പുതിയ അവതാരത്തിൽ പിറവിയെടുക്കാൻ ബെനലി TNT 600i, പേറ്റന്റ് ചിത്രങ്ങൾ കാണാം

ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ബെനലി തങ്ങളുടെ നിരയിലെ സ്പോർട്‌സ് ബൈക്കായ TNT 600i-യെ അടിമുടി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. പുതിയ ബൈക്കിന്റെ ഡിസൈൻ സൂചനകൾ നൽകുന്ന പേറ്റന്റ് ചിത്രങ്ങൾ ഇപ്പോൾ പുറത്തുന്നിട്ടുണ്ട്.

പുതിയ അവതാരത്തിൽ പിറവിയെടുക്കാൻ ബെനലി TNT 600i, പേറ്റന്റ് ചിത്രങ്ങൾ കാണാം

നിലവിലുള്ള മോഡലിൽ നിന്നും തികച്ചും വ്യത്യസ്‌തവും ആധുനികവുമാണെന്ന സൂചനയാണ് ചിത്രങ്ങൾ നൽകുന്നത്. നിലവിലെ മോഡലിനെ അപേക്ഷിച്ച് നോക്കുമ്പോൾ പുതുക്കിയ മുൻവശവും 3-ലൈറ്റ് സജ്ജീകരണം ഉൾക്കൊള്ളുന്ന പുതിയ ഹെഡ്‌ലാമ്പും മോട്ടോർസൈക്കിളിൽ ഇടംപിടിക്കുന്നു. വശങ്ങളിലുള്ള രണ്ട് പ്രൊജക്ടർ ലൈറ്റുകൾ ഹൈ-ലോ ബീമുകൾക്കായി നൽകിയിരിക്കുന്നതാകാം.

പുതിയ അവതാരത്തിൽ പിറവിയെടുക്കാൻ ബെനലി TNT 600i, പേറ്റന്റ് ചിത്രങ്ങൾ കാണാം

പുതിയ ഹെഡ്‌ലൈറ്റ് സജ്ജീകരണത്തിന് നൽകിയിരിക്കുന്ന ആക്രമണാത്മക രൂപകൽപ്പന ബൈക്കിന് ഒരു സ്പോർട്ടിയർ ലുക്കാണ് സമ്മാനിക്കുന്നത്. ഇത് വശങ്ങളിൽ നിന്ന് പോലും മോട്ടോർസൈക്കിളിന്റെ വിഷ്വൽ ആകർഷണം വർധിപ്പിക്കുന്നു. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബെനലി വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

പുതിയ അവതാരത്തിൽ പിറവിയെടുക്കാൻ ബെനലി TNT 600i, പേറ്റന്റ് ചിത്രങ്ങൾ കാണാം

ഫ്യുവൽ ടാങ്കിന്റെ ഡിസൈനിലും കമ്പനി മാറ്റംവരുത്തിയിട്ടുണ്ട്. അവ ഇപ്പോൾ വളരെയധികം സ്പോർട്ടിയറും ഷാർപ്പുമായി കാണപ്പെടുന്നു. പുതിയ TNT 600i-യുടെ ടെയിൽ വിഭാഗവും പരിഷ്ക്കരണത്തിന് വിധേയമായിട്ടുണ്ട്. കൂടുതൽ ചെറുതാക്കിയ പിൻവശത്ത് ഒരു കൗൾ ഇടിപിടിക്കുന്നു. അതോടൊപ്പം ഒരു സിംഗിൾ പീസ് സീറ്റുമാണ് ബൈക്കിൽ ലഭ്യമാകുന്നത്.

പുതിയ അവതാരത്തിൽ പിറവിയെടുക്കാൻ ബെനലി TNT 600i, പേറ്റന്റ് ചിത്രങ്ങൾ കാണാം

പുതിയ TNT 600i മോഡലിൽ പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനമുണ്ട്. MY2020 മോഡലിൽ നിന്ന് വ്യത്യസ്തമായി പില്യൺ സീറ്റിനടിയിൽ ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നു. ഈ പുതിയ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണത്തിലൂടെ TNT 600i മികച്ച എക്‌സ്‌ഹോസ്റ്റ് നോട്ട് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: യുഎസിൽ മോട്ടോർസൈക്കിളുകളുടെ ഹോം ഡെലിവറികൾ ആരംഭിച്ച് ഇന്ത്യൻ

പുതിയ അവതാരത്തിൽ പിറവിയെടുക്കാൻ ബെനലി TNT 600i, പേറ്റന്റ് ചിത്രങ്ങൾ കാണാം

പിന്നിൽ നിന്ന് മോട്ടർസൈക്കിളിനെ സ്‌പോർട്ടിയർ ആക്കുന്നതിന് ബെനലി ഒരു പുതിയ റിയർ ടയർ ഹഗ്ഗർ ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ നമ്പർ പ്ലേറ്റ് ഹോൾഡറും ടേൺ ഇൻഡിക്കേറ്ററുകളും ഘടിപ്പിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ 2021 TNT 600i തീർച്ചയായും നിലവിലെ മോഡലിനേക്കാൾ കൂടുതൽ‌ സ്പോർ‌ട്ടിയറും മികച്ചതുമായിരിക്കും.

പുതിയ അവതാരത്തിൽ പിറവിയെടുക്കാൻ ബെനലി TNT 600i, പേറ്റന്റ് ചിത്രങ്ങൾ കാണാം

നിലവിൽ 2021 TNT 600i-യുടെ എഞ്ചിൻ, ഹാർഡ്‌വെയർ സവിശേഷതകളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ഇൻ-ലൈൻ 4-സിലിണ്ടർ എഞ്ചിൻ തന്നെയായിരിക്കും പുതിയ പതിപ്പിൽ വാഗ്‌ദാനം ചെയ്യുകയെന്നാണ് സൂചന.

MOST READ: ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ എബിഎസും ഉൾപ്പെടുത്തി ബജാജ് പൾസർ RS200

പുതിയ അവതാരത്തിൽ പിറവിയെടുക്കാൻ ബെനലി TNT 600i, പേറ്റന്റ് ചിത്രങ്ങൾ കാണാം

ഏറ്റവും പുതിയ അവതാരത്തിൽ ബെനലി TNT 600i 600 സിസി ഇൻ‌ലൈൻ-4 എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇതി11,500 rpm-ൽ 84 bhp കരുത്തും 10,500 rpm-ൽ 54.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്.

പുതിയ അവതാരത്തിൽ പിറവിയെടുക്കാൻ ബെനലി TNT 600i, പേറ്റന്റ് ചിത്രങ്ങൾ കാണാം

TNT 600i കൂടാതെ ഇംപെരിയാലെ 530 ഉം ബെനലിയുടെ നിരയിൽ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. ഇത് പൂർണമായും ഇന്ത്യൻ വിപണിയിൽ എത്തുന്ന ഇംപെരിയാലെ 400 പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
2021 Benelli TNT 600i patent images leaked. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X