രൂപത്തിലും ഭാവത്തിലും കരുത്തിലും കേമനായി പുത്തൻ ഹോണ്ട CBR2500RR ജൂലൈയിൽ എത്തും

ജപ്പാനിലെ യംഗ് മെഷീനിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 2020 ഹോണ്ട CBR2500RR ഈ വർഷം ജൂലൈയിൽ അരങ്ങേറ്റം കുറിക്കും. അടിമുടിമാറ്റങ്ങളുമായി എത്തുന്ന ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ കുറച്ചുകൂടി ശക്തവും പുതിയ സവിശേഷതകളും ഉൾപ്പെടുത്തിയുമാകും വിപണിയിൽ ഇടംപിടിക്കുക.

രൂപത്തിലും ഭാവത്തിലും കരുത്തിലും കേമനായി പുത്തൻ ഹോണ്ട CBR2500RR ജൂലൈയിൽ എത്തും

ഹോണ്ട ഹോണ്ട CBR2500RR-ന്റെ നിലവിലെ പതിപ്പിൽ 249 സിസി പാരലൽ-ട്വിൻ, 8-വാൽവ്, DOHC, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ 12,500 rpm-ൽ പരമാവധി 38 bhp കരുത്തും 11,000 rpm-ൽ 23 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

രൂപത്തിലും ഭാവത്തിലും കരുത്തിലും കേമനായി പുത്തൻ ഹോണ്ട CBR2500RR ജൂലൈയിൽ എത്തും

എന്നാൽ 2020 CBR2500RR-ൽ ഹോണ്ട പുതുതായി രൂപകൽപ്പന ചെയ്‌ത എഞ്ചിനാകും ഇടംപിടിക്കുക. ഇതും ഒരു 249 സിസി എഞ്ചിൻ തന്നെയായിരിക്കും. എന്നാൽ ഈ മാറ്റം എഞ്ചിന്റെ മൊത്തം ഔട്ട്പുട്ട് 38 bhp-യിൽ നിന്ന് 41 bhp-യായി ഉയർത്താൻ സഹായിക്കും.

രൂപത്തിലും ഭാവത്തിലും കരുത്തിലും കേമനായി പുത്തൻ ഹോണ്ട CBR2500RR ജൂലൈയിൽ എത്തും

41 bhp കരുത്ത് ഉത്പാദിപ്പിക്കുന്നതിനാൽ 2020 ഹോണ്ട CBR2500RR വരാനിരിക്കുന്നതും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ കവസാക്കി ZX-25R മോഡലിന് ശക്തനായ എതിരാളിയായിരിക്കും. ഇരുചക്ര വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൈക്കാണ് 250 സിസി കവസാക്കി പതിപ്പ്.

രൂപത്തിലും ഭാവത്തിലും കരുത്തിലും കേമനായി പുത്തൻ ഹോണ്ട CBR2500RR ജൂലൈയിൽ എത്തും

മറ്റൊന്നുമല്ല അതിമനോഹരമായ ഇൻ-ലൈൻ 4-സിലിണ്ടർ ഹൈ-റിവൈവിംഗ് എഞ്ചിൻ തന്നെയാണ് അതിനു കാരണം. കവസാക്കി ZX-25R അടുത്ത മാസം ഇന്തോനേഷ്യയിൽ വിപണിയിലെത്തും.

രൂപത്തിലും ഭാവത്തിലും കരുത്തിലും കേമനായി പുത്തൻ ഹോണ്ട CBR2500RR ജൂലൈയിൽ എത്തും

കൂടുതൽ കരുത്ത് നൽകുന്നതിനു പുറമെ ഹോണ്ട CBR250RR-ന് ഒരു സ്ലിപ്പർ ക്ലച്ചും ഒരു ക്വിക്ക് ഷിഫ്റ്ററും ഓപ്ഷണലായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കീലെസ് ഇഗ്നിഷൻ അനുവദിക്കുന്ന സ്‌മാർട്ട് കീ സിസ്റ്റവും പുതിയ ക്വാർട്ടർ ലിറ്റർ ഹോണ്ടയിൽ ഉണ്ടാകും.

രൂപത്തിലും ഭാവത്തിലും കരുത്തിലും കേമനായി പുത്തൻ ഹോണ്ട CBR2500RR ജൂലൈയിൽ എത്തും

കീ ഫോബിലെ ‘ലോക്ക് ബട്ടൺ' അമർത്തിക്കൊണ്ട് ഉടമകൾക്ക് ബൈക്കിന്റെ ഹാൻഡിൽബാർ ലോക്കുചെയ്യാനും അൺലോക്കുചെയ്യാനും കഴിയും. പ്രീമിയം മോട്ടോർസൈക്കിളുകളായ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ ശ്രേണി, ബിഎംഡബ്ല്യു GS സീരീസ് എന്നിവയിലും സമാനമായ ഒരു സവിശേഷത കാണാൻ സാധിക്കും. കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കുന്ന പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിൽ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ.

രൂപത്തിലും ഭാവത്തിലും കരുത്തിലും കേമനായി പുത്തൻ ഹോണ്ട CBR2500RR ജൂലൈയിൽ എത്തും

പേൾ ഗ്ലെയർ വൈറ്റ്, മാറ്റ് ബ്ലാക്ക്, ഗ്രാൻഡ് പ്രിക്‌സ് റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലെങ്കിലും പുതിയ ഹോണ്ട CBR250 ലഭ്യമാകും. ആദ്യ രണ്ട് കളർ ഓപ്ഷനുകളുടെ പ്രതീക്ഷിക്കുന്ന വില 5.84 ലക്ഷം രൂപയാണ്. മൂന്നാമത്തെ ഓപ്ഷന് അല്പം കൂടുതൽ ചെലവേറിയതാകുമെന്നാണ് സൂചന.

രൂപത്തിലും ഭാവത്തിലും കരുത്തിലും കേമനായി പുത്തൻ ഹോണ്ട CBR2500RR ജൂലൈയിൽ എത്തും

ഈ മാസം ഇന്ത്യയിൽ ഹോണ്ട സിബിആർ 250 ആർ നിർത്തലാക്കിയിരുന്നു. എന്നാൽ പുത്തൻ അവതാരം ഇന്ത്യയിലേക്ക് എത്തുന്നതേടെ കൂടുതൽ ചെലവേറിയതാകുമെന്ന യാഥാർത്ഥ്യം അവിടെ നിലകൊള്ളുന്നു.

രൂപത്തിലും ഭാവത്തിലും കരുത്തിലും കേമനായി പുത്തൻ ഹോണ്ട CBR2500RR ജൂലൈയിൽ എത്തും

എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹോണ്ടയ്ക്ക് പുതുതായി വികസിപ്പിച്ചതും വിലകുറഞ്ഞതുമായ ഒരു ബൈക്ക് അവരുടെ ശ്രേണിയിൽ ഉണ്ടായിരിക്കുമെന്നണ് വിശ്വസിക്കുന്നത്. ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡ് ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് 500 സിസി മോട്ടോർസൈക്കിളുകൾ കൊണ്ടുവരാനും പദ്ധതിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
2020 Honda CBR250RR to debut in July. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X