മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഫോര്‍സ 300 മാക്‌സി സ്‌കൂട്ടറിന്റെ പുതിയ 2020 മോഡലിനെ അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി. രാജ്യത്ത് അടുത്തിടെ ശ്രദ്ധയാകർഷിച്ച വിഭാഗമാണ് മാക്‌സി സ്‌കൂട്ടറുകളുടേത്.

മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

കൂടാതെ അടുത്തിടെ ഫോര്‍സ 300 ‌മാക്‌സി സ്‌കൂട്ടറിന്റെ പരിമിതമായ നാല് യൂണിറ്റുകൾ കമ്പനി ആഭ്യന്തര വിപണിയിൽ എത്തിച്ചിരുന്നു. ഈ നാല് മോഡലുകളും കമ്പനി വിതരണം ചെയ്യുകയും ചെയ്‌തിരുന്നു.

മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

2021 ന്റെ തുടക്കത്തിൽ സ്‌കൂട്ടർ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ പതിപ്പിൽ ചുവന്ന-തുന്നിച്ചേർത്ത ലെതർ സീറ്റ്, റെഡ് റിം ടേപ്പ്, 45 ലിറ്റർ സംഭരണ ശേഷിയുള്ള ഗ്രേ ടോപ്പ് ബോക്‌സ് എന്നിവ ഉൾപ്പെടുന്നു.

മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

സ്‌കൂട്ടര്‍ ശ്രേണിയിലെ ഏറ്റവും വിലകൂടിയ മോഡലാണ് ഹോണ്ട ബിഗ് വിങ്ങിന്റെ ശ്രേണിയിലുള്ള ഫോര്‍സ 300. അതുപോലെ തന്നെ ആഭ്യന്തര വിപണി കണ്ടതില്‍വെച്ച് ഏറ്റവും കരുത്തേറിയതും ഒട്ടേറെ ഫീച്ചറുകൾ അടങ്ങിയതുമായ ആദ്യ സ്‌കൂട്ടർ കൂടിയാണിത്.

മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

മുകളിൽ സൂചിപ്പിച്ച മാറ്റങ്ങളൊഴിച്ചു നിർത്തിയാൽ ഫോർസ 300 മാക്‌സി സ്‌‍കൂട്ടർ അതേപടി തുടരുന്നു. ക്രമീകരിക്കാവുന്ന സ്‌ക്രീൻ, ഫുൾ എൽഇഡി ലൈറ്റിംഗ്, സ്മാർട്ട് കീ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വിൽപ്പനക്ക് എത്തിക്കുന്നത്.

മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

ഹോണ്ടയുടെ സെലക്‌ടബിൾ ടോർഖ് കൺട്രോൾ (HSTC) സവിശേഷതയുമായി വരുന്ന ആദ്യത്തെ ഹോണ്ട സ്കൂട്ടർ കൂടിയാണ് ഫോർസ 300. ഇത് മികച്ച, മിഡ്, ടോപ്പ് എൻഡ് പ്രകടനം വാഹനത്തിന് വാഗ്‌ദാനം ചെയ്യാൻ സഹായിക്കുന്നു.

മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

279 സിസി, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ, നാല് വാൽവ് എഞ്ചിനിൽ നിന്നാണ് മാക്‌സി സ്‌കൂട്ടർ കരുത്ത് ഉത്പാദിപ്പിക്കുന്നത്. ഇത് 7000 rpm-ൽ പരമാവധി 24.8 bhp ഉത്പാദിപ്പിക്കുന്നു.

മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

2142 മില്ലീമീറ്റർ നീളവും 754 മില്ലീമീറ്റർ വീതിയും 1510 മില്ലീമീറ്റർ നീളമുള്ള വീൽബേസും 1471 മില്ലീമീറ്റർ ഉയരവുമാണ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. സീറ്റ് ഉയരം 780 മില്ലിമീറ്ററാണ്, 182 കിലോഗ്രാം ഭാരമാണ് സ്‌കൂട്ടറിന്.

മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

മുൻവശത്ത് 33 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് ഫോർസ 300-ന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. കൂടാതെ മുന്നിൽ 15 ഇഞ്ച് ടയറും പിന്നിൽ 14 ഇഞ്ച് ടയറുമാണ് ഫോർസയിൽ നൽകിയിരിക്കുന്നത്.

മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

മുൻവശത്ത് 256 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്‌ക് ബ്രേക്കുമാണ് സ്‌കൂട്ടറിന്റെ ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത്. ഒരു ഇരട്ട-ചാനൽ എബി‌എസും സ്റ്റാൻഡേർഡായി ലഭ്യമാകും.

മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

2020 ഫോർസ 300-ന്റെ ലിമിറ്റഡ് എഡിഷൻ മോഡലും ഹോണ്ട പുറത്തിറക്കിയിട്ടുണ്ട്. ഈ പതിപ്പിൽ സവിശേഷമായ ഗ്രേ, ബ്ലാക്ക് പെയിന്റ് സ്‌കീം തെരഞ്ഞെടുക്കാൻ സാധിക്കും. പരിമിതമായ 100 യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ കമ്പനി വിൽപ്പനക്കെത്തിക്കുന്നത്.

മാറ്റങ്ങളോടെ പുത്തൻ ഫോര്‍സ 300 എത്തി, ഇന്ത്യയിലേക്ക് അടുത്ത വർഷം

ഹോണ്ട ഫോർസ 300 ഒരു ടൂറിംഗ് ഫ്രണ്ട്‌ലി ഓട്ടോമാറ്റിക് സ്‌കൂട്ടറെന്ന വിശേഷണത്തോടെയാണ് വിപണിയിൽ എത്തുന്നച്. ഇത് ഇതിനകം തന്നെ നിരവധി പ്രശസ്‌തമായ ആസിയാൻ വിപണിയിൽ വിൽപ്പനക്കെത്തുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ വാഹനം എന്ന് അവതരിപ്പിക്കുമെന്ന് ഹോണ്ട ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
2020 Honda Forza 300 Revealed India Launch In next year. Read in Malayalam
Story first published: Wednesday, March 18, 2020, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X