Just In
- 2 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ ഭാവത്തിൽ ഡ്യുക്കാട്ടി മോൺസ്റ്റർ; ഇന്ത്യയിലേക്ക് അടുത്ത വർഷം എത്തിയേക്കും
പ്രശസ്ത ഇറ്റാലിയൻ സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളായ മോൺസ്റ്ററിന്റെ 2021 മോഡൽ പുറത്തിറക്കി ഡ്യുക്കാട്ടി. മുൻ പതിപ്പിൽ നിന്നും നിരവധി മാറ്റങ്ങളുമായാണ് പുതിയ ആവർത്തനം എത്തുന്നത് എന്നതാണ് ശ്രദ്ധേയം.

ആഗോളതലത്തിൽ ഇതുവരെ 350,000 യൂണിറ്റ് വിൽപ്പന നടത്തിയ മോൺസ്റ്ററിനെ ഒരു ഐതിഹാസിക മോഡലായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ബൈക്കിന്റെ മൊത്തത്തിലുള്ള പാക്കേജ് നവീകരിക്കുന്നതിനിടയിൽ മോൺസ്റ്ററിന്റെ മിനിമലിസം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്യുക്കാട്ടി പുത്തൻ പതിപ്പിന്റെ പുതുക്കൽ ആരംഭിച്ചത്.

തൽഫലമായി ഒരു പുതിയ പൂർണ എൽഇഡി ഹെഡ്ലാമ്പുള്ള സ്പോർട്ടി ലുക്കിംഗ് കോംപാക്റ്റ് സ്പോർട്സ് ബൈക്കായി 2021 ഡ്യുക്കാട്ടി മോൺസ്റ്റർ രൂപംകൊണ്ടു. ‘ബൈസൺ-ബാക്ക്' പ്രൊഫൈലുള്ള പുതിയ ഫ്യുവൽ ടാങ്ക്, ഡൈനാമിക്കലി സ്വീപ്പിങ് എൽഇഡി ഇൻഡിക്കേറ്ററുകളും ലളിതമായ ടെയിൽപീസും മോട്ടോർസൈക്കിളിന്റെ രൂപത്തോട് നീതി പുലർത്തുന്നവയാണ്.
MOST READ: ഡിസംബറിൽ മോഡൽ നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി റെനോ

മികച്ച എർഗണോമിക്സ് വാഗ്ദാനം ചെയ്യുന്നതിനായി റേക്ക് ആംഗിൾ, ഹാൻഡിൽബാർ പൊസിഷൻ, ഫുട്പെഗ് പൊസിഷൻ എന്നിവ കമ്പനി ട്വീക്ക് ചെയ്തു. അതിനാൽ തന്നെ ഇടുങ്ങിയ സ്ഥലങ്ങളിൽ പുതിയ മോൺസ്റ്റർ കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നും കമ്പനി അവകാശപ്പെടുന്നു.

സ്റ്റാൻഡേർഡ് സീറ്റ് ഉയരം 820 മില്ലിമീറ്ററാണ്. ഇത് ഒരു ആക്സസറി വഴി 800 മില്ലീമീറ്ററായി കുറയ്ക്കാൻ കഴിയും. അത് പര്യാപ്തമല്ലെങ്കിൽ 775 മില്ലീമീറ്റർ സവാരി ഉയരം വാഗ്ദാനം ചെയ്യുന്നതിനായി ഡ്യുക്കാട്ടി ഒരു പ്രത്യേക സസ്പെൻഷൻ സ്പ്രിംഗ് കിറ്റും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: രണ്ടാംവരവിന് ഒരുങ്ങി ടാറ്റ ഹെക്സ; പരീക്ഷണയോട്ടം ആരംഭിച്ചു

സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി കോംപാക്ടി വൈസറും പില്യൺ സീറ്റ് കവറും ഉള്ള പ്ലസ് വേരിയന്റും മോൺസ്റ്ററിനുണ്ട്. റെഡ്, മാറ്റ് ബ്ലാക്ക്, ഏവിയേറ്റർ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ 2021 മോഡൽ ലഭ്യമാണ്. പുതിയ മോൺസ്റ്റർ അതിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പുതിയ ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.

