പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2020 സുസുക്കി സ്വിഷ് 125, ഒപ്പം നിരധി ഫീച്ചറുകളും

2020 സ്വിഷ് 125 തായ്‌വാനിൽ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. 125 സിസി ഓട്ടോമാറ്റിക് സ്കൂട്ടറിന് ആകർഷകമായ കളർ ഓപ്ഷനുകളും ഒരു കൂട്ടം പുതിയ സവിശേഷതകളുമാണ് പുതിയ നവീകരണത്തിൽ ലഭിക്കുന്നത്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2020 സുസുക്കി സ്വിഷ് 125, ഒപ്പം നിരധി ഫീച്ചറുകളും

കാര്യങ്ങൾ അൽപ്പം പുതുക്കുന്നതിന് 2020 സുസുക്കി സ്വിഷ് 125 മോഡലിന് കുറച്ച് പുതിയ കളർ ഓപ്ഷനുകൾ നൽകി. മുമ്പത്തെ മോഡലിൽ നിന്നുള്ള ബ്ലൂ, ബ്ലാക്ക് കളർ കോമ്പിനേഷനുകൾക്കൊപ്പം സ്റ്റൈലിഷ് സ്കൂട്ടർ ഇപ്പോൾ ബ്ലൂ / സിൽവർ, ബ്ലൂ അലോയ് വീലുകൾ, ഓഫ്-വൈറ്റ് ബ്ലാക്ക് അലോയ് വീലുകൾ, റെഡ് / ബ്ലാക്ക് റെഡ് അലോയ് വീൽ കളർ എന്നിവയിൽ ലഭ്യമാണ്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2020 സുസുക്കി സ്വിഷ് 125, ഒപ്പം നിരധി ഫീച്ചറുകളും

സ്കൂട്ടറിന്റെ മൊത്തത്തിലുള്ള സ്പോർട്ടി വിഷ്വൽ ആകർഷണം വർധിപ്പിക്കുന്ന ഈ പുതിയ കളർ ഓപ്ഷനുകളിൽ സുസുക്കി ഗ്രാഫിക്സും കൂട്ടി ചേർത്തത് സ്വാഗതാർഹമാണ്.

MOST READ: റെട്രോ ക്ലാസിക് ലുക്കുമായി അപ്രീലിയ പഗാനി 150 വിപണിയിൽ

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2020 സുസുക്കി സ്വിഷ് 125, ഒപ്പം നിരധി ഫീച്ചറുകളും

2020 ലെ സുസുക്കി സ്വിഷ് 125 ഡ്യുവൽ ത്രോട്ടിൽ കേബിളുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, ഇത് ത്രോട്ടിൽ പ്രതികരണം മെച്ചപ്പെടുത്തുക മാത്രമല്ല മൊത്തത്തിലുള്ള സവാരി അനുഭവം ഉയർത്തുകയും ചെയ്യുന്നു. കമ്പനിയുടെ സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റവും സ്കൂട്ടറിലുണ്ട്. അത് ഒരു ബട്ടണിൽ അമർത്തുന്നതു വഴി കൂടുതൽ പെർഫോമെൻസ് നൽകാൻ സഹായിക്കുന്നു.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2020 സുസുക്കി സ്വിഷ് 125, ഒപ്പം നിരധി ഫീച്ചറുകളും

ഓറഞ്ച് ബാക്ക് ലൈറ്റിംഗുള്ള പൂർണ ഡിജിറ്റൽ ഉപകരണ ക്ലസ്റ്ററാണ് 2020 സുസുക്കി സ്വിഷ് 125. സ്പീഡ്, മൈലേജ്, ഫ്യുവൽ ഗേജ്, ക്ലോക്ക്, എഞ്ചിൻ ഓയിൽ മാറ്റ ഓർമ്മപ്പെടുത്തൽ എന്നിവയും അതിലേറെ വിവരങ്ങളും ഇത് പ്രദർശിപ്പിക്കുന്നു.

MOST READ: സുസുക്കി GSX-S300 ചൈനീസ് വിപണിയിൽ പുറത്തിറക്കി

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2020 സുസുക്കി സ്വിഷ് 125, ഒപ്പം നിരധി ഫീച്ചറുകളും

സ്വിഷ് 125 ന്റെ ബ്ലാക്ക്ഔട്ട് എക്‌സ്‌ഹോസ്റ്റിന് 3D ഡിസൈൻ ലഭിക്കുന്നു. ഇത് സ്കൂട്ടറിനെ തികച്ചും സ്പോർട്ടിയായി കാണപ്പെടാൻ സഹായിക്കുന്നു. ലൈറ്റിംഗിന്റെ കാര്യത്തിൽ ഹെഡ്‌ലാമ്പും ടെയിൽ ലാമ്പും എൽഇഡികളാണ്. ഫ്രണ്ട് പോക്കറ്റിൽ യുഎസ്ബി സോക്കറ്റും സുസുക്കി നൽകിയിട്ടുണ്ട്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2020 സുസുക്കി സ്വിഷ് 125, ഒപ്പം നിരധി ഫീച്ചറുകളും

ആന്റി-സ്‌കിഡ് ഫ്ലോർബോർഡ്, വലിയ അണ്ടർ സീറ്റ് സംഭരണം, സ്‌പോർട്ടി പില്യൺ ഗ്രാബ് റെയിൽ, റാം എയർ ഇൻറ്റേക്ക്, ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ എന്നിവയാണ് 2020 സുസുക്കി സ്വിഷ് 125-ന്റെ മറ്റ് സവിശേഷതകൾ.

MOST READ: ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തേക്ക് സ്പാനിഷ് ബ്രാൻഡായ സിയെറ്റും, അവതരിപ്പിച്ചത് രണ്ട് മോഡലുകൾ

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2020 സുസുക്കി സ്വിഷ് 125, ഒപ്പം നിരധി ഫീച്ചറുകളും

124 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് 2020 സുസുക്കി സ്വിഷ് 125 മോഡലിന് കരുത്തേകുന്നത്. ഈ യൂണിറ്റ് 7000 rpm-ൽ പരമാവധി 9.4 bhp പവറും 6000 rpm-ൽ 10 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2020 സുസുക്കി സ്വിഷ് 125, ഒപ്പം നിരധി ഫീച്ചറുകളും

ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്ന ജാപ്പനീസ് ബ്രാൻഡിന്റെ സുസുക്കി ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യയും എഞ്ചിന്റെ ഭാഗമാകുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ച സ്വിഷിനെ വീണ്ടും അവതരിപ്പിക്കാൻ സുസുക്കിക്ക് പദ്ധതികളൊന്നുമില്ല.

Most Read Articles

Malayalam
English summary
2020 Suzuki Swish 125 Launched In Taiwan. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X