ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

ഇന്ത്യന്‍ വിപണിയില്‍ കുറച്ച് ക്രൂയിസര്‍ ബൈക്കുകള്‍ മാത്രമാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ യഹമ വില്‍പ്പനക്കെത്തിച്ചിട്ടുള്ളത്. എന്നാല്‍ ആഗോള വിപണിയില്‍ ധാരാളം മോഡലുകളെ നിര്‍മ്മാതാക്കള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

ഇപ്പോഴിതാ 2020 ബോള്‍ട്ടിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. മാതൃരാജ്യമായ ജപ്പാനിലും മറ്റ് ആഗേള വിപണികളിലുമാകും ബൈക്ക് വില്‍പ്പനയ്ക്ക് എത്തുക. 2020 ജൂണ്‍ മാസത്തോടെ ബൈക്ക് വില്‍പ്പനയ്ക്ക് എത്തും.

ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

റിപ്പോര്‍ട്ട് അനുസരിച്ച്, ബോള്‍ട്ട്, ബോള്‍ട്ട് R എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്. ബോള്‍ട്ടിന് 9,79,000 യെന്‍ (ഏകദേശം 6.95 ലക്ഷം രൂപ), ബോള്‍ട്ട് R -ന് 10,25,200 യെന്‍ (ഏകദേശം 7.28 ലക്ഷം രൂപ) എന്നിങ്ങനെയാണ് വില.

MOST READ: 800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

എന്തായാലും ബോള്‍ട്ട് ഇന്ത്യയിലെത്താനുള്ള സാദ്ധ്യത വളരെ കുറവാണ്. അതേസമയം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ക്രൂയിസര്‍ ബൈക്കുകളുടെ ജനപ്രീതി കണ്ടറിഞ്ഞ് യമഹ ബോള്‍ട്ടിനെയും ഇന്ത്യയില്‍ എത്തിച്ചേക്കുമെന്നും സൂചനയുണ്ട്.

ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

റെട്രോ-ബോബര്‍ ഡിസൈനാണ് യമഹ ബോള്‍ട്ടിന്റെ പ്രധാന ആകര്‍ഷണം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, മഴത്തുള്ളിയുടെ ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, സ്‌പോക്ക് വീലുകള്‍, ഉയരം കൂടിയ ഹാന്‍ഡിലില്‍ ബാര്‍, മുന്‍പോട്ട് കയറി നില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റ് തുടങ്ങിയവയാണ് ബൈക്കിന്റെ സവിശേഷതകള്‍.

MOST READ: സോനെറ്റിന്റെ 70,000 യൂണിറ്റുകള്‍ ആദ്യ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി കിയ

ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

എല്‍ഇഡി ടെയില്‍ ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റീല്‍ ഫെന്‍ഡറുകള്‍, സ്പ്ലിറ്റ് സ്‌റ്റൈല്‍ സീറ്റുകള്‍ എന്നിവയാണ് ബോള്‍ട്ടിലെ മറ്റുള്ള ഫീച്ചറുകള്‍. ഹെഡ്‌ലാമ്പിനകത്ത് തന്നെ പൊസിഷന്‍ ലാമ്പും ഇടംപിടിച്ചിട്ടുണ്ട്. 13 ലിറ്ററാണ് ബൈക്കിന്റെ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

നീല, കറുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. 942 സിസി, V-ട്വിന്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: വരവിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര സ്‌കോര്‍പിയോ; ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

ഈ എഞ്ചിന്‍ 5,500 rpm -ല്‍ 53.6 bhp കരുത്തും 3,000 rpm -ല്‍ 80 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. സുഖകരമായ യാത്രയ്ക്കായി മുന്നില്‍ 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്കുകളും ഇടംപിടിച്ചിട്ടുണ്ട്.

ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

സുരക്ഷയ്ക്കായി ഇരുവശങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. കമ്പനി നിരയില്‍ നിന്നുള്ള ഒഫ് റോഡ് മോഡലായ WR 155R ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

MOST READ: ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ ഈ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. അടുത്തിടെ ബൈക്കിന്റെ വില്‍പ്പനയും കമ്പനി ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്കും ബൈക്കിനെ എത്തിക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
2020 Yamaha Bolt Cruiser revealed. Read in Malayalam.
Story first published: Saturday, April 25, 2020, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X