മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

ഇന്ത്യൻ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരമാണ് കെടിഎം 250 ഡ്യൂക്ക്. ഇപ്പോൾ അടുത്തിടെ പരിഷ്ക്കരിച്ച 2020 മോഡലിനായുള്ള ഡെലിവറിയും കമ്പനി ആരംഭിച്ചു.

മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

കമ്പനി ഡീലർഷിപ്പുകളിലും ഓൺലൈൻ പോർട്ടൽ വഴിയുമാണ് 250 ഡ്യൂക്കിന്റെ ബുക്കിംഗ് കെടിഎം സ്വീകരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ ഏകദേശം 4000 രൂപയോളം വില കൂടിയ പുതിയ ഡ്യൂക്ക് 250 മോഡലിന് പൂർണ എൽഇഡി ഹെഡ്‌ലാമ്പ്, സൂപ്പർമോട്ടോ മോഡ്, ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ എന്നിവ ലഭിക്കുന്നു.

മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

390 ഡ്യൂക്കിൽ നിന്ന് കടമെടുത്തതാണ് ഈ ഒരു പൂർണ എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റും ‘സൂപ്പർമോട്ടോ' മോഡും എന്നത് ശ്രദ്ധേയമാണ്. 2020 കെടിഎം 250 ഡ്യൂക്കിൽ അതേ 248 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: R18 ക്രൂയിസർ വിപണിയിലേക്ക്, ഔദ്യോഗിക അരങ്ങേറ്റം സെപ്റ്റംബറിൽ

മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

മുൻവശത്ത് 320 mm, പിൻവശത്ത് 230 mm ഡിസ്ക് ബ്രേക്കുകളാണ് കെടിഎം വാഗ്‌ദാനം ചെയ്യുന്നത്. ഡ്യുവൽ ചാനൽ എബിഎസും സുരക്ഷക്കായി ഡ്യൂക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സൂപ്പർമോട്ടോ മോഡ് എബിഎസ് ഓഫ് ചെയ്യാൻ സഹായിക്കുന്നു.

മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

മുൻവശത്തെ 43 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ 10 സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്കും വഴിയാണ് സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ കെടിഎം ഡ്യൂക്ക് 250 ന്റെ ഭാരം 169 കിലോഗ്രാം ആണ്. 13.5 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് മോട്ടോർസൈക്കിളിൽ കെടിഎം ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ‌ക്കൊപ്പം ഹാലോജൻ‌ ലാമ്പ് ലഭിച്ച മുൻ‌ മോഡലിൽ‌ നിന്നും പൂർ‌ണ എൽ‌ഇഡി ഹെഡ്‌ലാമ്പാണ് സ്റ്റൈലിംഗിലെ പ്രധാന മാറ്റം. കെ‌ടി‌എം 390 ഡ്യൂക്കിൽ കാണുന്നതിനു സമാനമാണ് പുതിയ എൽ‌ഇഡി ഹെഡ്‌ലാമ്പുകളുടെ രൂപകൽപ്പന. ഇതിന് ഡാർക്ക് ഗാൽവാനോ, സിൽവർ മെറ്റാലിക് എന്നിവയുടെ രണ്ട് പുതിയ പെയിന്റ് സ്കീമുകളും ലഭിക്കുന്നു.

മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

ഏറെ നാളായുള്ള ഉപഭോക്താക്കളുടെ ഒരു ആവശ്യമായിരുന്നു ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന മാറ്റം. എന്നിരുന്നാലും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പഴയ എൽസിഡി യൂണിറ്റായി തുടരുന്നു. ടിഎഫ്ടി കളർ ഡാഷ് ഉപയോഗിച്ച് അതിന്റെ വലിയ മോഡലുകളെ കൂടുതൽ പ്രീമിയമാക്കാനാണ് ഓസ്ട്രിയൻ ബ്രാൻഡ് ഇത് ഉപയോഗിക്കുന്നത്.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

രാജ്യത്തെ ക്വാർട്ടർ ലിറ്റർ വിഭാഗത്തിൽ കെടിഎം ഡ്യൂക്ക് 250 വളരെയധികം പ്രാധാന്യം അർഹിക്കുന്ന മോഡലാണ്. 365 നഗരങ്ങളിലായി 460 സ്റ്റോറുകളിലുടനീളം ഇത് വിൽപ്പനയ്‌ക്കെത്തുന്നു. ബജാജ് 250 സുസുക്കി ജിക്‌സർ 250, യമഹ FZ25 എന്നിവയാണ് ഇതിന്റെ പ്രധാന എതിരാളികൾ.

മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

അടുത്ത കാലത്തായി ഇന്ത്യയിലെ 250 സിസി സെഗ്മെന്റ് മത്സരാധിഷ്ഠിതമായെങ്കിലും 250 ഡ്യൂക്ക് അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ മോഡലായി പേരെടുത്തു കഴിഞ്ഞു. അടുത്തിടെ ഇന്ത്യയിൽ എത്തിയ ഹസ്‌ഖ്‌വർണ 250 മോഡലുകളും ബജാജ് ഡൊമിനാർ 250 യും കെടിഎമ്മിന്റെ ഇതേ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
2020 KTM Duke 250 Deliveries Started In India. Read in Malayalam
Story first published: Thursday, August 13, 2020, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X