Just In
- 15 min ago
പ്ലാന്റ് അടച്ചിടുന്നത് തുടരുമെന്ന് ഫോര്‍ഡ്; തിരിച്ചടി ഇക്കോസ്പോര്‍ട്ടിന്റെ വില്‍പ്പനയില്‍
- 1 hr ago
2021 ഹെക്ടർ പ്ലസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി എംജി
- 2 hrs ago
പുതുമകളോടെ പരീക്ഷണയോട്ടം നടത്തി ജാവ 42; അരങ്ങേറ്റം ഉടന്‍
- 2 hrs ago
പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്സ്വാഗണ്
Don't Miss
- News
സ്ഥാനാരോഹണത്തിന് ട്രംപില്ല: വേദിയിൽ ലേഡി ഗാഗയും അമൻഡ ഗോർമാനും, ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോളിൽ
- Finance
9,500 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പൂര്‍ത്തിയാക്കി; വിപ്രോ ഓഹരികള്‍ കുതിക്കുന്നു
- Sports
IND vs AUD: ഗില്ലും സുന്ദറും നട്ടുവുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ സിറാജ്! ഒന്നൊന്നര അരങ്ങേറ്റം
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
KLX 300SM നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി കവസാക്കി
കവസാക്കി അതിന്റെ 2021 ഉത്പ്പന്ന ലൈനപ്പ് അപ്ഡേറ്റുചെയ്തു. പുതിയ കവസാക്കി നിഞ്ച ZX-10R, റേസ് ബ്രെഡ് നിഞ്ച ZX-10RR എന്നിവയെക്കുറിച്ച് ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മികച്ച സസ്പെന്‍ഷനും ബ്രേക്കിംഗ് ഉപകരണങ്ങളുമുള്ള സൂപ്പര്‍ചാര്‍ജ്ഡ് Z H2 SE-യും കമ്പനി പുതുക്കി. മേല്‍പ്പറഞ്ഞ മോഡലുകള്‍ക്ക് പുറമെ, 2021 കവസാക്കി KLX 300SM മോട്ടോര്‍സൈക്കിളും ഇപ്പോള്‍ നവീകരിച്ചു.

യുഎസ് വിപണിയില്‍ മാത്രമാകും ഇവ ലഭ്യമാക്കുക. ഈ മോട്ടോര്‍സൈക്കിളുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തുമോ ഇല്ലയോ എന്നതിന് ഒരു വിവരവുമില്ല. ഇന്ത്യയില്‍ അവരുടെ ലഭ്യതയെ സംബന്ധിച്ചിടത്തോളം കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.
MOST READ: ടൂറോ ഇലക്ട്രിക് കാര്‍ഗോ ത്രീ വീലറിനായി ലീസിംഗ് മോഡല്‍ അവതരിപ്പിച്ച് എട്രിയോ

കവസാക്കിയില്‍ നിന്നുള്ള പുതിയ ഡ്യുവല്‍-സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളില്‍ 292 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്. അതില്‍ ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനമുണ്ട്.

ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ ഈ യൂണിറ്റ് മികച്ച മിഡ്-റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. കവസാക്കി ഗ്രാഫിക്സ് അപ്ഡേറ്റ് ചെയ്യുകയും പുതുക്കിയ വിഷ്വല്‍ അപ്പീലിനായി മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
MOST READ: G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

ഇതൊരു സൂപ്പര്‍മോട്ടോ മോഡല്‍ ആയതിനാല്‍, അതിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ ഇതിന് ഉണ്ട്. ഉദാഹരണത്തിന്, ഫ്രണ്ട് വീലിന്റെ വലുപ്പം 17 ഇഞ്ച്, 300 mm റോട്ടര്‍ ഉണ്ട്. ഫ്രണ്ട് സസ്പെന്‍ഷനില്‍ 231 mm ട്രാവലും പിന്നിലെ മോണോഷോക്കിന് 205 mm ട്രാവലുമുണ്ട്.

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ബിഎസ് VI നിലവാരത്തിലുള്ള നിഞ്ച 300 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
MOST READ: 2020 നവംബറില്‍ എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 100 ശതമാനം വളര്‍ച്ചയുമായി മാരുതി

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തോടെ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ ഓഫര്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് വര്‍ഷം മുമ്പാണ് 300 പതിപ്പിന്റെ പ്രാദേശിക മോഡല്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. താങ്ങാനാവുന്ന വിലയുള്ള ബൈക്ക് ജാപ്പനീസ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കള്‍ക്ക് വളരെ മികച്ച വില്‍പ്പനയും നേടിക്കൊടുത്തിരുന്നു.

2018-ല്‍ മോട്ടോര്‍സൈക്കിളിന്റെ ബോഡി പാനലുകള്‍, ബ്രേക്കുകള്‍, കേബിളുകള്‍, ടയറുകള്‍, ഹെഡ്ലൈറ്റുകള് തുടങ്ങിയ ഘടകങ്ങള്‍ കമ്പനി പ്രാദേശികവല്‍ക്കരിച്ചിരുന്നു. ഇത്തവണ എഞ്ചിന് പ്രാദേശികമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് ബൈക്ക് കൂടുതല്‍ പ്രാദേശികവല്‍ക്കരിക്കാന്‍ ടീം ഉദ്ദേശിക്കുന്നുണ്ട്.