പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

യമഹ ഇന്ത്യ തങ്ങളുടെ ജനപ്രിയ ക്വാർട്ടർ ലിറ്റർ മോഡലായ FZ25-ന്റെ പരിഷ്ക്കരിച്ച പതിപ്പ് ആഭ്യന്തര വിപണിയിൽ ഉടൻ പുറത്തിറക്കും. രണ്ട് വകഭേദങ്ങളിലായി എത്തുന്ന ബൈക്കിന്റെ കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടു.

പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

സ്റ്റാൻഡേർഡ് FZ25-ൽ നിന്ന് തിരിച്ചറിയാൻ കൂടുതൽ സവിശേഷതകൾ ഉള്ള FZS25 ആണ് കൂടുതൽ ശ്രദ്ധേയം. ഇന്ത്യയിലെ ക്വാർട്ടർ ലിറ്റർ വിഭാഗത്തിൽ വർധിച്ചുവരുന്ന മത്സരം നേരിടാനായും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി യമഹ ആവുന്നതെല്ലാം ബൈക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

ജാപ്പനീസ് ബ്രാൻഡ് ബി‌എസ്‌-VI കംപ്ലയിന്റ് FZ25 ന്റെ അനുപാതം അതേപടി നിലനിർത്തി തന്നെയാണ് വിപണിയിലേക്ക് എത്തിക്കുന്നത്. രണ്ട് മോട്ടോർ സൈക്കിളുകളുടെയും വില യമഹ ഉടൻ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

ബി‌എസ്‌-VI MT15 മോഡലിൽ അവതരിപ്പിച്ച വൈറ്റ് വെർ‌മില്യൺ, പാറ്റീന ഗ്രീൻ, ഡാർക്ക് മാറ്റ് ബ്ലൂ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത കളർ ഓപ്ഷനുകളിൽ 2020 യമഹ FZS25 തെരഞ്ഞെടുക്കാൻ സാധിക്കും.

പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

പാറ്റീന ഗ്രീൻ, ഡാർക്ക് മാറ്റ് ബ്ലൂ ഷേഡുകളിൽ ഗോൾഡൻ കളറുള്ള വീലുകൾ ഉൾപ്പെടുത്തിയിരിക്കുന്നതും ബൈക്കിനെ ആകർഷകമാക്കുന്നു. ഇന്ധന ടാങ്ക് ശേഷി, സീറ്റ് ഉയരം, ടയർ വലിപ്പം എന്നിവ നിലിവിലുള്ള മോഡലിന് സമാനമാണ്. ഇത് ഇന്ത്യൻ വിപണിയിൽ മാന്യമായ വിജയമാണ് നേടിക്കൊടുത്തത്.

MOST READ: മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

യമഹയിൽ നിന്നുള്ള ചില മോട്ടോർ സൈക്കിളുകൾക്കൊപ്പം ഫേസർ 25 നിർത്തലാക്കിയപ്പോൾ FZ25 അതിന്റെ ജനപ്രീതി കാരണം മുമ്പോട്ടു കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. 2020 യമഹ FZ25, FZS25 എന്നിവയിൽ ബൈ-ഫങ്ഷണൽ എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും സ്റ്റാൻഡേർഡായി ലഭ്യമാകും.

പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

എന്നാൽ FZS25 ന് ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളായ ഉയരം കൂടിയ വിൻഡ്‌ഷീൽഡ്, നക്കിൾ ഗാർഡുകൾ എന്നിവ ലഭിക്കും. ആദ്യത്തേത് മോട്ടോർസൈക്കിളിന്റെ മികച്ച എയറോഡൈനാമിക്‌സിനെ സഹായിക്കും. കാരണം ഇത് ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന കാറ്റിന്റെ ബുദ്ധിമുട്ടുകളെ തടയാൻ സഹായിക്കും. ബ്രഷ് ഗാർഡുകൾ പ്രധാനമായും തണുത്ത സാഹചര്യങ്ങളിലും അപകടങ്ങളിലും കൈകളെ സംരക്ഷിക്കുന്നു.

MOST READ: ബിഎസ് VI വി-സ്ട്രോം 650 XT ടീസര്‍ പുറത്തുവിട്ട് സുസുക്കി

പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

പ്രകടനത്തെ സംബന്ധിച്ചിടത്തോളം അതേ 249 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നതെങ്കിലും ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. എന്നാൽ പവർ കണക്കുകളിൽ വ്യത്യാസം ഒന്നും തന്നെ ഉണ്ടാകില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

2020 യമഹ FZ25, FZS25 എന്നിവ പരമാവധി 20.8 bhp കരുത്തും 20.1 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്‌പീഡാണ് ഗിയർബോക്‌സ്. ഇരട്ട ചാനൽ എബിഎസ് സംവിധാനം യമഹ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യും. നിലിവിലെ മോഡലിനേക്കാൾ ഉയർന്ന വില നവീകരിച്ചെത്തുന്ന പതിപ്പിന് നൽകേണ്ടി വരും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
2020 Yamaha FZ25 And FZS 25 Details Revealed. Read in Malayalam
Story first published: Tuesday, April 21, 2020, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X