അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

ഇന്ത്യൻ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുതിയ ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ്. ആഭ്യന്തര വിപണിയിൽ ഉണ്ടായിരുന്ന ടൈഗർ 800 XR ശ്രേണിയുടെ പിൻഗാമിയായാണ് പുതിയ 900 പതിപ്പിന്റെ അരങ്ങേറ്റം.

അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

13.70 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെയാണ് പുതിയ ട്രയംഫ് ടൈഗർ 900 ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ജിടി, റാലി (ഓഫ്-റോഡ്), ഉയർന്ന വകഭേദമായ റാലി പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ അഡ്വഞ്ചർ ടൂറർ തെരഞ്ഞെടുക്കാൻ സാധിക്കും.

അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

ഉയർന്ന മോഡലായ ട്രയംഫ് ടൈഗർ 900 റാലി പ്രോയുടെ വില 15.50 ലക്ഷം രൂപയും മിഡ് വേരിയന്റായ റാലി മോഡലിന് 14.35 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ ടൈഗർ 900 പതിപ്പിനായുള്ള ബുക്കിംഗ് ഏതാനും ആഴ്ചകൾക്ക് മുമ്പു തന്നെ ആരംഭിച്ചിരുന്നു.

MOST READ: 500 സിസി വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കെടിഎം

അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

കമ്പനിയുടെ എല്ലാ ഡീലർഷിപ്പുകളിലുടനീളവും ഓൺലൈനായും 50,000 രൂപ ടോക്കൺ തുക നൽകി പുതിയ ടൈഗർ 900 ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം. അഡ്വഞ്ചർ മോട്ടോർസൈക്കിളിനായുള്ള ഡെലിവറി ട്രയംഫ് ഉടൻ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

ട്രയംഫ് ടൈഗർ 900 പൂർണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്. പുത്തൻ രൂപകൽപ്പന കാരണം 2020 ടൈഗർ 900 ഇപ്പോൾ മുൻഗാമിയേക്കാൾ ചെറുതും ആക്രമണാത്മകവുമായി കാണപ്പെടുന്നു. മുൻവശത്ത് എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ഒരു പുതിയ സെറ്റ് എൽ‌ഇഡി ഹെഡ്‌ലാമ്പ് ഇടംപിടിച്ചിരിക്കുന്നു. ബ്ലൂടൂത്ത് വഴി ഒരു സ്മാർട്ട്‌ഫോണിലേക്ക് കണക്റ്റുചെയ്യാനാകുന്ന പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പ്രീമിയം മോഡലിന്റെ പ്രധാന ആകർഷണമാണ്.

MOST READ: സൂപ്പർലെഗെര V4 -ന്റെ ഉത്പാദനം ആരംഭിച്ച് ഡ്യുക്കാട്ടി

അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

കോളുകൾക്ക് മറുപടി നൽകാനും സന്ദേശങ്ങൾ വായിക്കാനും നാവിഗേഷൻ ഉപയോഗിക്കാനും ടിഎഫ്ടി ഡിസ്പ്ലേ റൈഡറിനെ അനുവദിക്കുന്നു. മോട്ടോർസൈക്കിളിന് ഒരു GoPro ആക്ഷൻ ക്യാമറയുമായി കണക്റ്റുചെയ്യാനാകുമെന്നതും ശ്രദ്ധേയമാണ്. ഇത് ഇടത് വശത്തെ ഹാൻഡിൽബാറിലെ സ്വിച്ചുകൾ ഉപയോഗിച്ച് കൂടുതൽ പ്രവർത്തനക്ഷമമാക്കാൻ കഴിയും.

അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

റൈഡ്-ബൈ-വയർ, സ്വിച്ചബിൾ എബി‌എസ്, കോർണറിംഗ് എ‌ബി‌എസ്, ട്രാക്ഷൻ കൺ‌ട്രോൾ, 6-സ്പീഡ് IMU, റോഡ്, റെയിൻ, സ്പോർട്ട്, ഓഫ്-റോഡ്, ഓഫ്-റോഡ് പ്രോ, റൈഡർ എന്നിങ്ങനെ ആറ് വ്യത്യസ്ത റൈഡിംഗ് മോഡുകൾ പുതിയ ട്രയംഫ് ടൈഗർ 900-ൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ട്രെക്കർ GT; ആദ്യ ഇലക്ട്രിക് സൈക്കിൾ അവതരിപ്പിച്ച് ട്രയംഫ്

അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

ത്രീ-സിലിണ്ടർ എഞ്ചിനിൽ നിന്ന് ഉയർന്ന ശേഷിയുള്ള പുതിയ എഞ്ചിനുമായാണ് ട്രയംഫ് ടൈഗർ 900 ഇപ്പോൾ എത്തുന്നത്. 888 സിസി ത്രീ സിലിണ്ടർ യൂണിറ്റ് പുതിയ ഭാരം കുറഞ്ഞ ഘടകങ്ങളും ഉപയോഗപ്പെടുത്തുന്നു. ഇത് എഞ്ചിന്റെ മൊത്തം ഭാരം 2.5 കിലോഗ്രാമോളം കുറയ്ക്കുന്നു. ട്രയംഫ് ഫയറിംഗ് ഓർഡറിനെ 1-2-3 ൽ നിന്ന് 1-3-2 ആക്കി മാറ്റിയിട്ടുമുണ്ട്.

അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

ഇത് എക്‌സ്‌ഹോസ്റ്റ് നോട്ട് മാറ്റാൻ കമ്പനിയെ സഹായിച്ചു. എന്നിരുന്നാലും ഫയറിംഗ് ക്രമത്തിലെ മാറ്റം എക്‌സ്‌ഹോസ്റ്റിന് മാത്രമല്ല റെവ് റേഞ്ചിലുടനീളം മികച്ച ടോർഖും വാഗ്ദാനം ചെയ്യുന്നു. 888 സിസി ത്രീ സിലിണ്ടർ യൂണിറ്റ് 8,750 rpm-ൽ 94 bhp കരുത്തും 7,250 rpm-ൽ 87 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

മുൻവശത്ത് മാർസോച്ചി 45 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോ ഷോക്കുമാണ് ബേസ് മോഡൽ ട്രയംഫ് ടൈഗർ 900-ൽ നൽകിയിരിക്കുന്നത്. അതേസമയം റാലി, റാലി പ്രോ മോഡലുകളിൽ ഷോവയിൽ നിന്നുള്ള 45 mm അപ്സൈഡ് ഡൗൺ ഫോർക്കുകളാണ് അവതരിപ്പിക്കുന്നത്.

അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

ടൈഗർ 900 GT 170 mm റിയർ-വീൽ ട്രാവൽ വാഗ്ദാനം ചെയ്യുമ്പോൾ, ടൈഗർ 900 റാലി, റാലി പ്രോ എന്നിവ 250 mm സസ്പെൻഷൻ ട്രാവലാണ് വാഗ്‌ദാനം ചെയ്യുന്നത്. മേൽപ്പറഞ്ഞ എല്ലാ സവിശേഷതകളും ഉപകരണങ്ങളും കൂടാതെ ട്രയംഫ് മോട്ടോർസൈക്കിൾസ് പുത്തൻ ടൈഗറിൽ 65 ആക്സസറികളും കിറ്റുകളും നൽകുന്നുണ്ട്.

Most Read Articles

Malayalam
English summary
2020 Triumph Tiger 900 Launched In India. Read in Malayalam
Story first published: Friday, June 19, 2020, 14:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X