പുതിയ ഭാവത്തിൽ 2021 മോഡൽ ബിഎംഡബ്ല്യു G310 GS; മാറ്റങ്ങൾ ഇങ്ങനെ

ഒക്ടോബർ എട്ടിന് ബിഎംഡബ്ല്യു മോട്ടോറാഡ് തങ്ങളുടെ പരിഷ്ക്കരിച്ച 2021 മോഡൽ G310 R, G310 GS മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കും.

പുതിയ ഭാവത്തിൽ 2021 മോഡൽ ബിഎംഡബ്ല്യു G310 GS; അറിയാം കൂടുതൽ

ഇതിനകം തന്നെ പങ്കാളിയായ ടിവിഎസ് മോട്ടോർ കമ്പനിയുടെ അസംബ്ലി നിരയിൽ നിന്ന് പുത്തൻ മോഡലുകൾ തയാറായിക്കഴിഞ്ഞു. പുതിയ G310 ഇരട്ടകൾ മുമ്പത്തേതിനേക്കാൾ ചെറിയ കോസ്മെറ്റിക് മാറ്റങ്ങളോടെയാകും വിപണിയിൽ എത്തുക.

പുതിയ ഭാവത്തിൽ 2021 മോഡൽ ബിഎംഡബ്ല്യു G310 GS; അറിയാം കൂടുതൽ

മാത്രമല്ല നിലവിലെ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനിലേക്കുള്ള പരിഷ്ക്കരണവും ബിഎംഡബ്ല്യു നടപ്പിലാക്കും. പ്രൊഡക്ഷൻ ആരംഭിച്ച ബി‌എസ്-VI നിലവാരത്തിലുള്ള G310 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക ചിത്രങ്ങൾ ഇപ്പോൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

MOST READ: സെപ്റ്റംബറിലും കരുത്തുകാട്ടി ടാറ്റ മോട്ടോർസ്; നിരത്തിലെത്തിച്ചത് 21,652 യൂണിറ്റുകൾ

പുതിയ ഭാവത്തിൽ 2021 മോഡൽ ബിഎംഡബ്ല്യു G310 GS; അറിയാം കൂടുതൽ

സിൽവർ, ബ്ലൂ, റെഡ് ഹൈലൈറ്റുകളാണ് പുതിയ 2021 പതിപ്പിന്റെ ഭംഗിക്കായി ബിഎംഡബ്ല്യു മോട്ടോറാഡ് സമ്മാനിച്ചിരിക്കുന്നത്. കെടിഎം മോഡലുകളെ അനുസ്മരിപ്പിക്കുന്ന ട്യൂബുലാർ സ്പേസ് ഫ്രെയിം റെഡ് കളറിലാണ് ഒരുങ്ങിയിരിക്കുന്നത്.

പുതിയ ഭാവത്തിൽ 2021 മോഡൽ ബിഎംഡബ്ല്യു G310 GS; അറിയാം കൂടുതൽ

ഫ്യുവൽ ടാങ്കിലെ ‘GS' ലോഗോ ഇപ്പോൾ മുമ്പത്തേതിനേക്കാൾ വലുതാണ്. കൂടാതെ ബൈക്കിന്റെ ഇരുവശത്തും ഒരു ‘റാലി' വിനൈലും ഉണ്ട്. പുതിയ മോഡലിലെ പെയിന്റ്, സ്റ്റിക്കർ എന്നിവ പഴയതിനേക്കാൾ വളരെ ആക്രമണാത്മകമാണ് എന്നത് എടുത്തുപറയേണ്ട ഘടകമാണ്.

MOST READ: വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

പുതിയ ഭാവത്തിൽ 2021 മോഡൽ ബിഎംഡബ്ല്യു G310 GS; അറിയാം കൂടുതൽ

ടിവിഎസ് അപ്പാച്ചെ RR 310-ന്റെ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകളിൽ വാഗ്ദാനം ചെയ്യാമെന്നും മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ വശങ്ങളിൽ, ഇൻസ്ട്രുമെന്റ് പാനൽ ബിഎസ്-IV മോഡലിന് തുല്യമാണെന്ന് കാണാൻ കഴിയും.

പുതിയ ഭാവത്തിൽ 2021 മോഡൽ ബിഎംഡബ്ല്യു G310 GS; അറിയാം കൂടുതൽ

ഒരേ 312.2 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് G310 R, G310 GS ബൈക്കുകൾക്ക് കരുത്തേകുന്നത്. ഈ മോട്ടോർ പരമാവധി 34 bhp കരുത്തും 27.3 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ഇത് ആറ് സ്പീഡ് ഗിയർബോക്സിലേക്ക് ജോടിയാക്കും.

MOST READ: eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

പുതിയ ഭാവത്തിൽ 2021 മോഡൽ ബിഎംഡബ്ല്യു G310 GS; അറിയാം കൂടുതൽ

ബൈക്കിന് മുൻവശത്ത് ഗോൾഡൻ കളറിലുള്ള യുഎസ്ഡി ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ലഭിക്കും. ഇന്ത്യയിലുടനീളമുള്ള ബി‌എം‌ഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകൾ വഴിയും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും പുതിയ G310 ഇരട്ടകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

പുതിയ ഭാവത്തിൽ 2021 മോഡൽ ബിഎംഡബ്ല്യു G310 GS; അറിയാം കൂടുതൽ

മുൻ മോഡലുകളുടെ വിലയേക്കാൾ കുറവായിരിക്കും പരിഷ്ക്കരിച്ചെത്തുന്ന ബവേറിയൻ മോട്ടോർസൈക്കിളുകളുടെ വിലയെന്നാണ് അഭ്യൂഹങ്ങൾ. പുതുക്കിയ GS 310 മോഡലുകളുടെ ഡെലിവറി ഒക്‌ടോബർ 10-ന് ആരംഭിക്കുമെന്ന് ബിഎംഡബ്ല്യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
2021 BMW G310 GS Officially Revealed. Read in Malayalam
Story first published: Saturday, October 3, 2020, 10:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X