പുതുക്കിയ R 1250 GS, R 1250 GS അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

2021 R 1250 GS, R 1250 GS അഡ്വഞ്ചർ എന്നിവയുടെ സ്പെഷ്യൽ എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ഐതിഹാസിക GS ബ്രാൻഡിന്റെ 40-ാം വർഷ ആഘോത്തിന്റെ ഭാഗമായാണ് പുതുപതിപ്പിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ R 1250 GS, R 1250 GS അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ കുറച്ച് അധിക സവിശേഷതകൾക്കൊപ്പം രണ്ട് ബൈക്കുകൾക്കും ഒരു സ്പെഷ്യൽ കളർ ഓപ്ഷനും ബിഎംഡബ്ല്യു മോട്ടോറാഡ് പരിചയപ്പെടുത്തുന്നുണ്ട്.

പുതുക്കിയ R 1250 GS, R 1250 GS അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഈ സ്പെഷ്യൽ എഡിഷൻ GS മോഡലുകൾ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. മഞ്ഞ നിറത്തിൽ പൂർത്തിയാക്കിയ വൈസർ, മഞ്ഞ ഹൈലൈറ്റുകൾ, ഗോൾഡൻ സ്‌പോക്ക് വീലുകൾ എന്നിവയ്‌ക്കൊപ്പം ബ്ലാക്ക്-യെല്ലോ പെയിന്റ് സ്കീമും അലങ്കരിക്കുന്ന പതിപ്പാണ് ഇതിൽ ഏറ്റവും ചലനാത്മകമായി കാണപ്പെടുന്നത്.

MOST READ: മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതുക്കിയ R 1250 GS, R 1250 GS അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബ്ലാക്ക്, വൈറ്റ്, ബി‌എം‌ഡബ്ല്യുവിന്റെ പരമ്പരാഗത റാലി കളർ എന്നിവയാണ് മറ്റ് പെയിന്റ് സ്കീമുകൾ. പ്രത്യേക പതിപ്പായ R 1250 GS, GS അഡ്വഞ്ചർ എന്നിവയും വിലയേറിയ ടൂറിംഗ്-അധിഷ്ഠിത സവിശേഷതകൾ ഉൾക്കൊള്ളുന്നു.

പുതുക്കിയ R 1250 GS, R 1250 GS അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

അതിൽ ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, എബിഎസ് പ്രോ, ഇക്കോ ഡ്രൈവിംഗ് മോഡൽ, യുഎസ്ബി, 12V ചാർജിംഗ് പോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു.

MOST READ: ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

പുതുക്കിയ R 1250 GS, R 1250 GS അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

റാലി പതിപ്പിൽ ഒരു ലഗേജ് കാരിയറും ഉണ്ട്. കൂടാതെ ഹിൽ സ്റ്റാർട്ട് കൺട്രോൾ പ്രോ, 30 mm ഹാൻഡിൽബാർ റീസറുകൾ, അഡാപ്റ്റീവ് എൽഇഡി ലൈറ്റുകൾ, കുറച്ച് ഇലക്ട്രോണിക് എയ്ഡുകൾ എന്നിവയും വാങ്ങുന്നവർക്ക് അധികമായി തെരഞ്ഞെടുക്കാം.

പുതുക്കിയ R 1250 GS, R 1250 GS അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

അതേസമയം മോഡലുകളിലെ 1,254 സിസി, എയർ-കൂൾഡ് എഞ്ചിൻ ബി‌എം‌ഡബ്ല്യു നിലനിർത്തിയിട്ടുണ്ട്. എന്നാൽ യൂറോ 5, ബി‌എസ്-VI ചട്ടങ്ങൾക്ക് വിധേയമാക്കാൻ ചില ആന്തരിക മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 132.1 bhp പവറിൽ 143 Nm torque ആണ് ഈ യൂണിറ്റ് ഉത്പാദിപ്പിക്കുന്നത്.

MOST READ: പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

പുതുക്കിയ R 1250 GS, R 1250 GS അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഹാർഡ്‌വെയറിന്റെ കാര്യത്തിൽ 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ വീലുകൾ എന്നിവയാണ് ബൈക്കുകളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അവയ്‌ക്കൊപ്പം ബിഎംഡബ്ല്യുവിന്റെ ടെലീവറും പാരലീവർ സസ്‌പെൻഷൻ സജ്ജീകരണവും പ്രീമിയം മോഡലുകളിൽ ലഭ്യമാണ്.

പുതുക്കിയ R 1250 GS, R 1250 GS അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു ഇതിനകം തന്നെ R 1250 GS, R 1250 GS അഡ്വഞ്ചർ‌ 40 സ്പെഷ്യൽ എഡിഷൻ മോഡലുകൾ‌ അന്താരാഷ്ട്ര വിപണികളിൽ‌ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് ബിഎസ്-VI ആവർത്തനങ്ങൾ അവതരിപ്പിച്ചതിനുശേഷം കമ്പനി ഇന്ത്യയിലും ഈ ബൈക്കുകൾ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
2021 BMW R1250GS Twins Unveiled With Special Edition Colour Option. Read in Malayalam
Story first published: Wednesday, October 7, 2020, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X