്റെ പര്യായമാണ് ഡ്യുക്കാട്ടി മോട്ടോർസൈക്കിളുകൾ എന്നാൽ അടുത്തിടെ ഇറ്റാലിയൻ ബ്രാൻഡ് അവയെ പരമ്പരാഗത നിറത്തേക്കാൾ മറ്റ് കൂടുതൽ കളർ ഓപ്ഷനുകളിൽ ലഭ്യമാക്കിയത് ഏറെ ശ്രദ്ധനേടിയുരുന്നു.

പുതിയ കളറിൽ അണിഞ്ഞൊരുങ്ങി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S

കഴിഞ്ഞ ദിവസം വൈറ്റ് റോസോ കളർ സ്കീമിൽ പാനിഗാലെ V2 മോഡലും എത്തിയതോടെ ബ്രാൻഡിന്റെ ഇനിയുള്ള പദ്ധതിയെ കുറിച്ച് വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്. ഇപ്പോൾ മൾട്ടിസ്ട്രാഡ 950 S പതിപ്പിനും പുതിയ ജിപി വൈറ്റ് കളർ ഡ്യുക്കാട്ടി സമ്മാനിച്ചു.

പുതിയ കളറിൽ അണിഞ്ഞൊരുങ്ങി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S

ഡ്യുക്കാട്ടിയുടെ മോട്ടോജിപി ബൈക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുതിയ കളർ സ്കീമിൽ ബോഡി പാനലുകളിൽ ഗ്രേ കളറിലുള്ള ബാൻഡുകളും ചുവന്ന ഫ്രെയിമും ഉള്ള ഒരു വൈറ്റ് കളറാണ് മോട്ടോർസൈക്കിളിന് അടിത്തറയേകുന്നത്.

MOST READ: പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

പുതിയ കളറിൽ അണിഞ്ഞൊരുങ്ങി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S

ജിപി വൈറ്റ് കളർ ഡ്യുക്കാട്ടി 950 S-ന്റെ സ്‌പോക്ക്ഡ് വീൽ, അലോയ് വീൽ വേരിയന്റുകളിലും ലഭ്യമാകും എന്നതും സ്വാഗതാർഹമാണ്. കളർ സ്കീമിലെ മാറ്റങ്ങൾ ഒഴികെ ബൈക്കിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കരണങ്ങളൊന്നും തന്നെ കമ്പനി നടപ്പിലാക്കിയിട്ടില്ല.

പുതിയ കളറിൽ അണിഞ്ഞൊരുങ്ങി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S

ബേബി മൾട്ടി ലൈനപ്പിൽ നിന്നുള്ള ടോപ്പ്-ഓഫ്-ലൈൻ വേരിയന്റാണ് മൾട്ടിസ്ട്രാഡ 950 S. 937 സിസി വി-ട്വിൻ എഞ്ചിനാണ് ഇതിന് കരുത്ത് നൽകുന്നത്. ഈ എഞ്ചിൻ 9,000 rpm-ൽ 113 bhp പവറും 7,750 rpm-ൽ 96 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിച്ച് ഹോണ്ട

പുതിയ കളറിൽ അണിഞ്ഞൊരുങ്ങി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S

ഇറ്റാലിയൻ ബ്രാൻഡ് ഡ്യുക്കാട്ടി സ്കൈഹൂക്ക് സസ്പെൻഷൻ (DSS), ക്രൂയിസ് കൺ‌ട്രോൾ, ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയർ, ഒരു ഹൈഡ്രോളിക് ക്ലച്ച്, ബൈ ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ എന്നിവ മൾട്ടിസ്ട്രാഡ 950 S ഓഫറിലെ സവിശേഷതകളാണ്.

പുതിയ കളറിൽ അണിഞ്ഞൊരുങ്ങി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S

13.28 ലക്ഷം രൂപ ലക്ഷം രൂപ വിലയുള്ള മൾട്ടിസ്ട്രാഡ 950 S സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 28,473 രൂപ കൂടുതലാണ് ജിപി വൈറ്റ് കളർ ഓപ്ഷനോടു കൂടിയെത്തുന്ന ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S-ന്. അന്തർ‌ദ്ദേശീയമായി യൂറോ 5 മാനദണ്ഡങ്ങൾ‌ പാലിക്കുന്നതിനായി ബൈക്ക് പരിഷ്ക്കരിച്ചിട്ടുണ്ട് കമ്പനി.

MOST READ: സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

പുതിയ കളറിൽ അണിഞ്ഞൊരുങ്ങി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S

ഇത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കും അനുസൃതമായതിനാൽ ഇന്ത്യയിലും വിൽപ്പനയ്ക്ക് എത്തിക്കാൻ സാധിക്കും. എന്നാൽ ഇന്ത്യൻ അരങ്ങേറ്റത്തെ കുറിച്ച് ഡ്യുക്കാട്ടി ഇതു വരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. എങ്കിലും ഈ വർഷം അവസാനത്തോടെ 2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 രാജ്യത്ത് അവതരിപ്പിക്കും.

പുതിയ കളറിൽ അണിഞ്ഞൊരുങ്ങി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S

മൾട്ടിസ്ട്രാഡ 950S ഉം ഇന്ത്യൻ വിപണിയിൽ നിർമാതാക്കൾ അവതരിപ്പിച്ചേക്കാം. കമ്പനി നേരത്തെ ഇത് പുറത്തിറക്കേണ്ടതായിരുന്നുവെങ്കിലും നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി പദ്ധതികളിൽ മാറ്റം വരുത്താൻ തയാറാവുകയായിരുന്നു. ലോക്ക്ഡൗണ്‍ പിൻവലിച്ചതിന് ശേഷമുള്ള ആദ്യത്തെ ലോഞ്ച് ഡ്യുക്കാട്ടി പാനിഗാലെ V2 മോഡലിന്റേതായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
2020 Ducati Multistrada 950 Gets A White Colour Scheme. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X