KLX 300SM നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി

കവസാക്കി അതിന്റെ 2021 ഉത്പ്പന്ന ലൈനപ്പ് അപ്ഡേറ്റുചെയ്തു. പുതിയ കവസാക്കി നിഞ്ച ZX-10R, റേസ് ബ്രെഡ് നിഞ്ച ZX-10RR എന്നിവയെക്കുറിച്ച് ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

KLX 300SM നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി

മികച്ച സസ്പെന്‍ഷനും ബ്രേക്കിംഗ് ഉപകരണങ്ങളുമുള്ള സൂപ്പര്‍ചാര്‍ജ്ഡ് Z H2 SE-യും കമ്പനി പുതുക്കി. മേല്‍പ്പറഞ്ഞ മോഡലുകള്‍ക്ക് പുറമെ, 2021 കവസാക്കി KLX 300SM മോട്ടോര്‍സൈക്കിളും ഇപ്പോള്‍ നവീകരിച്ചു.

KLX 300SM നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി

യുഎസ് വിപണിയില്‍ മാത്രമാകും ഇവ ലഭ്യമാക്കുക. ഈ മോട്ടോര്‍സൈക്കിളുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തുമോ ഇല്ലയോ എന്നതിന് ഒരു വിവരവുമില്ല. ഇന്ത്യയില്‍ അവരുടെ ലഭ്യതയെ സംബന്ധിച്ചിടത്തോളം കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

MOST READ: ടൂറോ ഇലക്ട്രിക് കാര്‍ഗോ ത്രീ വീലറിനായി ലീസിംഗ് മോഡല്‍ അവതരിപ്പിച്ച് എട്രിയോ

KLX 300SM നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി

കവസാക്കിയില്‍ നിന്നുള്ള പുതിയ ഡ്യുവല്‍-സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളില്‍ 292 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്. അതില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുണ്ട്.

KLX 300SM നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ യൂണിറ്റ് മികച്ച മിഡ്-റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. കവസാക്കി ഗ്രാഫിക്‌സ് അപ്ഡേറ്റ് ചെയ്യുകയും പുതുക്കിയ വിഷ്വല്‍ അപ്പീലിനായി മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

MOST READ: G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

KLX 300SM നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി

ഇതൊരു സൂപ്പര്‍മോട്ടോ മോഡല്‍ ആയതിനാല്‍, അതിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ ഇതിന് ഉണ്ട്. ഉദാഹരണത്തിന്, ഫ്രണ്ട് വീലിന്റെ വലുപ്പം 17 ഇഞ്ച്, 300 mm റോട്ടര്‍ ഉണ്ട്. ഫ്രണ്ട് സസ്പെന്‍ഷനില്‍ 231 mm ട്രാവലും പിന്നിലെ മോണോഷോക്കിന് 205 mm ട്രാവലുമുണ്ട്.

KLX 300SM നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ബിഎസ് VI നിലവാരത്തിലുള്ള നിഞ്ച 300 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: 2020 നവംബറില്‍ എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 100 ശതമാനം വളര്‍ച്ചയുമായി മാരുതി

KLX 300SM നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തോടെ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ ഓഫര്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് വര്‍ഷം മുമ്പാണ് 300 പതിപ്പിന്റെ പ്രാദേശിക മോഡല്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. താങ്ങാനാവുന്ന വിലയുള്ള ബൈക്ക് ജാപ്പനീസ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കള്‍ക്ക് വളരെ മികച്ച വില്‍പ്പനയും നേടിക്കൊടുത്തിരുന്നു.

KLX 300SM നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി

2018-ല്‍ മോട്ടോര്‍സൈക്കിളിന്റെ ബോഡി പാനലുകള്‍, ബ്രേക്കുകള്‍, കേബിളുകള്‍, ടയറുകള്‍, ഹെഡ്ലൈറ്റുകള്‍ തുടങ്ങിയ ഘടകങ്ങള്‍ കമ്പനി പ്രാദേശികവല്‍ക്കരിച്ചിരുന്നു. ഇത്തവണ എഞ്ചിന്‍ പ്രാദേശികമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് ബൈക്ക് കൂടുതല്‍ പ്രാദേശികവല്‍ക്കരിക്കാന്‍ ടീം ഉദ്ദേശിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
2021 Kawasaki KLX 300SM Motorcycles Unveiled. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X