Just In
- 2 hrs ago
പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ശ്രേണി; സ്ട്രോം R3 ഇലക്ട്രിക് അവതരണത്തിനൊരുങ്ങുന്നു
- 3 hrs ago
സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്
- 5 hrs ago
ഹെക്ടറിന്റെ ഉത്പാദനം 50,000 യൂണിറ്റ് പിന്നിട്ടു; ആഘോഷത്തിന്റെ ഭാഗമായി വനിത ജീവനക്കാര്‍
- 5 hrs ago
2021 ഇവി ശ്രേണി അവതരിപ്പിച്ച് സൂപ്പർ സോകൊ
Don't Miss
- News
രാഹുലിനെ പ്രതിരോധിച്ച് തരൂരും ഉമ്മന്‍ ചാണ്ടിയും, കേരളത്തില്‍ വന്നത് ജയിക്കാന്‍, സിപിഎമ്മിന് മറുപടി!!
- Sports
IND vs ENG: ജയിക്കാനെടുത്തത് വെറും രണ്ടു ദിവസം! ഇന്ത്യയുടെ നേട്ടം രണ്ടാം തവണ
- Movies
ഇരവാദം തുടങ്ങി കഴിഞ്ഞു; മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ വേദനിച്ച് സജ്ന, കരുതി ഇരിക്കണമെന്ന് കിടിലം ഫിറോസും
- Finance
ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നവരുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യയും, വേതനം ഏറ്റവും കുറവും
- Lifestyle
പകരുന്ന ഈ ചര്‍മ്മ പ്രശ്നം ശ്രദ്ധിക്കുക
- Travel
നാടോടിക്കഥ പോലെ മനോഹരമായ കാഴ്ച!! തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു ലക്ഷം രൂപ വിലക്കിഴിവിൽ 2020 കവാസാക്കി W800 സ്ട്രീറ്റ് ക്രൂയിസർ
2020 W800 സ്ട്രീറ്റ് ക്രൂയിസറിനെ മുൻ മോഡലിനേക്കാൾ ഒരു ലക്ഷം വിലകുറവിൽ അവതരിപ്പിച്ചിരിക്കുകയാണ് കവാസാക്കി. ഇന്ത്യയിലെ നിർമ്മാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മോട്ടോർസൈക്കിലിന്റെ പുതുക്കിയ വില വിവരങ്ങൾ നിർമ്മാതാക്കൾ അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്.

2020 കവാസാക്കി W800 സ്ട്രീറ്റ് ഇപ്പോൾ 6.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വിപണിയിൽ എത്തുന്നത്. W800 സ്ട്രീറ്റ് കഴിഞ്ഞ വർഷം 7.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് കമ്പനി വിപണിയിലെത്തിച്ചത്. വിഭാഗത്തിലെ മറ്റ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അൽപ്പം ഉയർന്ന വിലയായിരുന്നു.

ഇതേ ശ്രേണിയിൽ പെടുന്ന ട്രയംഫ് സ്ട്രീറ്റ് ട്വിൻ 7.45 ലക്ഷം രൂപയ്ക്കാണ് എത്തുന്നത്. എന്നിരുന്നാലും നിലവിലെ വിലക്കുറവ് W800 മോഡലിന് വിപണിയിൽ കൂടുതൽ ഗുണം ചെയ്യും. മാത്രമല്ല ശ്രേണിയിൽ സ്ട്രീറ്റ് ട്വിന് മുകളിൽ ഒരു ആധിപത്യം നേടാനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും അനുവദിക്കും.
MOST READ: ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ ബിഎസ് VI മാനദണ്ഡങ്ങൾ പാലിക്കുന്ന പരിഷ്കരിച്ച എഞ്ചിന് പുറമേ കവാസാക്കി W800 സ്ട്രീറ്റ് 2020 പതിപ്പിൽ മറ്റെല്ലാം മാറ്റമില്ലാതെ തുടരുന്നു. ഐതിഹാസിക മോഡലായ 650 സിസി കവാസാക്കി W1 -നെ ആസ്പദമാക്കിയ സ്റ്റൈലിംഗാണ് W800 വരുന്നത്. പഴമയുടേയും ആധുകതയുടേയും ഒരു മിശ്രിതമാണ് വാഹനം.

വൃത്താകൃതിയിലുള്ള ഒരു എൽഇഡി ഹെഡ്‌ലാമ്പ്, ടിയർ ഡ്രോപ്പ് ഫ്യൂവൽ ടാങ്ക്, സ്‌പോക്ക്ഡ് വീലുകൾ, വൈഡ് ഹാൻഡിൽബാർ, സെന്റർ-സെറ്റ് ഫുട് പെഗ്ഗുകൾ എന്നിവയുമായാണ് ബൈക്ക് എത്തുന്നത്.
MOST READ: പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

ഇരട്ട-പോഡ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിനൊപ്പം, മുൻ ഫോർക്കുകളിൽ ഫോർക്ക് ഗെയ്‌റ്ററുകൾ എന്നിവയുൾപ്പടെ റെട്രോ തീം പരിപാലിക്കാൻ മതിയായ ക്രോം ഘടകങ്ങളും വാഹനത്തിലുണ്ട്. W800 മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക് / മെറ്റാലിക് മാറ്റ് ഗ്രാഫൈറ്റ് ഗ്രേ എന്ന ഒരൊറ്റ നിറത്തിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

റിട്രോ 773 സിസി വെർട്ടിക്കൾ ട്വിൻ സിലിണ്ടർ, ബെവൽ ഡ്രൈവ്, എയർ കൂൾഡ് ഫ്യുവൽ-ഇഞ്ചക്ടഡ് എഞ്ചിനാണ് 2020 കവാസാക്കി W800 -ന്റെ ഹൃദയം. ഈ എഞ്ചിൻ 4800 rpm -ൽ 62.9 Nm torque ഉത്പാദിപ്പിക്കുന്നു.
MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

മോട്ടോർസൈക്കിളിന് ഒരു അസിസ്റ്റും സ്ലിപ്പർ ക്ലച്ച് ക്രമീകരിക്കാവുന്ന ലിവറുകളും ലഭിക്കും. ഒരു ആധുനിക ഇരട്ട-ക്രാഡിൽ ഫ്രെയിമാണ് ബൈക്കിന്റെ അടിസ്ഥാനം.

മുന്നിൽ 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. ബൈക്കിന് മുൻവശത്ത് 320 mm സിംഗിൾ ഡിസ്കും 270 mm സിംഗിൾ ഡിസ്കും ഡ്യുവൽ ചാനൽ ABS ഉം വാഹനത്തിൽ വരുന്നു.
MOST READ: ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

W800 സ്ട്രീറ്റിന്റെ വില കുറയ്ക്കാൻ കവാസാകിയെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇപ്പോൾ വ്യക്തമല്ല. 2019 -ൽ ലോഞ്ച് ചെയ്ത ബൈക്ക് സെമി-നോക്ക്ഡ് ഡൗൺ (SKD) കിറ്റായി ഇന്ത്യയിലെത്തിയിരുന്നത്.