മുഖംമാറി ഹോണ്ടയുടെ CB1000R മോട്ടോർസൈക്കിൾ എത്തുന്നു; ആദ്യ ടീസർ വീഡിയോ കാണാം

പുതിയ 2021 CB1000R സ്പോർട്‌സ് ബൈക്കിന്റെ ആദ്യ ടീസർ വീഡിയോ പുറത്തിറക്കി ഹോണ്ട. പുതിയ ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിൽ ജാപ്പനീസ് ബ്രാൻഡ് ഒരുപാട് മാറ്റങ്ങളൊന്നും അവതരിപ്പിക്കില്ലെന്നാണ് ടീസർ സൂചന നൽകുന്നത്.

മുഖംമാറി ഹോണ്ടയുടെ CB1000R മോട്ടോർസൈക്കിൾ എത്തുന്നു; ആദ്യ ടീസർ വീഡിയോ കാണാം

എങ്കിലും പുതിയ മോഡലിന് പുതുമകൾ നൽകാൻ ചെറിയ വിഷ്വൽ ട്വീക്കുകൾ സംയോജിപ്പിക്കാനുള്ള അവസരം ഹോണ്ട ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2021 CB1000R പരിചിതമായ അതേ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണമാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്.

മോട്ടോർസൈക്കിളിന് ധീരമായ രൂപം നൽകുന്ന ഹോഴ്‌സ്ഷൂ പോലുള്ള സിഗ്നേച്ചർ എൽ‌ഇഡി ഡി‌ആർ‌എല്ലുകളും ജാപ്പനീസ് ബൈക്കിന്റെ സൗന്ദര്യം കൂട്ടുന്നു. പുതുക്കിയ CB1000R-ൽ കുറച്ചുകൂടി പ്രതീകം ചേർക്കുന്ന ഒരു പുതിയ കുഞ്ഞൻ ഫ്ലൈസ്‌ക്രീനും ഹോണ്ട ഉപയോഗിച്ചിട്ടുണ്ട്.

മുഖംമാറി ഹോണ്ടയുടെ CB1000R മോട്ടോർസൈക്കിൾ എത്തുന്നു; ആദ്യ ടീസർ വീഡിയോ കാണാം

ബൈക്കിൽ സാധാരണ കണ്ടുവരുന്ന കോൺട്രാസ്റ്റിംഗ് സിൽവർ കളറിലുള്ള ഫോർക്ക് ക്ലാമ്പുകൾ ഇപ്പോൾ കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നത്. കൂടാതെ റേഡിയേറ്റർ ഫ്രെയിം ചെയ്‌ത ഫ്യുവൽ ടാങ്കിന് അടിവരയിടുന്ന സൈഡ് പ്ലേറ്റുകളുടെ ആകൃതിയിലും ഹോണ്ട മാറ്റം വരുത്തിയിട്ടുണ്ടെന്നും തോന്നുന്നു.

മുഖംമാറി ഹോണ്ടയുടെ CB1000R മോട്ടോർസൈക്കിൾ എത്തുന്നു; ആദ്യ ടീസർ വീഡിയോ കാണാം

2021 CB1000R-ൽ പുതിയ അലോയ് വീലുകളും ഹോണ്ട സമ്മാനിച്ചിട്ടുണ്ടെന്നാണ് ടീസർ വീഡിയോ സൂചിപ്പിക്കുന്നത്. പുതിയ ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിന്റെ എഞ്ചിനിലും പെർഫോമൻസിലും കൈകടത്താനോ മാറ്റങ്ങൾ വരുത്താനോ ജാപ്പനീസ് ബ്രാൻഡ് തയാറായിട്ടില്ല.

മുഖംമാറി ഹോണ്ടയുടെ CB1000R മോട്ടോർസൈക്കിൾ എത്തുന്നു; ആദ്യ ടീസർ വീഡിയോ കാണാം

അതിനാൽ CB1000R ലിക്വിഡ്-കൂളിംഗും 16 വാൽവുകളും വരുന്ന 998 സിസി ഇൻലൈൻ 4-സിലിണ്ടർ എഞ്ചിൻ തന്നെ ഉപയോഗിക്കും. 2020 മോഡൽ 10,500 rpm-ൽ 143.4 bhp പവറും 8,250 rpm-ൽ 104 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് സാരം.

മുഖംമാറി ഹോണ്ടയുടെ CB1000R മോട്ടോർസൈക്കിൾ എത്തുന്നു; ആദ്യ ടീസർ വീഡിയോ കാണാം

2021 ഹോണ്ട CB1000R നവംബർ 10 ന് അന്താരാഷ്‌ട്ര തലത്തിൽ അരങ്ങേറ്റം കുറിക്കും. തുടർന്ന് അടുത്ത വർഷത്തോടെ ബൈക്ക് ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ പുതുക്കിയ മോഡലിന് വില പ്രതീക്ഷിക്കാം.

മുഖംമാറി ഹോണ്ടയുടെ CB1000R മോട്ടോർസൈക്കിൾ എത്തുന്നു; ആദ്യ ടീസർ വീഡിയോ കാണാം

നിലവിൽ CB1000R ന് എതിരാളികളായ ഇന്ത്യൻ ബൈക്കുകൾ ഹോണ്ട ആഫ്രിക്ക ട്വിൻ, ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100, ട്രയംഫ് ടൈഗർ 900 എന്നിവയാണ്. കൂടാതെ ഇന്ത്യൻ FTR 1200 മോഡലിനും ഹോണ്ടയുടെ പ്രീമിയം നേക്കഡിന് വെല്ലുവിളി ഉർത്താൻ കഴിയും.

Most Read Articles

Malayalam
English summary
2021 Honda CB1000R Official Teaser Video Out. Read in Malayalam
Story first published: Saturday, October 24, 2020, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X