പാനിഗാലെ V4-ൽ നിന്ന് ഉരുത്തിരിഞ്ഞ അലുമിനിയം ഫ്രണ്ട് ഫ്രെയിമിലാണ് 2021 മോൺസ്റ്ററിനെ ഡ്യുക്കാട്ടി നിർമിച്ചിരിക്കുന്നത്. മോൺസ്റ്റർ 821 നെ അപേക്ഷിച്ച് രണ്ട് കിലോ ലാഭിക്കുന്ന ഗ്ലാസ് ഫൈബർ റിൻഫോഴ്സ്ഡ് പോളിമർ (GFRP) ഉപയോഗിച്ചാണ് പിൻ സബ് ഫ്രെയിം നിർമിച്ചിരിക്കുന്നത്.
MOST READ: ജാസിന് പകരം സിറ്റി ഹാച്ച്ബാക്ക്; സാധ്യതകൾ തേടി ഹോണ്ട

നിലവിലുണ്ടായിരുന്ന മോൺസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മോഡലിന്റെ സ്വിംഗ് ആർമ്, റിംസ്, എഞ്ചിൻ, ഫ്രെയിം എന്നിവ 18 കിലോ ഭാരം കുറയ്ക്കാൻ സഹായിച്ചു. ഇപ്പോൾ 166 കിലോഗ്രാം ഭാരം മാത്രമാണ് ബൈക്കിനുള്ളത്.

യൂറോ-5 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാനായി 2021 ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ 11-ഡിഗ്രി ടെസ്റ്റസ്ട്രെറ്റ ലിക്വിഡ്-കൂൾഡ്, ട്വിൻ സിലിണ്ടർ എഞ്ചിൻ ഇപ്പോൾ 937 സിസി യൂണിറ്റ് ഉപയോഗിച്ച് ഡ്യുക്കാട്ടി മാറ്റിസ്ഥാപിക്കുന്നു. പുതിയ എഞ്ചിൻ പരമാവധി 111 കരുത്തും 93 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. 6 സ്പീഡ് യൂണിറ്റാണ് ഗിയർബോക്സ്.
MOST READ: നിരത്തുകളില്‍ തരംഗമായി ഹ്യുണ്ടായി i20; ബുക്കിംഗ് 25,000 കടന്നു

ഡെസ്മോ സർവീസ് എന്നറിയപ്പെടുന്ന വാൽവ് ക്ലിയറൻസ് ടെസ്റ്റിനായി 2021 ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ സർവീസ് ഇടവേള 30,000 കിലോമീറ്ററാണ്. മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സജ്ജീകരണത്തിനായി അപ്സൈഡ് ഡൗൺ ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് വാഗ്ദാനം ചെയ്യുന്നത്.

ബ്രെംബോ ബ്രേക്കിംഗ് സിസ്റ്റത്തിൽ 2-പിസ്റ്റൺ കാലിപ്പറുകളുള്ള 320 mm ട്വിൻ ഫ്രണ്ട് ഡിസ്കുകളും പിന്നിൽ സിംഗിൾ-പിസ്റ്റൺ കാലിപ്പർ ഉള്ള സിംഗിൾ ഡിസ്കും അടങ്ങിയിരിക്കുന്നു. 180 മില്ലീമീറ്റർ സെക്ഷൻ റിയർ യൂണിറ്റുള്ള പിറെലി ഡയാബ്ലോ റോസ്സോ III ടയറുകളുമായാണ് നേക്കഡ് സ്പോർട്സ്ബൈക്കിൽ ഡ്യുക്കാട്ടി ഉൾപ്പെടുത്തിയിരിക്കുന്നത്.

കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഡ്യുക്കാട്ടി വീലി കൺട്രോൾ, ലോഞ്ച് കൺട്രോൾ എന്നിവയുൾപ്പെടെ സമഗ്രമായ ഒരു ഇലക്ട്രോണിക് സിസ്റ്റം പുതിയ ഡ്യുക്കാട്ടി മോൺസ്റ്ററിൽ ഉണ്ട്. സ്പോർട്, ടൂറിംഗ്, അർബൻ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും മോട്ടോർസൈക്കിളിന് ലഭിക്കുന്നു.

സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിക്കായി ഓപ്ഷണൽ ഡ്യുക്കാട്ടി മൾട്ടിമീഡിയ സിസ്റ്റം സ്വീകരിക്കാൻ കഴിയുന്ന കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ മോൺസ്റ്റർ 937 സവിശേഷതയാണ്. പുതിയ ഡ്യുക്കാട്ടി അടുത്ത വർഷം ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.